Image

ഫൊക്കാനാ മതസൗഹാര്‍ദ്ദ സ്‌നേഹ സന്ദേശയാത്ര ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അനില്‍ പെണ്ണുക്കര Published on 28 December, 2012
ഫൊക്കാനാ മതസൗഹാര്‍ദ്ദ സ്‌നേഹ സന്ദേശയാത്ര ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനാ 2013 ജനുവരി 4, 5 തീയതികളില്‍ നടത്തുന്ന മതസൗഹാര്‍ദ്ദ സ്‌നേഹസന്ദേശയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സന്ദേശയാത്ര കോ-ഓര്‍ഡിനേറ്റര്‍ ടി.എസ്. ചാക്കോ അറിയിച്ചു.

2013 ജനുവരി നാലാം തീയ്യതി വെള്ളിയാഴ്ച രാവിലെ 9മണിക്ക് തിരുവന്തപുരം ഗാന്ധിപാര്‍ക്കില്‍ നിന്നാരംഭിക്കുന്ന സന്ദേശയാത്ര കൊട്ടാരക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നീ നഗരങ്ങളിലെ സ്വീകരണത്തിനുശേഷം അഞ്ചാം തീയ്യതി ശനിയാഴ്ച വൈകീട്ട് 5മണിക്ക് നെടുമ്പാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ നഗരയില്‍ സമാപിക്കും.

നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കും വര്‍ഗ്ഗീയതയ്ക്കും, രാഷ്ട്രീയ ഭിന്നതയ്ക്കുമെതിരെ സ്‌നേഹത്തിന്റെയും മതസൗഹാര്‍ദത്തിന്റേയും സന്ദേശം കേരളത്തിലെ ജനങ്ങളില്‍ എത്തിക്കുക എന്നുള്ളതാണ് ഫൊക്കാനാ ലക്ഷ്യമാക്കുന്നത്.

ജനുവരി 4ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ജാഥാ ക്യാപ്റ്റന് പതാക കൈമാറി സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും. സംസ്ഥാന ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ അദ്ധ്യക്ഷത വഹിക്കും. കര്‍ദ്ദിനാള്‍ മാര്‍ ക്ലിമീസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും.

കെ.മുരളീധരന്‍ എം.എല്‍.എ., വി.ശിവന്‍കുട്ടി എം.എല്‍.എ മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ തുടങ്ങി നിരവധി പ്രമുഖ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. ചലച്ചിത്ര സംവിധായകന്‍ ബ്ലസ്സി പങ്കെടുക്കും.

10.30 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന സന്ദേശറാലിക്ക് 12 മണിക്ക് കൊട്ടാരക്കര ജംഗ്ഷനിലുള്ള മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ കൊട്ടാരക്കര പൗരാവലിയുടെ സ്വീകരണം ലഭിക്കും. മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള, ഐഷാ പോറ്റി എം.എല്‍.എ.,റവ.ഫാ.റെന്‍ജി തുടങ്ങിയവര്‍ പ്രസംഗിക്കും.
2 മണിക്ക് ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ചെങ്ങന്നൂര്‍ എം.എല്‍.എ. പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ സന്ദേശയാത്രയ്ക്ക് സ്വീകരണം.

അഡ്വ. എബി കുര്യാക്കോസ്, ഡി. വിജയകുമാര്‍, സജി ചെറിയാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.
3 മണിക്ക് തിരുവല്ലയില്‍ എത്തുന്ന ജാഥയ്ക്ക് തിരുവല്ല എം.എല്‍.എ. മാത്യൂ. ടി. തോമസിന്റെ നേതൃത്വത്തില്‍ സ്വീകരണം. തിരുവല്ല മാക് ഫാസ്റ്റ് ഓഡിറ്റോറിയത്തില്‍ സ്വീകരണയോഗം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ: പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി. എം.ഡി., രാജു ഏബ്രഹാം എം.എല്‍.എ, ശിവദാസന്‍ നായര്‍ എം.എല്‍.എ തുടങ്ങിയവര്‍ ആശംസകള്‍ നേരും.

കോട്ടയത്ത് 6മണിക്ക് എത്തുന്ന ജാഥയെ സ്വീകരിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജെസ്.കെ.മാണി. എം.പി., ജസ്റ്റിസ് കെ.റ്റി. തോമസ് മുഖ്യപ്രഭാഷണം നടത്തും. മുന്‍സിപ്പല്‍ ചെയര്‍മാന്‍, മറ്റ് സാമൂഹ്യപ്രമുഖര്‍ ആശംസകള്‍ നേരും.

ജനുവരി 5ന് വൈകീട്ട് 4 മണിക്ക് നെടുമ്പാശേരി സാജ് റിസോര്‍ട്ടില്‍ സന്ദേശയാത്ര സമാപിക്കും. സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, പി.സി. ജോര്‍ജ് എം.എല്‍.എ, അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്ത തുടങ്ങിയവര്‍ പ്രസംഗിക്കും. സാമൂഹ്യ രാഷ്ട്രീയ സാമുദായിക പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിക്കും.

തുടര്‍ന്ന് കണ്‍വന്‍ഷന്‍ സമ്മേളനം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ടി.എസ്. ചാക്കോ -0469-2665139, 9656082896
പോള്‍ കറുകപ്പിള്ളില്‍ -895 -553-5671
ഫൊക്കാനാ മതസൗഹാര്‍ദ്ദ സ്‌നേഹ സന്ദേശയാത്ര ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഫൊക്കാനാ മതസൗഹാര്‍ദ്ദ സ്‌നേഹ സന്ദേശയാത്ര ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഫൊക്കാനാ മതസൗഹാര്‍ദ്ദ സ്‌നേഹ സന്ദേശയാത്ര ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഫൊക്കാനാ മതസൗഹാര്‍ദ്ദ സ്‌നേഹ സന്ദേശയാത്ര ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഫൊക്കാനാ മതസൗഹാര്‍ദ്ദ സ്‌നേഹ സന്ദേശയാത്ര ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക