Image

കഫീന്‍ ഇല്ലാത്ത കാപ്പി 'എനിമ'ക്കുതകും

മാത്യു മൂലേച്ചേരില്‍ Published on 08 February, 2013
കഫീന്‍ ഇല്ലാത്ത കാപ്പി 'എനിമ'ക്കുതകും
ഫ്‌ളോറിഡ: കഫീന്‍ ഇല്ലാത്ത കാപ്പിയുപയോഗിച്ചു `എനിമ' (വസ്‌തി പ്രയോഗം) വെച്ച്‌ ആരോഗ്യം പരിപാലിച്ചു സന്തോഷകരമായ ജീവിതം നയിക്കുന്ന ദമ്പതിമാരെ എന്റര്‍റ്റൈന്‍ ടെലിവിഷന്‍കാര്‍ കണ്ടെത്തി.

മൈക്കിനുംട്രീനയ്‌ക്കും കാപ്പി വളരെ ഇഷ്ടമുള്ള ഒരു പാനീയമാണ്‌. മൈക്കിനു കുഴഞ്ഞ കാപ്പി മിശ്രിതംകൊണ്ടുന്നാക്കുന്ന തണുത്ത കാപ്പിയും, ട്രീനയ്‌ക്ക്‌സാധാരണ നല്ല കടുപ്പത്തിലുണ്ടാക്കുന്നപൊടിക്കാപ്പിയും ഏറെ പ്രീയം. അതും എട്ടുമുതല്‍ പത്തു കപ്പു കാപ്പിവരെ ദിവസേന കുടിക്കുകയും ചെയ്യും. എന്നാല്‍ ആരെങ്കിലും അവരോടു കഫീന്‍ കൂടുതലുള്ള കാപ്പി ആരോഗ്യത്തിനു ഹാനികരെന്നും, അതിനാല്‍ കഫീന്‍ കുറവുള്ള കാപ്പി കുടിക്കുന്നതാണ്‌ നല്ലതെന്നും നിര്‍ദ്ദേശിച്ചാല്‍ ഒരു ചെറുപുഞ്ചിരിയോടെഅവര്‌പറയും അത്‌ 'എനിമ'യ്‌ക്കുള്ളതാണെന്ന്‌.

കാപ്പികൊണ്ടുള്ള'എനിമ' അവര്‍ തുടങ്ങിയിട്ട്‌ രണ്ടുവര്‍ഷത്തോളമായി. ട്രീനയ്‌ക്ക്‌ ചെറിയ പ്രായം മുതല്‍ മലബന്ധം, ദഹനക്കുറവു, വായൂകോപം, തുടങ്ങി ഉദരസംബന്ധിയായപല അസുഖങ്ങളും ഉള്ളവള്‍ ആയിരുന്നു. പുറത്തുള്ള ജോലികള്‍ക്ക്‌ പോകുന്നതിനുപോലുംബുദ്ധിമുട്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു സുഹൃത്താണ്‌ ഈ കാപ്പി 'എനിമ'യുടെ കാര്യം ട്രീനയോടു പറഞ്ഞത്‌. അന്നുമുതല്‍ ഈ കാപ്പി 'എനിമ' പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുവാനും തുടങ്ങി. വയറ്റിലെ സകല അസുഖങ്ങള്‍ക്കും കുറവ്‌ കാണുകയും ചെയ്‌തു. ഈ പ്രയോഗത്തിന്റെ ഫലം നേരിട്ട്‌കണ്ടുകൊണ്ടിരുന്നമൈക്കും ക്രമേണ ഇതിന്റെ ഉപയോഗത്തിലേക്ക്‌ കടന്നു. ഇന്നവര്‍ രണ്ടും ഈ കാപ്പി 'എനിമ'യ്‌ക്ക്‌ അടിമകളാണ്‌.

മുപ്പത്തിരണ്ട്‌ഔണ്‍സ്‌ (0.95 ലിറ്റര്‍ ) കൊള്ളുന്ന ഒരു ബക്കറ്റില്‍ കാപ്പി നിറച്ച്‌ വസലീന്‍ പുരട്ടിയ ഒരു ടുബുപയോഗിച്ചുമലദ്വാരത്തില്‍ കൂടെ കുടലിലേക്കു കടത്തിവിട്ടാണ്‌ ഇവര്‍ ഈ 'എനിമ' നടത്തുന്നത്‌. 'അതുമാത്രമാണ്‌ ഇതിലെ ബുദ്ധിമുട്ടേറിയപണി.അതുകഴിഞ്ഞാല്‍ എല്ലാം സുഖപ്രദം. ദിവസേന കുറഞ്ഞത്‌ മൂന്നോ നാലോ പ്രാവശ്യംഞങ്ങളിത്‌ ഉപയോഗിക്കാറുണ്ട്‌. ഇത്‌ ഞങ്ങള്‍ക്ക്‌ വളരെ സന്തോഷകരമായ ഒരു അവസ്ഥയെയാണ്‌ പ്രദാനം ചെയ്യുന്നത്‌.' ട്രീനമാധ്യമങ്ങളോട്‌ പറഞ്ഞു.

'പലരുടെയുംപരാതികളെമാനിച്ചു ഒരിക്കല്‍ ഞങ്ങള്‍ ഇത്‌ നിര്‍ത്തി, ആ ആഴ്‌ചയില്‍ രണ്ടുപേര്‍ക്കുംഎമെര്‍ജെന്‍സിറൂമില്‍ വരെപോകേണ്ടി വന്നു' ട്രീന തുടര്‍ന്നു.

ട്രീനയുംമൈക്കുംവീട്ടില്‍ ഇരുന്നു ജോലി ചെയ്യുന്നവരാണ്‌, അതുകൊണ്ട്‌ ഈ `എനിമ' പ്രയോഗം സമയം തെറ്റാതെ എടുക്കുവാനും സന്തോഷത്തോടെ ജീവിക്കുവാനും അവര്‍ക്ക്‌ കഴിയുന്നു.

ഇതാരുംവീട്ടില്‍ സ്വന്തമായിപരീക്ഷിക്കരുത്‌ എന്ന്‌ എന്റര്‍റ്റൈന്‍ ടെലിവിഷന്‍ മുന്നറിയിപ്പു നല്‍കുന്നു.
കഫീന്‍ ഇല്ലാത്ത കാപ്പി 'എനിമ'ക്കുതകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക