Image

ഇന്ത്യയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗം വര്‍ധിക്കുന്നു

Published on 21 March, 2013
ഇന്ത്യയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗം വര്‍ധിക്കുന്നു
മുംബൈ: ഇന്ത്യയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌. മാറി വരുന്ന ഭക്ഷണ ശീലങ്ങളും ജീവിതരീതികളുമാണ്‌ ഹൃദ്രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. ഇന്ന്‌ ഹൃദയസംബന്ധമായ അസുഖം ബാധിച്ചവരുടെ ശരാശരി പ്രായം കുറഞ്ഞു കൊണ്ടിരിക്കുകയാണ്‌. 20വയസ്സ്‌ പ്രായമായവര്‍ പോലും ഇന്ന്‌ ഹൃദ്രോഗത്തിന്‌ അടിമകളാണ്‌. 30നും 40നും ഇടയിലുള്ളവര്‍ക്ക്‌ ഹൃദയാഘാതം വരുന്നത്‌ സാധാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തു വര്‍ഷം മുമ്പ്‌ ഇന്ത്യയിലെ 40 വയസിന്‌ താഴെ പ്രായമുള്ളവര്‍ക്കിടയില്‍ 10 ശതമാനം പേര്‍ക്ക്‌ മാത്രമാണ്‌ ഹൃദ്രോഗം പിടിപെടിരുന്നത്‌. എന്നാല്‍ ഇന്നത്‌ 30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്‌. വളരെ അപകടകരമായ മാറ്റമാണിത്‌. ഇതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ജീവിത രീതിയിലും ഭക്ഷണ ശീലങ്ങളിലും കര്‍ശനമായ മാറ്റങ്ങള്‍ അനിവാര്യമാണ്‌. യുവാക്കളിലെ പുകയില ഉപയോഗം, മദ്യപാനം എന്നിവയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ കാരണമാക്കും. വിപണികളില്‍ നിന്ന്‌ കിട്ടുന്ന ഫാസ്റ്റ്‌ ഫുഡുകളും ടിന്‍ ഫുഡുകളുടെയും അമിത ഉപയോഗവും ഇതിന്‌ കാരണമായി ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഇത്‌ ശരീരത്തില്‍ പോഷകാഹാര കുറവിനും അമിത കൊളസ്‌ട്രോളിനും കാരണമാവുന്നു. 2020 ഓടെ ഹൃദ്രോഗം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുമെന്ന്‌ ലോക ആരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക