Image

മജീഷ്യന്‍ മുതുകാടിന്‌ ഹ്യൂസ്റ്റണില്‍ വന്‍വരവേല്‍പ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 17 September, 2011
മജീഷ്യന്‍ മുതുകാടിന്‌ ഹ്യൂസ്റ്റണില്‍ വന്‍വരവേല്‍പ്പ്‌
ഹ്യൂസ്റ്റണ്‍: ഭാരതീയ ശൈലിയിലൂടെ മാജിക്കിന്‌ പുത്തന്‍ മാനങ്ങള്‍ നല്‍കിയ മെര്‍ലിന്‍ അവാര്‍ഡ്‌ ജേതാവും ലോകപ്രശസ്‌ത മജീഷ്യനുമായ ഗോപിനാഥ്‌ മുതുകാടിനും സംഘത്തിനും റവ. എ. റ്റി തോമസ്‌, സഖറിയ കോശി, ജോസ്‌ കെ. ജോര്‍ജ്‌, ബിജു കോട്ടയം എന്നിവരുടെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണില്‍ വന്‍വരവേല്‍പ്പു നല്‍കി.

മജീഷ്യന്‍ മുതുകാടും സംഘവും നയിക്കുന്ന വിസ്‌മയം 2011 സെപ്‌റ്റംബര്‍ 18-ാം തീയതി ഞായറാഴ്‌ച വൈകിട്ട്‌ 6 മണിയ്‌ക്ക്‌ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇമ്മാനുവേല്‍ സെന്ററില്‍ അരങ്ങേറും. അമേരിക്കയിലെ പ്രവാസി മലയാളികളെ മായാജാലത്തിന്റെ വിസ്‌മയത്തോളിലേറ്റുവാന്‍ പോകുന്ന പ്രകടനമാണ്‌ ഈ ഷോയിലൂടെ കാഴ്‌ചവെക്കാന്‍ പോകുന്നതെന്ന്‌ ഹ്യൂസ്റ്റണില്‍ നല്‍കിയ സ്വീകരണത്തില്‍ മുതുകാട്‌ പറഞ്ഞു.

ഗായിക ജ്യോത്സ്‌ന, ഗായകന്‍ രമേശ്‌ ബാബു, ഹാസ്യ രാജാക്കന്മാരായ ഗിന്നസ്‌ മനോജ്‌, പ്രശാന്ത്‌ രാമചമ്പ്രന്‍(അയ്യപ്പ ബൈജു), മലയാള ചലച്ചിത്ര താരം ശ്രുതിലഷ്‌മി എന്നിവരടക്കം ഇരുപതോളം കലാകാരന്മാര്‍ മുതുകാടിനൊപ്പം എത്തിയിട്ടുണ്ട്‌. അലന്‍ ജോണ്‍ ചെന്നിത്തല അറിയിച്ചതാണിത്‌.
മജീഷ്യന്‍ മുതുകാടിന്‌ ഹ്യൂസ്റ്റണില്‍ വന്‍വരവേല്‍പ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക