Image

മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

ജോസ് ജോര്‍ജ് Published on 17 September, 2011
മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.
കേരളത്തിലും, വിദേശങ്ങളിലും പ്രവാസി മലയാളികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളും, മെഡിക്കല്‍ , ടൂറിസം, ഐറ്റി മേഖലകളിലേക്കുള്ള അനന്ത സാധ്യതകളും പ്രവാസികാര്യ വകുപ്പിന്റെ അമേരിക്കന്‍ വിഭാഗത്തിന്റെ ഡയറക്ടര്‍ ശ്രീ ചാരും മൂട് ജോസ് ചര്‍ച്ച ചെയ്തു. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണകാലത്ത് നിശ്ചലമായിരുന്ന പ്രവാസി വകുപ്പ് പുനര്‍ ജീവിപ്പിക്കുവാനും പ്രവര്‍ത്തന മേഖല അമേരിക്കയില്‍ സജീവമാകുന്നതിനും ബന്ധപ്പെട്ട വകുപ്പു മന്ത്രി ശ്രീ.കെ.സി.ജോസഫുമായി കൂടുതല്‍ ചര്‍ച്ചകള്‍ തുടങ്ങുന്നതിനും, അതിലൂടെ നോര്‍ക്കയുടെയും കേരള സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും, പുതിയ ടൂറിസ്റ്റുകളെ കേരളത്തിലേയും ആകര്‍ഷിക്കാനും, 60 വയസ്സു കഴിഞ്ഞു തിരിച്ചെത്തിയ പ്രവാസി സമൂഹത്തിന്റെ സമയവും, കഴിവുകളും നമ്മുടെ നാടിന്റെ പുരോഗതിക്ക് പ്രയോജനപ്പെടുത്തിയെടുക്കേണ്ട ആവശ്യകതയും, കര്‍മ്മ പദ്ധതികളും , കരടു രൂപങ്ങളും വിശകലനം ചെയ്തു.

ശ്രീ.ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഭരിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ മികച്ച ഭരണരീതിയും, സുതാര്യതയും പ്രത്യേകിച്ച് 100 ദിന കര്‍മ്മപദ്ധതിയുടെ വന്‍വിജയവും, പൊതുജനങ്ങളുടെ ഹൃദയത്തില്‍ മാറ്റൊലികള്‍ സൃഷ്ടിച്ചു കഴിഞ്ഞു. മെച്ചപ്പെട്ട സാമൂഹ്യ നീതി, ആരോഗ്യമുള്ള സമൂഹം, ഇന്‍വെസ്റ്റ്‌മെന്റിനും, വികസനത്തിനും മുന്‍തൂക്കവും, സുതാര്യതയും പ്രത്യേകിച്ച് കുറഞ്ഞ ഭരണ കാലയളവില്‍ ലോകശ്രദ്ധ തന്നെ പിടിച്ചു പറ്റിയ- അക്ഷയ-ഇ.ഗവേണ്‍സ് തുടങ്ങിയ പദ്ധതികളെ പ്രവാസി മലയാളികളുടെ പേരിലുള്ള അഭിനന്ദനങ്ങളും, എല്ലാ വിധ വിജയാശംസകളും, സഹായ സഹകരണങ്ങളും ശ്രീ. ചാരും മൂട് ജോസ് വാഗ്ദാനം നല്കി. കേരള ജനത ഒന്നടക്കം ആഗ്രഹിക്കുന്നത് നല്ല റോഡുകള്‍ , വികസനങ്ങള്‍ , ജോലി സാദ്ധ്യതകള്‍ , നല്ല ജീവിത സാഹചര്യങ്ങളുമാണെന്നും മിറച്ച് പണ്ടൊക്കെ അടച്ച ഫയലുകളും, നാറിയ കേസുകളും കുത്തി പ്പൊക്കി വിവാദങ്ങള്‍ സൃഷ്ടിച്ച്, ജനശ്രദ്ധ പിടിച്ചു പറ്റാനും, വിവാധങ്ങള്‍ സൃഷ്ടിക്കാനും ആ പുകമറയിലൂടെ സ്വന്തം കേസ്സുകള്‍ മറയ്ക്കാനും കൃത്രിമ അരാജകത്വം കാഴ്ച വയ്ക്കാനും ശ്രമിക്കുന്ന പ്രതിപക്ഷവും അതിനു ചുക്കാന്‍ പിടിക്കുന്ന വി.എസ്സും ദയനീയമായി പരാജയപ്പെടുന്നതും ശ്രദ്ധിക്കപ്പെട്ടത് ചൂണ്ടികാട്ടി.
മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക