Image

സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു

ചാര്‍ളി വി . പടനിലം Published on 17 September, 2011
സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു
മലങ്കര ഓര്‍ത്തഡോക്‍സ്‌ സിറിയന്‍ സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിദീയന്‍ കാതോലിക്കാ ബാവയും പ. സുന്നഹദോസ് സെക്രടറി അഭിവന്ദ്യ മാത്യൂസ്‌ മാര്‍സേവേറിയോസ് മെത്രാപോലീത്തായും അനുഷ്ടിക്കുന്ന ഉപവാസ സമരത്തിനു സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
സഭയ്ക്ക് നീതി നടത്തി കിട്ടാനുള്ള ഈ സമാധാന സമരത്തിനു നേരെ മൌനം ദീക്ഷിക്കുന്ന സര്‍ക്കാരിന്റെ നടപടിക്കു പ്രതിഷേധം പ്രകടിപ്പിക്കുന്ന പ്രമേയം ഭദ്രാസന കൌണ്‍സില്‍ പാസ്സാക്കി.  കോടതി വിധി നടത്ത്തിതരാനുള്ള നടപടികള്‍ സത്വരമായി കൈക്കൊള്ളണമെന്ന് കേരള മുഖ്യ മന്ത്രിയോടും
പ്രധാന മന്ത്രിയോടും അപേക്ഷയിലൂടെ ആവശ്യപ്പെട്ടു.
 
ഭദ്രാസനത്തിലുള്ള എല്ലാ പള്ളികളിലും വിശദീകരണ മീറ്റിങ്ങുകള്‍ നടത്തി ഇപ്പോള്‍ സഭ നടത്തുന്ന നീതി ന്യായ അവകാശ സമരത്തിനു പിന്തുണ നല്‍കാന്‍ കല്പനയിലൂടെ
ഭദ്രാസനാധിപന്‍ അഭി. അല്ക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. ഭദ്രാസന സെക്രടറി റവ. ഫാ. തമ്പാന്‍ വര്‍ഗീസ്‌,  കൌണ്‍സില്‍ മെമ്പറന്മാരായ  ഫാ.ജോയ്  പൈങ്ങോളില്‍, ഫാ. രാജു വര്‍ഗീസ്‌, പുലികോട്ടില്‍ ജോയി, ജോണ്‍സണ്‍ വര്‍ഗീസ്‌ , ജോര്‍ജ് പണിക്കര്‍, ചാര്‍ളി വി . പടനിലം എന്നിവര്‍ പങ്കെടുത്തു
സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു
സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക