Image

കെസിഎസ്‌ യുവജനോല്‍സവം ഒക്‌ടോബര്‍ ഒന്നിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 18 September, 2011
കെസിഎസ്‌ യുവജനോല്‍സവം ഒക്‌ടോബര്‍ ഒന്നിന്‌
ഷിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ യുവജനോല്‍സവം ഒക്‌ടോബര്‍ ഒന്ന്‌ ശനിയാഴ്‌ച രാവിലെ ഒന്‍പത്‌ മുതല്‍ കെസിഎസ്‌ കമ്യൂണിറ്റി സെന്ററില്‍ നടത്തുന്നതാണെന്ന്‌ കെസിഎസ്‌ പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടില്‍, സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍ എന്നിവര്‍ അറിയിച്ചു.

സബ്‌ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മുപ്പതില്‍പരം ഇനങ്ങളില്‍ പ്രതിഭകള്‍ മാറ്റുരയ്‌ക്കുന്ന ക്‌നാനായ യുവജനോല്‍സവത്തില്‍ വിജയികള്‍ക്ക്‌ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിനു പുറമേ പ്രോല്‍സാഹന സമ്മാനമായി പാര്‍ട്ടിസിപ്പേഷന്‍ ട്രോഫിയും നല്‍കുന്നതാണെന്ന്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ കമ്മിറ്റി ചെയര്‍മാന്‍ റോയി ചേലമലയില്‍ അറിയിച്ചു. പുഞ്ചിരി മല്‍സരം ചെറിയ കുട്ടികള്‍ക്കായി നടത്തും.

മല്‍സരങ്ങളുടെ നടത്തിപ്പിന്‌ പ്രീ റജിസ്‌ട്രേഷന്‍ അനിവാര്യമായതിനാല്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്‌ചിത ഫീസ്‌ സഹിതം സെപ്‌റ്റംബര്‍ 24ന്‌ മുമ്പായി എന്റര്‍ടെയ്‌ന്‍മെന്റ്‌ കമ്മിറ്റി ചെയര്‍മാന്‍ റോയി ചേലമലയുടെ പക്കല്‍ പേര്‌ റജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്‌.

റജിസ്‌ട്രേഷന്‍ ഫോം അയയ്‌ക്കേണ്ട വിലാസം: Roy Chelamalayil, 5115 N Springfield Ave, Unit  B,. Chicago IL  60625. Phone: 773 319 6279. email: roychelamalayil@yahoo.com

മല്‍സര ഇനങ്ങള്‍, നിബന്ധനകള്‍, റജിസ്‌ട്രേഷന്‍ ഫോറം എന്നിവ ന്യൂസ്‌ ലെറ്ററിലും
www.kcschicago.com എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വളര്‍ന്നുവരുന്ന ക്‌നാനായ പ്രതിഭകളെ കണ്ടെത്തി അവരെ അംഗീകരിക്കുന്നതിനും ആദരിക്കു ന്നതിനുമായി നടത്തുന്ന ക്‌നാനായ ഉല്‍സവത്തിന്‌ കെസിഎസ്‌ ഭാരവാഹികളായ സിറിയക്‌ കൂവക്കാട്ടില്‍, ബിനു പൂത്തുറയില്‍, സൈമണ്‍ മുട്ടത്തില്‍, മത്യാസ്‌ പുല്ലാപ്പള്ളി, ജോമോന്‍ തൊടുകയില്‍ എന്നിവരും എന്റര്‍ടെയ്‌ന്‍മെന്റ്‌ കമ്മിറ്റി അംഗങ്ങളായ റോയി ചേലമലയില്‍, അനില്‍ ഇടുക്കുതറ, ജിജി കുന്നത്തുകിഴക്കേതില്‍, അനിത പണയപ്പറമ്പില്‍ എന്നിവരും നേതൃത്വം നല്‍കും. സൈമണ്‍ മുട്ടത്തില്‍ അറിയിച്ചതാണിത്‌.
കെസിഎസ്‌ യുവജനോല്‍സവം ഒക്‌ടോബര്‍ ഒന്നിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക