Image

കേരള സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെ പ്രതിഷേധം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 18 September, 2011
കേരള സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെ പ്രതിഷേധം
ന്യൂയോര്‍ക്ക്‌: കേരള സര്‍ക്കാര്‍ മലങ്കര സഭയ്‌ക്കു നീതി നിഷേധിക്കുന്നതിന്റെ പേരില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ശക്തമായ പ്രതിഷേധം അറിയിച്ചു.

കോലഞ്ചേരി പള്ളിയില്‍ കോടതിവിധി നടപ്പാക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിനും മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷന്റേയും ഇടവക മെത്രാപ്പോലീത്തയുടേയും നിരാഹാരസമരത്തെ നിസ്സംഗതയോടെ കൈകാര്യം ചെയ്യുന്നതിലും നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ശക്തമായ പ്രതിഷേധം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍ നിക്കൊളാവോസ്‌ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം രേഖപ്പെടുത്തി.

മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹന സമരത്തിന്‌ എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്‌തു. ഞായറാഴ്‌ച വൈകീട്ട്‌ അഞ്ചുമണിക്ക്‌ ക്വീന്‍സ്‌ ചെറിലെയ്‌ന്‍ ഓര്‍ത്തൊഡോക്‌സ്‌ പള്ളിയില്‍ വന്‍ പ്രതിഷേധയോഗം കൂടുന്നതിനും തുടര്‍ന്ന്‌ അഖണ്ഡപ്രാര്‍ത്ഥനായജ്ഞം നടത്തുന്നതിനും തീരുമാനിച്ചു. നിയമ നീതിനിഷേധത്തിനു കൂട്ടുനില്‌ക്കുന്നവര്‍ക്ക്‌ യാതൊരു വിധമായ വിട്ടുവീഴ്‌ചക്കും സഭാനേതൃത്വം തയ്യാറാകരുതെന്നും യോഗം ആവശ്യപ്പെട്ടു.

വാഷിംഗ്‌ടണിലുള്ള ഇന്ത്യന്‍ എംബസിയിലും ഇന്ത്യന്‍ കോണ്‍സുലേറ്ററുകളിലും തങ്ങളുടെ പ്രതിഷേധം നേരിട്ട്‌ അറിയിക്കുന്നതിനും യോഗം തീരുമാനിച്ചു.
കേരള സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെ പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക