Image

കേരളാ ഹിന്ദൂസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ ഓണം ആഘോഷിച്ചു

എബി ആനന്ദ്‌ Published on 18 September, 2011
കേരളാ ഹിന്ദൂസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ ഓണം ആഘോഷിച്ചു
സൗത്ത്‌ ഫ്‌ളോറിഡ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ ഈവര്‍ഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പത്തിന്‌ തുടങ്ങിയ ഓണാഘോഷം ജയന്‍ നായര്‍ നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. റോഷ്‌നി, പ്രിയ, ശ്രീരേഖ, ബിന്ദു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഓണപ്പൂക്കളം വര്‍ണ്ണാഭമായി.

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, കേരളാ ഹിന്ദൂസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ പ്രസിഡന്റ്‌ ഗോപന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറി. ഫ്‌ളോറിഡയിലെ വാഴയിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരും രുചിയോടെ ആസ്വദിച്ചു. സദ്യയ്‌ക്കുശേഷം ഡോ. വേണു ഗോപന്‍ ചുരുങ്ങിയ വാക്കുകള്‍കൊണ്ട്‌ ഹൃദ്യമായ ഓണസന്ദേശം നല്‍കി. രഞ്‌ജിനി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ തിരുവാതിരകളി ഓണാഘോഷത്തിന്‌ മാറ്റുകൂട്ടി. ശ്രീ ശേഷാദ്രി ഓണത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ കുട്ടികള്‍ക്ക്‌ വിശദീകരിച്ചുകൊടുത്തു.

കുട്ടികളുടെ കലാമത്സരങ്ങള്‍ക്ക്‌ സുരേന്ദ്രന്‍, ബിനീഷ്‌, സനീഷ്‌, ജയരാജ്‌, ബിനോയി, സുഭദ്ര, സ്‌മിത, ലക്ഷ്‌മി എന്നിവര്‍ നേതൃത്വം നല്‍കി. കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സെക്രട്ടറി സുരേഷ്‌ നായരുടെ നേതൃത്വത്തില്‍ നടത്തിയ ദമ്പതികളുടെ മനപ്പൊരുത്ത മത്സരം ചിരിയുടെ സദ്യയായി മാറി.

പ്രതീക്ഷകളുടെ സൂര്യതേജസായി, സമാധാനത്തിന്റെ നിറനിലാവായി, വാനവും ഭൂമിയും സുരഭിലമാക്കുന്ന ഈ വേളയില്‍ ഓരോ ജീവകണത്തിലും ഐശ്വര്യം നിറയട്ടെ എന്ന്‌ കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍ പരിപാടികള്‍ക്ക്‌ സമാപനം കുറിച്ചുകൊണ്ട്‌ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സെക്രട്ടറി ബിനീഷ്‌ കൃതജ്ഞത പറഞ്ഞു.
കേരളാ ഹിന്ദൂസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക