Image

സി.എസ്‌.ഐ ഹഡ്‌സണ്‍വാലി സഭയില്‍ സുവിശേഷ മഹായോഗം സെപ്‌റ്റംബര്‍ 23 മുതല്‍

ജോയിച്ചന്‍ പുതുക്കുളം Published on 19 September, 2011
സി.എസ്‌.ഐ ഹഡ്‌സണ്‍വാലി സഭയില്‍ സുവിശേഷ മഹായോഗം സെപ്‌റ്റംബര്‍ 23 മുതല്‍
ഹഡ്‌സണ്‍വാലി: സി.എസ്‌.ഐ ഹഡ്‌സണ്‍വാലി സഭയില്‍ സുവിശേഷ മഹായോഗം സെപ്‌റ്റംബര്‍ 23 മുതല്‍ 25 വരെ നടത്തപ്പെടുന്നു. 23-ന്‌ രാത്രി 7 നും, 24-ന്‌ ശനിയാഴ്‌ച 5 നും, 25-ന്‌ ഞായറാഴ്‌ച 4-നുമാണ്‌ മീറ്റിംഗുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌.

സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും വാഗ്‌മിയുമായ സെന്റ്‌ തോമസ്‌ ഇവാഞ്ചലിക്കല്‍ സഭ വൈദീകന്‍ റവ. കെ.എസ്‌. ജയിംസ്‌ മൂന്നു ദിവസങ്ങളിലായി നടക്കുന്ന യോഗങ്ങളില്‍ ദൈവ വചനത്തില്‍ നിന്ന്‌ ദൂത്‌ നല്‍കുന്നതാണ്‌.

സെപ്‌റ്റംബര്‍ 23-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 7-ന്‌ ആരംഭിക്കുന്ന കണ്‍വെന്‍ഷന്റെ കണ്‍വീനര്‍മാര്‍ ഫിലിപ്പ്‌ ഇട്ടിയും, ഐപ്പ്‌ വര്‍ഗീസുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ബിനു ടി. ജോണ്‍ (845 356 0206), കുര്യന്‍ ടി. ഉമ്മന്‍ (845 2987303), ജോണ്‍ ഈപ്പന്‍ ( 201 38 78818), ഫിലിപ്പ്‌ ഇട്ടി (845 352 2321), ഐപ്പ്‌ വര്‍ഗീസ്‌ (845 362 2517). കുര്യന്‍ ടി. ഉമ്മന്‍ അറിയിച്ചതാണിത്‌.
സി.എസ്‌.ഐ ഹഡ്‌സണ്‍വാലി സഭയില്‍ സുവിശേഷ മഹായോഗം സെപ്‌റ്റംബര്‍ 23 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക