Image

മാര്‍ത്തമറിയം വനിതാ സമാജം വാര്‍ഷികം ഒക്‌ടോബര്‍ 15-ന്‌, ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 19 September, 2011
മാര്‍ത്തമറിയം വനിതാ സമാജം വാര്‍ഷികം ഒക്‌ടോബര്‍ 15-ന്‌, ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ഒക്‌ടോബര്‍ 15-ന്‌ ശനിയാഴ്‌ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണിവരെ ഫിലാഡല്‍ഫിയയിലുള്ള സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ നടക്കുന്ന സമ്മേളനത്തില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ നിക്കളാവോസ്‌ തിരുമേനി അധ്യക്ഷത വഹിക്കുന്നതും, റോക്ക്‌ലാന്റ്‌ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി റവ.ഡോ. വര്‍ഗീസ്‌ എം. ദാനിയേല്‍ മുഖ്യ പ്രസംഗം നടത്തുന്നതുമായിരിക്കും.

`പുരോഗനോന്മുഖമായ പൊരുത്തപ്പെടല്‍ ഒരു കല' (The art of affirmative adaptability) എന്നതാണ്‌ മുഖ്യ ചിന്താവിഷയം.

സമ്മേളനത്തോടനുബന്ധിച്ച്‌ വിശുദ്ധ എമ്പ്രായ ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ബൈബിള്‍ ക്വിസ്‌, സാധുജന സംരക്ഷണാര്‍ത്ഥം നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ്‌, ദിവ്യബോധന കോഴ്‌സ്‌ പാസ്സായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ വിതരണം, ബിസിനസ്സ്‌ മീറ്റിംഗ്‌ എന്നിവയുണ്ടായിരിക്കും.

സമ്മേളനത്തിന്റെ വിജയത്തിനുവേണ്ടി സെന്റ്‌ മേരീസ്‌ ദേവാലയാംഗങ്ങളോടൊപ്പം സമാജം വൈസ്‌ പ്രസിഡന്റ്‌ വെരി റവ. ആദായി കോര്‍എപ്പിസ്‌കോപ്പ, ജനറല്‍ സെക്രട്ടറി ജെസ്സി മാത്യു, ട്രഷറര്‍ ലില്ലിക്കുട്ടി മത്തായി, ജോയിന്റ്‌ സെക്രട്ടറി ഡോ. അമ്മുക്കുട്ടി പൗലോസ്‌, ജോയിന്റ്‌ ട്രഷറര്‍ മറിയാമ്മ മാത്തുള, ഓഡിറ്റര്‍ സാറാ മാത്യു എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

യാത്രാസൗകര്യത്തിനായി ന്യൂയോര്‍ക്കില്‍ നിന്നും രണ്ട്‌ ബസ്സുകള്‍ ക്രമീകരിച്ചിട്ടുണ്ട്‌. ബസ്സില്‍ പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ അതാത്‌ പള്ളിയിലെ സമാജം ഭാരവാഹികളുമായി ബന്ധപ്പെടുക. രജിസ്‌ട്രേഷന്‍ രാവിലെ 9 മണിക്ക്‌ ആരംഭിക്കും. ഭദ്രാസനത്തിലെ എല്ലാ പള്ളികളില്‍ നിന്നും കഴിയുന്നത്ര സമാജം അംഗങ്ങള്‍ ഈ സമ്മേളനത്തില്‍ സംബന്ധിക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

ജസ്സി മാത്യു (ജനറല്‍ സെക്രട്ടറി) അറിയിച്ചതാണിത്‌. (914 513 4026).
മാര്‍ത്തമറിയം വനിതാ സമാജം വാര്‍ഷികം ഒക്‌ടോബര്‍ 15-ന്‌, ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക