Image

വിഷ്‌ണുനാഥിന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കും

ജോയിച്ചന്‌ പുതുക്കുളം Published on 19 September, 2011
വിഷ്‌ണുനാഥിന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കും
ന്യൂയോര്‍ക്ക്‌: അമേരിക്ക സന്ദര്‍ശിക്കുന്ന ചെങ്ങന്നൂര്‍ എം.എല്‍.എ പി.സി. വിഷ്‌ണുനാഥിന്‌ ചെങ്ങന്നൂര്‍ അസോസിയേഷന്‍ യു.എസ്‌.എയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. യുവതലമുറയുടെ നേതാവും, യൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ സെക്രട്ടറിയും, കേരളാ പ്രദേശ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റുമായ പി.സി. വിഷ്‌ണുനാഥിന്‌ സെപ്‌റ്റംബര്‍ 21-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സന്തൂര്‍ റെസ്റ്റോറന്റില്‍ (257 -05 Union Turnpike, GlenOaks, NY 11004) വെച്ച്‌ പ്രസിഡന്റ്‌ അഡ്വ. ചെറിയാന്‍ സാമുവേലിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വെച്ചാണ്‌ സ്വീകരണം നല്‍കുന്നത്‌.

പ്രസ്‌തുത മീറ്റിംഗിലേക്ക്‌ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ചെറിയാന്‍ സാമുവേല്‍ (516 270 3414), സലീം (914 643 3700), മോനച്ചന്‍ (516 635 8205), ജോര്‍ജ്‌ കുര്യന്‍ (516 365 0574), ജോണ്‍ വര്‍ഗീസ്‌ (516 488 0187).
വിഷ്‌ണുനാഥിന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക