Image

മാവേലി എഫ്‌.എം ഷിക്കാഗോയില്‍ വിജയകരമായി

ജോയിച്ചന്‍ പുതുക്കുളം Published on 19 September, 2011
മാവേലി എഫ്‌.എം ഷിക്കാഗോയില്‍ വിജയകരമായി
ഷിക്കാഗോ: മാവേലി എഫ്‌.എം-2011 ഷോ ഷിക്കാഗോയിലെ സെന്റ്‌ മേരീസ്‌ സിംഹാസന പള്ളിയുടെ ആഭിമുഖ്യത്തില്‍ ഇവാന്‍സ്‌റ്റന്‍ ഹൈസ്‌കൂളില്‍ വെച്ച്‌ സെപ്‌റ്റംബര്‍ മാസം 11-ന്‌ തീയതി വിജയകരമായി നടത്തപ്പെട്ടു. വ്യത്യസ്‌തവും പുതുമയുള്ളതുമായ പരിപാടികളുമായി മാവേലി എഫ്‌.എം-2011 താരങ്ങള്‍ സദസ്സിനെ കയ്യിലെടുത്തു. ശ്രീ. റഹ്‌മാന്‍, വിനീത്‌ ശ്രീനിവാസന്‍, ജ്യോതിര്‍മയി, മഞ്‌ജു പിള്ള എന്നിവര്‍ നേതൃത്വം കൊടുത്ത പ്രോഗ്രാമിന്റെ സംവിധായകന്‍ ശ്രീ. ജി. എസ്‌. വിജയനായിരുന്നു.

പരിപാടിയില്‍ സംബന്ധിച്ച്‌ ഈ പ്രോഗ്രാം ഒരു വിജയമാക്കിത്തീര്‍ത്ത ഷിക്കാഗോയിലെ മലയാളികള്‍ക്ക്‌ മാവേലി എഫ്‌.എം 2011 താരങ്ങളും, പ്രോഗ്രാമിന്റെ അമേരിക്കയിലെ സ്‌പോണ്‍സര്‍മാരായ ശ്രീ. ഷിബു, സിജി, ബോബി, സെന്റ്‌ മേരീസ്‌ പള്ളി സെക്രട്ടറി ഷിബു മൂത്തേരില്‍, ട്രസ്‌റ്റി ഏലിയാസ്‌ പുത്തൂക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന്‌ നന്ദി അറിയിച്ചു.

പ്രോഗ്രാമിന്റെ ഷിക്കാഗോയിലെ മെഗാ സ്‌പോണ്‍സര്‍മാരയ ശ്രീ. ജോര്‍ജ്‌ജ്‌ മാത്യു, ബാബുക്കുട്ടി പണിക്കര്‍, സ്‌പോണ്‍സര്‍മാരായ ഡോ. മാത്യു ജോസഫ്‌, ഡോ. ജൂഡി ജോസഫ്‌, ശ്രീ. സിറിയക്ക്‌ കൂവക്കാട്ടില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഏലിയാസ്‌ പുത്തൂക്കാട്ടില്‍ അറിയിച്ചിതാണിത്‌.
മാവേലി എഫ്‌.എം ഷിക്കാഗോയില്‍ വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക