Image

ഒക്കലഹോമ സോക്കര്‍ ടൂര്‍ണമെന്റ്: കൈരളി ഫുട്‌ബോള്‍ ക്ലബ് ജേതാക്കള്‍

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 19 September, 2011
ഒക്കലഹോമ സോക്കര്‍ ടൂര്‍ണമെന്റ്: കൈരളി ഫുട്‌ബോള്‍ ക്ലബ് ജേതാക്കള്‍
ഒക്‌ലഹോമ : ഒക്കലഹോമ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന 5 മതു
എവറോളിംഗ് ട്രോഫി സോക്കര്‍ ടൂര്‍ണമെന്റില്‍ കൈരളി ഫുട്‌ബോള്‍ ക്ലബ് ഒക്ലഹോമ ടീം വിജയികളായി.

ഏകപക്ഷീയമായ ഒരു ഗോളിന് ഒക്കലഹോമ സിറ്റി യൂണൈറ്റഡ് ടീമിനെ പരാജയപ്പെടുത്തിയാണ്
കൈരളി ഫുട്ബാള്‍ ക്ലബ് ചാമ്പ്യരായത്.

യൂക്കൊണില്‍ നടന്ന മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപ്പാടിയില്‍
വിശിഷ്ടാതിഥി തോമസ് കാലായിപ്പറമ്പില്‍ വിജയികള്‍ക്ക് ചാംമ്പ്യന്‍സ് ട്രോഫികളായ തലപ്പലം
കറിയാച്ചന്‍ മെമ്മോറിയല്‍ ട്രോഫി, രാജന്‍ തെക്കേടത്ത് മെമ്മോറിയല്‍ ട്രോഫി , ബിനു ജോണ്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് അന്നമ്മ ജോസഫ് മെമ്മോറിയല്‍ ട്രോഫിയും സമ്മാനിച്ചു.

കൈരളി ഫുട്‌ബോള്‍ ക്ലബിനു വേണ്ടി ഏബല്‍ സക്കറിയാ ട്രോഫി ഏറ്റുവാങ്ങി.
പ്രസിഡന്റ് ഫിലിപ് ആന്റണി, സ്‌പോര്‍ട്‌സ് സെക്രട്ടറി ഷിബു ജേക്കബ്, കോഓര്‍ഡിനേറ്റര്‍ സിബി മോന്‍എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഒക്കലഹോമ സോക്കര്‍ ടൂര്‍ണമെന്റ്: കൈരളി ഫുട്‌ബോള്‍ ക്ലബ് ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക