Image

തോമസ്‌ കോശി ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍

ജോയിച്ചന്‍ പുതുക്കുളം Published on 20 September, 2011
തോമസ്‌ കോശി ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയുടെ ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷനിലേക്ക്‌ തോമസ്‌ കോശി നിയമിതനായി. തുടര്‍ച്ചയായി രണ്ടു പ്രാവശ്യം ന്യൂറോഷല്‍ സിറ്റിയുടെ മനുഷ്യാവകാശ കമ്മീഷണര്‍ ആയി അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

അമേരിക്കയിലെ സമ്പന്ന കൗണ്ടികളില്‍ ഏഴാം സ്ഥാനത്താണ്‌ വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടി. ഏതാണ്ട്‌ ഒരു മില്യന്‍ ആള്‍ക്കാര്‍ താമസിക്കുന്ന ഈ കൗണ്ടിയില്‍, കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന ന്യൂയോര്‍ക്കില്‍, നാലാം സ്ഥാനമാണ്‌ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിക്കുള്ളത്‌.

കൗണ്ടിയില്‍ ഇന്ത്യക്കാര്‍ക്ക്‌ വര്‍ധിച്ചുവരുന്ന അംഗീകാരത്തിന്റെ തെളിവാണ്‌ തോമസ്‌ കോശിയുടെ നിയമനം. അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനാണ്‌ തോമസ്‌ കോശി.

വ്യവസായ രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച തോമസ്‌ കോശി ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ വൈസ്‌ പ്രസിഡന്റായിരുന്നു. നല്ലൊരു സംഘാടകന്‍കൂടിയായ തോമസ്‌ കോശി, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കമ്മിറ്റി ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പറുമാണ്‌.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനായ തോമസ്‌ കോശി, പാര്‍ട്ടിയുടെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ലീഡര്‍ഷിപ്പ്‌ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിക്കുന്നു.
തോമസ്‌ കോശി ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക