Image

ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനം കേരളത്തിലുമെത്തി

ജോയിച്ചന്‍ പുതുക്കുളം Published on 20 September, 2011
ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനം കേരളത്തിലുമെത്തി
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ (ഡി.എം.എ) ജീവകാരുണ്യ സഹായ നിധിയില്‍ നിന്നുമുള്ള ധനസഹായം കേരളത്തിലെ പോത്താനിക്കാട്‌ പഞ്ചായത്തിലെ ബഥനി ശാലോം ഭവനിലുമെത്തി.

ഡി.എം.എ വൈസ്‌ പ്രസിഡന്റ്‌ പോള്‍ കുര്യാക്കോസ്‌ പടിഞ്ഞാറെക്കുടിയില്‍ ബഥനി ശാലോം ഭവന്‍ സന്ദര്‍ശിക്കുകയും, സംഘടനയുടെ ധനസഹായമായ അമ്പതിനായിരം (50,000) രൂപയുടെ ചെക്ക്‌ സ്ഥാപനത്തിന്റെ മദര്‍സുപ്പീരിയറിനെ ഏല്‍പിക്കുകയും ചെയ്‌തു. ഡി.എം.എയുടെ വിമന്‍സ്‌ ഫോറത്തെ പ്രതിനിധീകരിച്ച്‌ ശ്രീമതി ആനി പോളും, സ്ഥാപനത്തിലെ സിസ്റ്റര്‍ ആനറ്റും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

2005-ല്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌ത ഈ സ്ഥാപനം, കാന്‍സര്‍ രോഗം ബാധിച്ച്‌ അവശതയിലും അന്ത്യഘട്ടത്തിലും എത്തിയിട്ടുള്ള രോഗികളെ ശുശ്രൂഷിക്കുന്ന ഒരു ആതുരശുശ്രൂഷാ കേന്ദ്രമാണ്‌. നഴ്‌സിംഗ്‌ ബിരുദധാരികളായ ഒരുപറ്റം സന്യാസിനികളാണ്‌ ഇവിടെ ശുശ്രൂഷാ പ്രവര്‍ത്തനം നടത്തുന്നത്‌.

അമേരിക്കയിലെ ഡി.എം.എ പോലുള്ള മലയാളി സംഘടനകളുടേയും, മറ്റ്‌ സ്ഥാപനങ്ങളുടേയും അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ ഇതുപോലെയുള്ള സ്ഥാപനങ്ങള്‍ക്ക്‌ താങ്ങും തണലുമായിരിക്കുമെന്ന്‌ മദര്‍ സുപ്പീരിയര്‍ തദവസരത്തില്‍ പ്രസ്‌താവിച്ചു.
ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനം കേരളത്തിലുമെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക