Image

ശ്രീനാരായണ മിഷന്‍ സെന്റര്‍ വാഷിങ്ടണില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു

ഡോ. മുരളീ രാജന്‍ Published on 20 September, 2011
ശ്രീനാരായണ മിഷന്‍ സെന്റര്‍ വാഷിങ്ടണില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു
വാഷിങ്ടണ്‍ ഡിസി: വാഷിങ്ടണ്‍ മെട്രോ പ്രദേശത്തെ ശ്രീനാരായണീയരുടെ സംഘടനയായ ശ്രീനാരായണ മിഷന്‍ സെന്റര്‍ (എസ്എന്‍എംസി) ഗുരുദേവജയന്തിയും ഓണവും സംയുക്തമായി ആഘോഷിച്ചു. 11ന് മേരിലാന്‍ഡിലെ ലാനത്തുള്ള മുരുകന്‍ക്ഷേത്ര ത്തില്‍ വിവിധ കേരളീയ വി'ഭവങ്ങളോടെ വാഴയിലയില്‍ സദ്യ വിളമ്പി ആഘോഷത്തിനു തുടക്കമായി. വാഷിങ്ടണിലെ എല്ലാ മലയാളി സംഘടനകളുടെ അധ്യക്ഷന്മാരും കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റായിരുന്ന എം.ജി. മേനോനും ഗുരുദേവന്റെ 157 -ാമത് ജന്മദിനത്തില്‍ സന്നിഹിതരായവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.

കലാ - സാഹിത്യപരിപാടികളുടെ അവതരണം പ്രേക്ഷകര്‍ക്ക് ആനന്ദം പകര്‍ന്നു. സന്ദീപ് പണിക്കരും സംഘവും അന്താക്ഷരി മഞ്ചില്‍ അവതരിപ്പിച്ചു. കൊച്ചുകുട്ടികളുടെ സൂര്യകാന്തി നൃത്തവും ഭരതനാട്യവും നാരായണന്‍കുട്ടിയുടെയും രാജ് കുറുപ്പിന്റെയും സംഗീതാലാപനവും
എല്ലാം ചേര്‍ത്തുള്ള പരിപാടികള്‍ സദസ്സിന് സന്തോഷം ഉളവാക്കി.

2001 സെപ്റ്റംബര്‍ 11ന് നടന്ന ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങള്‍ സനല്‍ ഗോപിനാഥ് പ്രൊജക്ടറില്‍ കാണിച്ചു. ഭീകരവാദികളുടെ ക്രൂരത കൊണ്ട് പൊലിഞ്ഞുപോയ
ജീവിതങ്ങള്‍ക്ക് വേണ്ടി സദസ്സ് 2 മിനിട്ട് നേരം ഇന്‍ഡ്യയുടെയും അമേരിക്കയുടെയും ദേശീയപതാകകള്‍ സാക്ഷിയാക്കി മൗനം ആചരിച്ചു. ദേശീയ ഗാനാലാപത്തോടെ വൈകീട്ട് 6 മണിക്ക് പരിപാടികള്‍ സമാപിച്ചു.

ശ്രീനാരായണ മിഷന്‍ സെന്റര്‍ വാഷിങ്ടണില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു ശ്രീനാരായണ മിഷന്‍ സെന്റര്‍ വാഷിങ്ടണില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു ശ്രീനാരായണ മിഷന്‍ സെന്റര്‍ വാഷിങ്ടണില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു ശ്രീനാരായണ മിഷന്‍ സെന്റര്‍ വാഷിങ്ടണില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു ശ്രീനാരായണ മിഷന്‍ സെന്റര്‍ വാഷിങ്ടണില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു ശ്രീനാരായണ മിഷന്‍ സെന്റര്‍ വാഷിങ്ടണില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു ശ്രീനാരായണ മിഷന്‍ സെന്റര്‍ വാഷിങ്ടണില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക