ബോസ്റ്റണ്‍: വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
ബോസ്റ്റണ്‍ സെന്റ് ബേസില്‍ യാക്കോബായ പള്ളിയില്‍ ആചരിക്കുന്നു. 2011 സെപ്‌റ്റംബര്‍
30, ഒക്‌ടോബര്‍ 1 എന്നീ തീയതികളില്‍ കൊണ്ടാടപ്പെടുന്ന പെരുന്നാളില്‍ കേരളത്തിലും
അമേരിക്കയിലും അറിയപ്പെടുന്ന പ്രമുഖ സുവിശേഷ പ്രാസംഗികനായ ഡീക്കന്‍ ബെന്നി ജോണ്‍
ചിറയില്‍ ദൈവവചനം പ്രസംഗിക്കുന്നു.
സെപ്‌റ്റംബര്‍ 30-ന് വൈകിട്ട് 7
മണിക്ക് സന്ധ്യാപ്രാര്‍ത്ഥനാനന്തരമാണ് സുവിശേഷ പ്രസംഗം. പെരുന്നാള്‍
ചടങ്ങുകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് യല്‍ദോ മാര്‍ ബസേലിയോസ് തിരുമേനിയുടെ സജീവ
സാന്നിധ്യമുണ്ടായിരിക്കും.
ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയുടെ
സ്ഥാപനത്തിലും വളര്‍ച്ചയിലും താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന ബഹു. പുന്നൂസ്
ഏബ്രഹാം അച്ചന് പള്ളിയുടെ വകയായുള്ള പാരിതോഷികം പെരുന്നാള്‍
ചടങ്ങുകളോടനുബന്ധിച്ച് തീത്തോസ് തിരുമേനി നല്‍കുന്നതാണ്.
ഒക്‌ടോബര്‍
1-ന് രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന,
നേര്‍ച്ച വിളമ്പ് തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. പെരുന്നാള്‍ ചടങ്ങുകളില്‍
പങ്കെടുത്ത് പരിശുദ്ധ ബാവായുടെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരേയും
ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വെബ്‌സൈറ്റ്:
www.stbasilsboston.org
കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. ഗീവര്‍ഗീസ്
ജേക്കബ് ചാലിശ്ശേരി (732 505 8339), സെക്രട്ടറി ജോണ്‍ ജേക്കബ് (508 904 5674),
ട്രഷറര്‍ ബിനു ജോസഫ് (978 995 1235), കുര്യാക്കോസ് മണിയാട്ടുകുടിയില്‍ (508 460
1399).