Image

സംയുക്ത കണ്‍വെന്‍ഷന്‍ ആത്മീയ നിറവില്‍ സമാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 21 September, 2011
സംയുക്ത കണ്‍വെന്‍ഷന്‍ ആത്മീയ നിറവില്‍ സമാപിച്ചു
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌, വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്‌സ്‌ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ സെപ്‌റ്റംബര്‍ 10,11 തീയതികളില വൈകിട്ട്‌ 5.30-ന്‌ അനുഗ്രഹപ്രദമായി നടത്തപ്പെട്ടു. യോങ്കേഴ്‌സിലുള്ള സോണ്‍ഡേഴ്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്ന കണ്‍വെന്‍ഷനില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ വിദ്യാര്‍ത്ഥി പ്രസ്ഥാനം ജനറല്‍ സെക്രട്ടറിയും വേദശാസ്‌ത്ര പണ്‌ഡിതനുമായ റവ.ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌, ഓര്‍ത്തഡോക്‌സ്‌ വൈദീകസംഘം ജനറല്‍ സെക്രട്ടറിയും ശാലോം ടിവി പ്രഭാഷകനുമായ റവ.ഫാ. സജി അമയിലും വചനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി.

സെപ്‌റ്റംബര്‍ 10-ന്‌ ശനിയാഴ്‌ച സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിച്ച കണ്‍വെന്‍ഷനില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.വി. കുര്യന്‍ വിശിഷ്‌ടാതിഥികളെ വേദിയിലേക്ക്‌ ക്ഷണിച്ചു. പ്രസിഡന്റ്‌ റവ.ഫാ. നൈനാന്‍ ടി. ഈശോ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. റവ.ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ പഴയ നിയമത്തിലെ യോശുവ 6:26 ആസ്‌പദമാക്കി വചനശുശ്രൂഷ നടത്തി. ക്രിസ്‌തീയ വിശ്വാസി യെരീഹോം പട്ടണം പണിയരുത്‌. ക്രിസ്‌തുവിനെ മാര്‍ഗ്ഗദര്‍ശിയായി കണ്ടുകൊണ്ട്‌ നന്മയും തിന്മയും വേര്‍തിരിച്ചുകാണുവാന്‍ ഓരോ വിശ്വാസിക്കും കഴിയണം. നന്മയെ ജീവിതത്തിന്റെ ഭാഗമാക്കുവാനും ക്രിസ്‌തുവില്‍കൂടി യോര്‍ദ്ദാനില്‍ നില്‍ക്കുവാനും, ശ്ശീഹായുടെ വഴിയില്‍ നടക്കുവാനും ഓരോ വിശ്വാസിയും ശ്രദ്ധിക്കണമെന്ന്‌ അച്ചന്‍ തെന്റെ പ്രസംഗത്തില്‍ ഉത്‌ബോധിപ്പിച്ചു. തന്റെ പൈതൃകം മറക്കാതെയും ആരാധനാ ജീവിതത്തെ മുറുകെ പിടിച്ചുകൊണ്ട്‌ മുന്നോട്ട്‌ ജീവിക്കുവാന്‍ ഓരോരുത്തരും തയാറാകണമെന്ന്‌ അച്ചന്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന്‌ ട്രഷറര്‍ ഏബ്രഹാം മൂലയില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

സെപ്‌റ്റംബര്‍ 11-ന്‌ ഞായറാഴ്‌ച സന്ധ്യാ പ്രാര്‍ത്ഥനയോടെ കണ്‍വെന്‍ഷന്‌ തുടക്കംകുറിച്ചു. റവ.ഫാ. സജി അമയില്‍ വചനശുശ്രൂഷ നടത്തി. വിശുദ്ധ ലൂക്ക: 9:10 ആസ്‌പദമാക്കി നടത്തിയ വചനശുശ്രൂഷയില്‍ ശതാധിപന്‍ ഓരോ ക്രിസ്‌ത്യാനിക്കും മാതൃകയാണെന്നും ജീവന്റെ വിലയെ തിരിച്ചറിഞ്ഞുകൊണ്ട്‌ ക്രിസ്‌തീയ മൂല്യങ്ങളെ മുറുകെപ്പിടിക്കുവാനും പുതിയ തലമുറയ്‌ക്ക്‌ അത്‌ മാതൃകയാക്കാനും നമുക്ക്‌ കഴിയണം. നാം നമ്മുടെ ശീലങ്ങളെ മറ്റുള്ളവര്‍ക്ക്‌ മാതൃകയാക്കുവാനും കഴിയണം. ഈ കണ്‍വെന്‍ഷന്റെ അനുഭവത്തില്‍ക്കൂടി ശതാധിപനെപ്പോലെ നമ്മുടെ കഴിവുകളെ തിരിച്ചറിയുവാനും ക്രിസ്‌തീയമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുവാനും ഓരോരുത്തര്‍ക്കും കഴിയട്ടെ എന്ന്‌ അച്ചന്‍ ഉത്‌ബോധിപ്പിച്ചു.

ഏഴു പള്ളികളുടെ സംയുക്ത നേതൃത്വത്തില്‍ നടത്തിയ ഗായകസംഘം കണ്‍വെന്‍ഷനില്‍ ഗാനങ്ങള്‍ ആലപിച്ചു. ക്വയര്‍ കോര്‍ഡിനേറ്ററായി റവ.ഫാ. ഫിലിപ്പ്‌ സി. ഏബ്രഹാം, ക്വയര്‍ ലീഡറായി ജോയി ഏബ്രഹാമും നേതൃത്വം നല്‍കി. റവ.ഫാ. നൈനാന്‍ ടി. ഈശോ സ്വാഗതവും, സെക്രട്ടറി ബാബു ജോര്‍ജ്‌ നന്ദിയും രേഖപ്പെടുത്തി.

റവ.ഫാ.ഡോ. ജോര്‍ജ്‌ കോശി, റവ.ഫാ. പൗലോസ്‌ പീറ്റര്‍, റവ.ഫാ. എന്‍.കെ. ഇട്ടന്‍പിള്ള, റവ.ഫാ. ഫിലിപ്പ്‌ സി. ഏബ്രഹാം, റവ.ഫാ. സാജു പടുച്ചിറ, റവ.ഫാ. നൈനാന്‍ ടി. ഈശോ, റവ.ഫാ. പോള്‍ ചെറിയാന്‍, റവ.ഫാ. ഷിനോജ്‌ തോമസ്‌, റവ.ഡീ. ഗീവര്‍ഗീസ്‌ കോശി എന്നിവര്‍ സംബന്ധിച്ചു.

കണ്‍വെന്‍ഷന്റെ വിജയത്തിന്‌ റവ.ഫാ. നൈനാന്‍ ടി. ഈശോ (പ്രസിഡന്റ്‌), ബാബു ജോര്‍ജ്‌ (സെക്രട്ടറി), എം.വി. കുര്യന്‍ (കോര്‍ഡിനേറ്റര്‍), ഏബ്രഹാം മൂലയില്‍ (ട്രഷറര്‍), കുര്യാക്കോസ്‌ വര്‍ഗീസ്‌ (ജോയിന്റ്‌ സെക്രട്ടറി), ജോണ്‍ കുഴിയാഞ്ഞല്‍ (ജോയിന്റ്‌ ട്രഷറര്‍), എബി പോള്‍, ബാബു ജോര്‍ജ്‌ വേങ്ങല്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റേഴ്‌സ്‌) എന്നിവര്‍ നേതൃത്വം നല്‍കി.
സംയുക്ത കണ്‍വെന്‍ഷന്‍ ആത്മീയ നിറവില്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക