Image

ഫോമാ വനിതാ സെമിനാര്‍ വിജയിപ്പിക്കുക

ജോയിച്ചന്‍ പുതുക്കുളം Published on 28 April, 2013
ഫോമാ വനിതാ സെമിനാര്‍ വിജയിപ്പിക്കുക
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ വെച്ച്‌ മെയ്‌ 18-ന്‌ ശനിയാഴ്‌ച നടക്കുന്ന ഫോമാ വിമന്‍സ്‌ ഫോറം സെമിനാര്‍ വിജയിപ്പിക്കാന്‍ ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ എല്ലാ അംഗ സംഘടനകളുടേയും സഹായ സഹകരണങ്ങള്‍ ഫോമാ ഭാരവാഹികളായ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ജോയിന്റ്‌ സെക്രട്ടറി റെനി പൗലോസ്‌, ജോയിന്റ്‌ ട്രഷറര്‍ സജീവ്‌ വേലായുധന്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്‌താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

അമേരിക്കയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള വനിതകള്‍ പങ്കെടുക്കുന്ന ഈ സമ്മേളനം വന്‍ വിജയമാകുമെന്നതില്‍ സംശയമില്ല. ഒ.സി.ഐ കാര്‍ഡ്‌, പാസ്‌പോര്‍ട്ട്‌ മുതലായ കാര്യങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടും.

ഫോമയുടെ ചരിത്രത്തിലേക്കുള്ള വനിതകളുടെ മുന്നേറ്റം തങ്കലിപികളാല്‍ എഴുതപ്പെടുന്ന ഒരു മഹാസംരംഭമായ സെമിനാറിന്‌ ഫോമാ ഭാരവാഹികള്‍ ഭാവുകങ്ങള്‍ നേര്‍ന്നു.
ഫോമാ വനിതാ സെമിനാര്‍ വിജയിപ്പിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക