Image

മണ്ഡൂകം(ഒരു ഹാസ്യ ഗാനം)- ജോസ് ചെരിപുറം

ജോസ് ചെരിപുറം Published on 31 May, 2013
മണ്ഡൂകം(ഒരു ഹാസ്യ ഗാനം)- ജോസ് ചെരിപുറം
മണ്ഡൂകമേ, മഹാ മണ്ഡൂകമേ
മഴക്കാലമായെന്തെ മിണ്ടാത്തെ?
കുറ്റിക്കാട്ടിലെ പൊട്ടകുളത്തില്‍
വെള്ളം നിറഞ്ഞ് കവിഞ്ഞല്ലോ

റാ റാ യെ ന്നുള്ള കണ്ഠനാദംക
നിന്റെ വ്രുത്തമില്ലാത്തൊരാ വായ്ത്താരി
നിദ്രാഭംഗം വരുത്തി മനുഷ്യരെ
കഷ്ടപെടുത്തുന്ന കവന വിദ്യ

മാനം നോക്കി മലര്‍ന്ന് ചാടി - തന്റെ
പൊട്ടകുളം ലോകമെന്നുറച്ച്
കാണാകിനാക്കള്‍ക്കായ് നാവ് നീട്ടി
തൊണ്ടയില്‍ പാട്ട് കുരുങ്ങിപോയൊ?

മഴത്തുള്ളി താളത്തില്‍ മാക്രികള്‍ ചാടീട്ടും
കൊഞ്ചുകള്‍ മീശ പിരിച്ചീട്ടും
ശ്വാസം വിടാതെ ബലം പിടിച്ചങ്ങനെ
മണ്ഡൂകമെന്തേ നിശ്ശബ്ദനായ് നീ

തൊലി നിറമുള്ളൊരുല്പ പെണ്ണു വന്നോ
അവള്‍ കണ്ടവരെയൊക്കെ തെറി വിളിച്ചോ
കൂട്ടിനിളം പെണ്ണിന്‍ ചൂടു തേടി
അവളെ വഴക്കാളിയാക്കിടുന്നോ?

കാലങ്ങളായി നീ, ഈ ചേറ്റു നീറ്റില്‍
ദുഷ്‌കര്‍മ്മം ഓരോന്നായ് ചെയ്തീടുന്നു
എന്നിട്ടും ആയുസ്സൊടുങ്ങാതെ നീ
സഹജീവികള്‍ക്കൊക്കെ വിനയാകുന്നു.



***********
മണ്ഡൂകം(ഒരു ഹാസ്യ ഗാനം)- ജോസ് ചെരിപുറം
Join WhatsApp News
വിദ്യാധരൻ 2013-06-01 09:19:44
മണ്ഡൂകത്തിന് കാമം മുഴുക്കുമ്പോൾ 
ക്രാ ക്രാ എന്ന് വിളിക്കുന്നവൻ 
അയലത്ത് കാരിത്തി മണ്ഡൂകിയെ  വീഴ്ത്തുവാൻ 
വേന്ദ്രനിവൻകാട്ടും വെലെയെന്നു ഓർത്താൽ നന്ന് 
ഇത് കേട്ട് ഒരു നാളിൽ ഒരു വേല കാട്ടി ഞാൻ 
അതിനെക്കുറിചോർക്കുമ്പോൾ അറിയാതെ വയ്യിക്കുന്നു അയ്യോ എന്ന് 
ഭർത്താവ് വീട്ടിലില്ലാത്ത നേരത്ത് 
അയലത്തുകാരിയെ ഷൂളം അടിച്ചു വിളിച്ചു ഞാനും 
അടിവന്നു പുറകീന്നു പറന്നെന്റെ കണ്ണീന്ന് 
പൊന്നീച്ച അഞ്ചാറു ക്രാ ക്രാ എന്ന് വിളിച്ചു ഞാനും 
അതുകൊണ്ട് മണ്ഡൂകം  കരയുമ്പോൾ ഒക്കെയും 
അറിയാതെ കരയുന്നു ഞാനും ഒച്ചേൽ 



മാക്രി മദനൻ 2013-06-02 07:18:30
രാത്രി കാലങ്ങളിൽ നിങ്ങൾ ഞങ്ങളുടെ ഒളിതാവളങ്ങളിലും പോത്തുകളിലും കയ്യിട്ടു ഞങ്ങളെ പിടിച്ചു ചാക്കിൽ ഇട്ടു വിദേശത്തേക്ക് കയറ്റി അയച്ചു നാണ്യങ്ങൾ നേടുകയും ബാക്കി വരുന്നത് പോരിച്ച് കള്ളും കുടിച്ചിട്ട് ഇപ്പോൾ എന്തിനു ചോതിക്കുന്നു മാക്രികളെ നിങ്ങൾ എന്തിനു കരായാത്തു എന്ന് .  ഒരിക്കൽ ഞങ്ങൾ  ഇണചെർന്നുകൊണ്ടിരിക്കുമ്പോളാണ്  നിങ്ങൾ  ഞങ്ങളെ പൊക്കിയത് . ഞാൻ ഒരു വിധത്തിൽ രക്ഷപെട്ടു. എന്റെ പ്രിയപ്പെട്ട മാളു തവളെയെ നിങ്ങൾ ചാക്കിൽ ആക്കി, അവളെ ബലാൽസംഗം ചെയ്തു പൊരിച്ചു മന്ത്രിമാരുടെയും വിദേശികളുടെയും തീൻ മേശകളിലേക്ക് എറിഞ്ഞു കൊടുത്ത്. ഞാൻ ഇന്നും വയലുകളിൽ കൂടിയും കടപുരത്തു കൂടിയും മാളു മാളു എന്ന് വിളിച്ചു കരഞ്ഞു നടക്കുന്നു . എന്റെ കരച്ചിൽ ആര് കേൾക്കാൻ. ക്രൂരായ മനുഷ്യർക്ക്‌ തവളയുടെ  ഹൃദയ വികാരങ്ങളെ എങ്ങനെ മനസിലാക്കാൻ കഴിയും. ഞാൻ ഇന്നും എന്റെ മാളുവിനെ തേടുകയാണ്  കല്ലിനടിയിലും പോട്ടകുളത്തിലും റാ റാ എന്ന രാഗാർദ്രമായ വിരഹ ഗാനത്തിന്റെ ഈരടികൾ പാടി .  പരീകുട്ടിയെപോലെ .. കറുത്തമ്മ കറുത്തമ്മ ...  എന്റെ മാളു നീ എവിടെയാണ് . നീ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ? ഒന്ന് പറയു  നീ ഏതെങ്കിലും മത്രിമാരാലും  നിയമ്ഞന്മാരാലും ബലാൽസംഗം ചെയ്യപെട്ടോ ? 


ഉടക്ക് വാസു 2013-06-02 08:15:59
മാളുവിനെ ബലാൽസംഗം ചെയ്തത്  കുരിയനൊ, കുഞാലിയോ , ജോസഫോ ഒക്കെ ആയിരിക്കും. ഇവന്മാർ തെളിവില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ  വിദഗ്ദർ ആണെല്ലോ ? മാളുവിനെ ഇവന്മാര് നശിപ്പിച്ചു കാണും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക