Image

ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റ്‌ ആക്രമണത്തെ ഐഎന്‍ഒസി അപലപിച്ചു

ജോബി ജോര്‍ജ്‌ Published on 01 June, 2013
ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റ്‌ ആക്രമണത്തെ ഐഎന്‍ഒസി അപലപിച്ചു
ന്യൂയോര്‍ക്ക്‌: കോണ്‍ഗ്രസ്‌ ഛത്തീസ്‌ഗഡ്‌ സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിന്റെയും മകന്‍ ദിനേശ്‌ പട്ടേലിന്റെയും കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉള്‍പ്പെടെ 27 പേരുടെ മരണത്തിനിടയാക്കിയ മാവോയിസ്റ്റ്‌ ആക്രമണത്തില്‍ ഐഎന്‍ഒസി ശക്തമായി പ്രതിഷേധിച്ചു.

കോണ്‍ഗ്രസ്‌ നേതാവ്‌ മഹേന്ദ്രകര്‍മയും മുന്‍ എംഎല്‍എ ഉദയ്‌ മുതലിയാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി വി.സി. ശുക്‌ളക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണം ജനാധിപത്യ മൂല്യങ്ങള്‍ക്കുനേരെയുള്ള ആക്രമണമാണെന്നും അതിനെതിരെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും പൊതു സമൂഹവും ഭയപ്പെടില്ലെന്നു വ്യക്തമാക്കി.

നക്‌സലിസത്തിനു മുമ്പില്‍ രാജ്യം തലകുനിക്കില്ലെന്നും കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ എത്തിക്കണമെന്നും ഐഎന്‍ഒസി യുഎസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാമും കേരള ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസും പ്രസ്‌താവനയില്‍ പറഞ്ഞു.

ആക്രമണം നടത്തിയവര്‍ രാജ്യത്തിന്റെ സമാധാനത്തിനും വികസനത്തിനും എതിരെ പ്രവര്‍ത്തിക്കുന്നവരാണെന്ന്‌ കേരള ചാപ്‌റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്‌, വൈസ്‌ പ്രസിഡന്റ്‌ മാമ്മന്‍ ജേക്കബ്‌, ട്രഷറര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ചാക്കോട്‌ രാധാകൃഷ്‌ണന്‍ എന്നിവര്‍ നക്‌സുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
ഛത്തീസ്‌ഗഡിലെ മാവോയിസ്റ്റ്‌ ആക്രമണത്തെ ഐഎന്‍ഒസി അപലപിച്ചു
Join WhatsApp News
jain 2013-06-02 06:54:07
ഇന്ത്യ മുഴുവൻ കട്ട് മുടിക്കുന്നതും അഴിമതി കൂട്ടി വളര്തുന്നതും മൂല്യാതിഷ്ടിതമായീ ഇവര്ക്ക് വിഴുങ്ങാൻ പറ്റുന്നതിനാൽ അതോഴിച്ചുള്ളത് മാത്രമേ പ്രശ്നമുള്ളൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക