Image

ജോണ്‍ അബ്രഹാം എന്ന അതുല്യപ്രതിഭ (ലാസര്‍ മുളയ്‌ക്കല്‍)

Published on 31 May, 2013
ജോണ്‍ അബ്രഹാം എന്ന അതുല്യപ്രതിഭ (ലാസര്‍ മുളയ്‌ക്കല്‍)
മുഷിഞ്ഞ ഉടയാടകളില്‍ അയഞ്ഞ ഉടലുമായി അയാള്‍ പോയിമറഞ്ഞിട്ട്‌ കാല്‍നുറ്റാണ്ട്‌ കഴിഞ്ഞിരിക്കുന്നു.പറന്നു വിണ മുടിയിഴകളുടെ മുടലുകള്‍ക്ക്‌ ഇടയില്‍ തെളിഞ്ഞുകത്തിയ ആ കണ്ണുകള്‍ പക്ഷേ ഇപ്പോഴും
മലയാളിയെ പിന്തുടരുന്നു.

രണ്ടു പതിറ്റാണ്ട്‌ നീണ്ട സിനിമാ ജീവിതം,പക്ഷെ സംവിധാനം ചെയ്‌തത്‌ നാലു ചിത്രങ്ങള്‍ മാത്രം കാല്‍ നൂറ്റാണ്ട്‌ കഴിഞ്ഞിട്ടും ജോണ്‍ എബ്രഹാം എന്ന അതുല്യ പ്രതിഭ നമുക്ക്‌ മുന്നില്‍ മരിക്കാത്ത ഓര്‍മകളായി നിലനില്‌ക്കുന്നു.

അമ്മ അറിയാനും അഗ്രഹാരത്തിലെകഴുതയമടക്കം നാലെ നാലു സിനിമകള്‍ മതിയായിരുന്നു ആ ഉള്ളിലെ ചുടിന്റെ തിളപ്പ്‌ അറിയാന്‍.വിശുദ്ധ കലാപത്തിലേക്ക്‌ നിട്ടിവിളിച്ച മട്ടും ഭാവങ്ങളുമായിരുന്നു ആ സിനിമകള്‍ക്ക്‌.
ഞാന്‍ ആത്മസാക്ഷാത്‌കാരത്തിന്‌ വേണ്ടി സിനിമയെടുക്കാറില്ല.

ജനങ്ങളോട്‌ ചിലത്‌ വിളിച്ച്‌ പറയണമെന്ന്‌ തോന്നുമ്പോഴാണ്‌ ഞാന്‍ സൃഷ്ടാവാകുന്നത്‌, സിനിമയെടുക്കുന്നത്‌. എന്റെ സിനിമ ജനങ്ങള്‍ കാണണമെന്നും അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക്‌ നിര്‍ബന്ധം ഉണ്ട്‌.ഇതായിരുന്നു അദേഹത്തിന്റെ സിനിമ സങ്കല്‌പം.

ജിവിച്ച കാലത്തിന്റെ രാഷ്ട്രിയസാമുഹ്യ താന്തോന്നിത്തരങ്ങളെ അതേ ഭാക്ഷയില്‍ ജോണ്‍ പോരിനു വിളിച്ചു.പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പഠിച്ചിറങ്ങി , ബംഗാളി സംവിധായകരായ ഋത്വിക്‌ ഘട്ടക്കിന്റെയും മണി കൗളിന്റെയും സഹായി ആയി പ്രവര്‍ത്തിച്ചു.

1972ല്‍ പുറത്തിറങ്ങിയവിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ ആയിരുന്നു ജോണിന്‍റെ ആദ്യ സിനിമ. നിഷേധിയുടെ കുപ്പായമിട്ടുള്ള പോക്കുവരവിനിടയിലും ജോണ്‍ ജനകിയ സിനിമ എന്താണെന്നു നമുക്ക്‌ കാട്ടിതന്നു.

1977ലെ അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ്‌ സിനിമ സവര്‍ണ മേധാവിത സമൂഹത്തോടുള്ള വെല്ല്‌ലുവിളി ആയിരുന്നു. ഒരു കഴുത കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്രം ബ്രാഹ്മണരുടെ അന്ധവിശ്വാസത്തെയും
മതാന്ധതയേയും കടുത്ത ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചു.നിരവധി പുരസ്‌ക്കാരങ്ങളും ചിത്രത്തെ തേടിയെത്തി.

1986 ല്‍ പുറത്തിറങ്ങിയ അമ്മ അറിയാന്‍ എന്ന ക്ലാസ്സിക്‌ ചിത്രത്തിലുടെ അന്നോളം സിനിമ കണ്ടു തഴമ്പിച്ചകണ്ണുകള്‍ക്ക്‌ ജോണ്‍ തന്നത്‌ പുതിയ തണുപ്പ്‌.. ലളിതമായി ജോണ്‍ പറഞ്ഞ ആ സിനിമയുടെ നിരൂപണങ്ങള്‍
ഇന്നും തീര്‍ന്നിട്ടില്ല.നിരൂപകര്‍ക്കും ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും ഇന്നും സങ്കീര്‍ണ്ണമായ ഒരു പാഠപുസ്‌തകം ആണ്‌ ഈ ചലച്ചിത്രം ഒറ്റയാനെന്നും നിഷേധിയെന്നും കാലം വിളിപേര്‌ ഇട്ടപ്പോഴും സൌഹൃദത്തിന്‍റെ ഉഷ്‌മളമായ കൈത്തലം നിട്ടിയ മറ്റൊരാള്‍ നമ്മള്‍ കേട്ട കഥകളില്‍ വേറെയില്ല.

പ്രതിഭയുടെ ധാരാളിത്തം ആവോളം ഉണ്ടായിരുന്ന കലാകാരന്‍ ആയിരുന്നു ജോണ്‍ അബ്രഹാം.പക്ഷെ സമൂഹം കല്‍പ്പിച്ചു കൊടുത്ത ആ ഒരു അമാനുഷികത അദേഹം ഇഷ്ടപെട്ടില്ല.മദ്യവും,അരോചകമായ ജീവിത ശൈലിയും അദേഹത്തിന്‌ ആനന്ദം പകര്‍ന്നു നല്‍കി. സൗഹൃദങ്ങള്‍ക്ക്‌ ലഹരിപിടിച്ച ഒരു വൈകുന്നേരമായിരുന്നു ജോണ്‍ എന്ന പ്രതിഭ ജിവിതത്തോട്‌ വിട പറഞ്ഞത്‌.

1987 മെയ്‌ 31 നു കോഴിക്കോട്‌ അങ്ങാടിയിലെ ഒരു കെട്ടിടത്തില്‍ മുകളില്‍ നിന്നും വിണു ജോണ്‍ മരിച്ചപ്പോള്‍ മലയാള സിനിമ നവോര്‍ജ്ജത്തോടെ നടന്നു തുടങ്ങിയ ഒരു കാലം അകാലത്തില്‍ നിലയ്‌ക്കുകയായിരുന്നു.
ജോണ്‍ അബ്രഹാം എന്ന അതുല്യപ്രതിഭ (ലാസര്‍ മുളയ്‌ക്കല്‍)ജോണ്‍ അബ്രഹാം എന്ന അതുല്യപ്രതിഭ (ലാസര്‍ മുളയ്‌ക്കല്‍)ജോണ്‍ അബ്രഹാം എന്ന അതുല്യപ്രതിഭ (ലാസര്‍ മുളയ്‌ക്കല്‍)
Join WhatsApp News
josecheripuram 2013-06-02 13:17:11
I know only one Mullackan Thomas Mullackan,who use to be the time reporter from Delhi.Is he any way related to my Mullackan.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക