Image

വിമാനത്താവളങ്ങളില്‍ ബാഗേജ് കുത്തിത്തുറന്നുള്ള മോഷണം, നടപടി വേണം: ഫോമാ പൊളിറ്റിക്കല്‍ ഫോറം

ജോയിച്ചന്‍ പുതുക്കുളം Published on 05 July, 2013
വിമാനത്താവളങ്ങളില്‍ ബാഗേജ് കുത്തിത്തുറന്നുള്ള മോഷണം, നടപടി വേണം: ഫോമാ പൊളിറ്റിക്കല്‍ ഫോറം
ന്യൂയോര്‍ക്ക്: വിദേശ ഇന്ത്യക്കാരുടെ ബാഗേജുകള്‍ കുത്തിത്തുറന്നുള്ള മോഷണം വിമാനത്താവളങ്ങളില്‍ കൂടുന്നതായി റിപ്പോര്‍ട്ട്. യാത്രക്കാരുടെ ബാഗേജുകള്‍ അത് വിദഗ്ധമായി തുറന്ന്, വിലകൂടിയ സാധനങ്ങള്‍ മോഷണം പോയതായി പല യാത്രക്കാരും പരാതിപ്പെടുന്നു.

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധക്ക്:

വിലകൂടിയ സാധനങ്ങള്‍ ബാഗേജില്‍ വെയ്ക്കാതിരിക്കുക.
ബാഗേജ് ടാഗിന്റെ പകര്‍പ്പ് യാത്രാവസാനം വരെ സൂക്ഷിക്കുക.
പേരും വിലാസവും ഫോണ്‍ നമ്പരും അടങ്ങുന്ന ഒരു കുറിപ്പ് ബാഗേജിന്റെ പുറത്തെ അറയില്‍ വെയ്ക്കുക. 

ക്രെഡിറ്റ് കാര്‍ഡ് വഴി വിമാന ടിക്കറ്റ് എടുത്തവര്‍ക്ക് ബാഗേജ് ഇന്‍ഷുറന്‍സ് സൗജന്യമായി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.

മോഷണം ശ്രദ്ധയില്‍ പെട്ടാലുടന്‍ തന്നെ എയര്‍ലൈന്‍സ് അധികാരികളോട് റിപ്പോര്‍ട്ട് ചെയ്യണമെന്നു ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി ഉമ്മനും കോര്‍ഡിനെറ്റര്‍ പന്തളം ബിജു തോമസും അറിയിച്ചു. http://www.usa.gov/topics/travel/air/resolve-problems/baggage.shtml
വിമാനത്താവളങ്ങളില്‍ ബാഗേജ് കുത്തിത്തുറന്നുള്ള മോഷണം, നടപടി വേണം: ഫോമാ പൊളിറ്റിക്കല്‍ ഫോറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക