Image

ഫോമാ ചിക്കാഗോ റീജിയന്‍ യൂത്ത്‌ ഫെസ്റ്റിവലും, റീജിയണല്‍ കണ്‍വെന്‍ഷനും നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 20 July, 2013
ഫോമാ ചിക്കാഗോ റീജിയന്‍ യൂത്ത്‌ ഫെസ്റ്റിവലും, റീജിയണല്‍ കണ്‍വെന്‍ഷനും നടത്തുന്നു
ചിക്കാഗോ: ഫോമാ ചിക്കാഗോ റീജിയന്‍ ഭാരവാഹികളുടെ യോഗം നൈല്‍സിലുള്ള ന്യൂ ചൈന റെസ്റ്റോറന്റില്‍ വെച്ച്‌ നടത്തപ്പെട്ടു. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യുവജനോത്സവം, റീജിയണല്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയ ജനസമ്പര്‍ക്ക പരിപാടികളെക്കുറിച്ച്‌ യോഗം ചര്‍ച്ച ചെയ്‌തു.

പ്രസ്‌തുത യോഗത്തില്‍ 2013-ലെ പരിപാടികളുടെ തുടക്കമായി ഒക്‌ടോബര്‍ 5-ന്‌ ശനിയാഴ്‌ച ബെല്‍വുഡ്‌ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഡാന്‍സ്‌ മത്സരങ്ങളും, 6 മണി മുതല്‍ 7 വരെ സമ്മാന ദാന ചടങ്ങും, വൈകിട്ട്‌ 7 മണിക്ക്‌ റീജിയണല്‍ കണ്‍വെന്‍ഷനും വിപുലമായ പരിപാടികളോടെ നടത്തുവാനും തീരുമാനിച്ചു.

ഫോമാ ദേശീയ നേതാക്കള്‍,ചിക്കാഗോയിലെ കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. യുവജനോത്സവ കമ്മിറ്റിയുടെ ചെയര്‍മാനായി സിനു പാലയ്‌ക്കത്തടം, കോ- ചെയര്‍മാന്‍മാരായി സാം ജോര്‍ജ്‌, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോജോ വെങ്ങാന്തറ എന്നിവരെ യോഗം തെരഞ്ഞെടുത്തു. റീജിയണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി ജോര്‍ജ്‌ തോട്ടപ്പുറം, കോ- ചെയര്‍മാന്‍മാരായി ഡൊമിനിക്‌ തെക്കേത്തല, റോയി നെടുങ്ങോട്ടില്‍ എന്നിവരേയും തെരഞ്ഞെടുത്തു. ഫണ്ട്‌ റൈസിംഗ്‌ കമ്മിറ്റി ചെയര്‍മാനായി സ്റ്റാന്‍ലി കളരിക്കമുറി, കോ- ചെയര്‍മാന്‍മാരായി ബെന്നി വാച്ചാച്ചിറ, ജോര്‍ജ്‌ മാത്യു (സാബു), അച്ചന്‍കുഞ്ഞ്‌ മാത്യു എന്നിവരേയും ഫുഡ്‌ കമ്മിറ്റി ചെയര്‍മാനായി ബിജി കൊല്ലാപുരത്തിനേയും യോഗം തെരഞ്ഞെടുത്തു. റീജിയണല്‍ ട്രഷറര്‍ രെഞ്ചന്‍ വര്‍ഗീസ്‌ ബജറ്റ്‌ തയാറാക്കി അവതരിപ്പിച്ചു.

നാഷണല്‍ കണ്‍വെന്‍ഷനെപ്പറ്റി നാഷണല്‍ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ വിവരിക്കുകയും കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്‌ത്‌ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. റീജിയണല്‍ സെക്രട്ടറി ബിജി ഫിലിപ്പ്‌ എടാട്ട്‌ നന്ദി രേഖപ്പെടുത്തി.
ഫോമാ ചിക്കാഗോ റീജിയന്‍ യൂത്ത്‌ ഫെസ്റ്റിവലും, റീജിയണല്‍ കണ്‍വെന്‍ഷനും നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക