Image

ഐനാനി- വാര്‍ഷിക പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 07 August, 2013
ഐനാനി- വാര്‍ഷിക പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ (ഐനാനി)യുടെ ഈവര്‍ഷത്തെ ആനുവല്‍ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ 2 മണിവരെ ക്യൂന്‍സിലുള്ള ആലി പോണ്ട്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തും. തിരക്കേറിയ ജീവിതത്തിനിടയില്‍ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം അല്‍പസമയം ചിലവഴിക്കാനും തങ്ങളുടെ കായികവും കലാപരവുമായ കഴിവുകള്‍ ഉപയോഗപ്പെടുത്തുവാനും ഈ പിക്‌നിക്ക്‌ ഉപകരിക്കും. ന്യൂയോര്‍ക്കിലുള്ള എല്ലാ നേഴ്‌സുമാരേയും അവരുടെ കുടുംബാംഗങ്ങളേയും, സുഹൃത്തുക്കളേയും, അഭ്യുദയകാംക്ഷികളേയും ഈ പിക്‌നിക്കിലേക്ക്‌ സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഉഷാ ജോര്‍ജ്‌ (പ്രസിഡന്റ്‌) 516 640 4022, ഷേര്‍ലി അലക്‌സാണ്ടര്‍ (സെക്രട്ടറി) 516 358 5608, ഡെയ്‌സി തോമസ്‌ (ട്രഷറര്‍) 718 938 5562, സെക്രട്ടറി ഷേര്‍ലി അലക്‌സാണ്ടര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ഐനാനി- വാര്‍ഷിക പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക