Image

വൈറ്റ് ഹൗസില്‍ പുതിയ അതിഥിയായി സണ്ണിയെത്തി

Published on 20 August, 2013
വൈറ്റ് ഹൗസില്‍ പുതിയ അതിഥിയായി സണ്ണിയെത്തി
വാഷിംഗ്ടണ്‍: അവധി ആഘോഷിച്ച് തിരിച്ചെത്തിയ പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ് ഹൗസിലേക്ക് ഒരു പുതിയ അംഗം കൂടി എത്തി. മറ്റാരുമല്ല, പോര്‍ച്ചുഗീസ് വാട്ടര്‍ ഡോഗായ സണ്ണി എന്ന ഒരുവയസുകാരന്‍ പട്ടിയാണ്‌ വൈറ്റ് ഹൗസിലെ പുതിയ അതിഥി. നേരത്തെയുണ്ടായിരുന്ന ബോ എന്ന പോര്‍ച്ചുഗീസ് വാട്ടര്‍ ഡോഗിന് വനിതാ പങ്കാളിയായാണ് സണ്ണിയെത്തിയിരിക്കുന്നത്.

പേരു സൂചിപ്പിക്കുന്നതുപോലെ എപ്പോഴും ഉത്സാഹവും പ്രസരിപ്പുമുള്ളവളാണ് സണ്ണി. സണ്ണിയും ബോയും വൈറ്റ് ഹൗസ് പുല്‍ത്തകിടിയില്‍ വിശ്രമിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 2009ല്‍ സെനറ്ററായിരുന്ന എഡ്വേര്‍ഡ് കെന്നഡിയാണ് ബോ എന്ന വാട്ടര്‍ ഡോഗിനെ ഒബാമ കുടുംബത്തിന് സമ്മാനമായി നല്‍കിയത്.
വൈറ്റ് ഹൗസില്‍ പുതിയ അതിഥിയായി സണ്ണിയെത്തി
Join WhatsApp News
Jack Daniel 2013-08-20 04:02:51
ഒരു മലയാളിയെങ്കിലും വൈറ്റു ഹൗസിൽ കടന്നു കൂടിയെല്ലോ എന്ന് സമാശ്വസിച്ചപ്പോളാണ്  മനസിലായത് ഒരു പട്ടിയാണെന്നു. ങ! ഒരു പട്ടി എങ്കിൽ പട്ടി
കൊടിച്ചി പട്ടി 2013-08-20 15:14:09
സണ്ണി കുട്ടാ നീ എങ്കിലും അവിടെ കടന്നു കൂടിയല്ലോ?  ഇനി നിന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തു പത്രത്തിൽ ഒക്കെ ഇടാൻ ഇനി മലയാളികളുടെ തിരക്ക് ഭയങ്കരം ആയിരിക്കും! നീ ഭാഗ്യവാൻ! ഞങ്ങൾ ഇടയ്ക്കു വൈറ്റ് ഹൌസിന്റെ താഴെ നിന്ന് കുരക്കുമ്പോൾ നീ തനി മലയാളി പട്ടികളെ പോലെ അറിയാത്ത പോലെ മുഖം തിരിച്ചു നടന്നു കളയരുത് .ഐ ലവ് യു .


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക