Image

പി.സി.എന്‍.എ.കെ വിമര്‍ശകര്‍ക്ക് മറുപടി: നൈനാന്‍ മാത്തുള്ള

Published on 21 August, 2013
പി.സി.എന്‍.എ.കെ വിമര്‍ശകര്‍ക്ക് മറുപടി: നൈനാന്‍ മാത്തുള്ള
ദിശാബോധമുള്ള പത്രം സമൂഹത്തിന്റെ ആവശ്യം
മനുഷ്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും അറിഞ്ഞിരിക്കേണ്ട വിഷയങ്ങളും വേദപുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഈ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാതെ പോയാല്‍ അപകടം വിളിത്തുവരുത്തുകയായിരിക്കും. അതിലൊന്നാണ് സന്ദേശവാക്യത്തില്‍ ചൂണ്ടിക്കാണിക്കുന്ന എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന, നശിപ്പിക്കുന്ന ഒരു തീക്കൊള്ളി ആയിരിക്കുക എന്നത്.
പത്രമാദ്ധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ വളരെ ഉത്തരവാദിത്വമുള്ള കടമയാണ് നിറവേറ്റാനുള്ളത്. സമൂഹത്തില്‍ പടുത്തുയര്‍ത്തേണ്ടതു പടുത്തുയര്‍ത്തുകയും നശിപ്പിക്കേണ്ട പ്രവണതകള്‍ നശിപ്പിക്കുകയും ചെയ്യാന്‍ ജനങ്ങളെയും നേതൃത്വത്തെയും ഉത്തേജിപ്പിക്കേണ്ടത് ആവശ്യമാണ്. അതിനു പകരം യാതൊരു ജാഗ്രതയുമില്ലാതെ കാണുന്നതിനെയെല്ലാം വെട്ടിനശിപ്പിച്ചാല്‍ എന്തായിരിക്കും ഫലം ? ആ സമൂഹത്തിനു നിലനില്‍ക്കാന്‍ പറ്റുമോ?
പെരുമ്പാവൂരില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'Defender' എന്ന പത്രത്തിലെ അഭിപ്രായ പ്രകടനങ്ങള്‍ പലതും തത്വഭിക്ഷ കൈവിട്ടതായിരുന്നു എന്നു പറയാതെ തരമില്ല. ഭവിഷ്യത്തുകളെപ്പറ്റി ഭയമില്ല എങ്കില്‍ മനുഷ്യന്‍ എന്തും ചെയ്യാന്‍ ധൈര്യപ്പെടും. ആ നിലക്ക് 'Defender' ലെ ചില വിമര്‍ശനങ്ങള്‍ ആവശ്യമായിരുന്നു എന്നു സമ്മതിക്കാതെ വയ്യ. അതുപോലെ തന്നെ 'Defender' ചെയ്തിരുന്ന 'Investigative Journalism ' ഇന്ന് പല പത്രങ്ങളും ചെയ്യുന്നില്ല.
എന്നാല്‍ ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വസ്ഥാനെ അലങ്കരിച്ചിട്ടുള്ളവര്‍ക്കു മാത്രമേ ആ പ്രസ്ഥാനത്തിലെ വിഷയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ വിഷമതകള്‍ മനസ്സിലാവുകയുള്ളൂ. ഈ സ്ഥാനങ്ങള്‍ വഹിച്ചിട്ടില്ലാത്തവര്‍ക്ക് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരെ വിമര്‍ശിച്ച് എന്തും എഴുതാമോ? ഇത് കരക്കിരുന്ന് വള്ളം മുക്കുന്നതിനോടു തുല്യമാണ്. അമ്മയെ തല്ലിയാലും അതിനു രണ്ടു പക്ഷമുണ്ടെന്നു പറയുന്നതുപോലെ ഏതു സംഘടനയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. വളരെ പ്രാപ്തിയും, പ്രാര്‍ത്ഥനയും, ദൈവകൃപയും ഉണ്ടെങ്കില്‍ മാത്രമേ കാര്യങ്ങള്‍ വിജയകരമായ രീതിയില്‍ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ സാധിക്കയൂള്ളൂ.
സമീപകാലത്ത് Pentecostal Conference of North American Keralites (PCNAK) നെ വിമര്‍ശിച്ച് Defender –ല്‍ തുടരെ എഴുതിക്കണ്ടു. PCNAK അമേരിക്കയിലെ പെന്തക്കോസ്തുകാരുടെ ഐക്യത്തിന്റെ പ്രതീകമാണ്. വളരെ വര്‍ഷത്തെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും സഹിഷ്ണുതയുടെയും അതിലുപരി നിസ്വാര്‍ത്ഥ സേവനത്തിന്റെയും ഫലമാണത്. PCNAK ന്റെ വളര്‍ച്ച മുരടിപ്പിച്ചു കളയുവാന്‍ എളുപ്പമാണ്. ഒരു സമൂഹത്തെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ഉത്തരത്തിലുള്ള പൊതുവേദികളുടെ പ്രാധാന്യം മനസ്സിലാവുകയുള്ളൂ. കൂടാതെ അമേരിക്കയിലെ പെന്തക്കോസ്തുകാരുടെ രണ്ടും മൂന്നും തലമുറകള്‍ വളരെ ആഗ്രഹിക്കുന്ന ഒരു പ്രസ്ഥാനമാണ് PCNAK . വര്‍ഷത്തിലൊരിക്കല്‍ അവര്‍ക്ക് ഒരുമിച്ചുകൂടുവാനും, പരിചയങ്ങള്‍ പുതുക്കുവാനും, ആശയവിനിമയത്തിനും അതിലുപരി ഒരു ആത്മീയ കൂട്ടായ്മയ്ക്കും ഉതകുന്ന തരത്തിലുള്ള വേദിയായി അതു വളര്‍ന്നിരിക്കുന്നു. തുലോം ചുരുങ്ങിയ ദിനങ്ങളിലേക്ക് നേതൃസ്ഥാനം അലങ്കരിക്കുന്നവരുടെ കുറവുകള്‍ പെരുപ്പിച്ചു കാണിക്കുന്നതിലേക്കാള്‍ പ്രസ്ഥാനത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ പ്രചരിപ്പക്കയില്ലായിരുന്നു. ഏതെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ എല്ലാവരും ഒരുമിച്ചുകൂടി ചര്‍ച്ച ചെയ്ത് ഭാവിയില്‍ അത് വീണ്ടും ആവര്‍ത്തിക്കാത്ത രീതിയില്‍ പരിഹാരം കണ്ടെത്തി വിജയകരമായ രീതിയില്‍ പരിസമാപ്തിയിലെത്തിക്കുക എന്നതായിരിക്കണം ലക്ഷ്യം. അതു നശിപ്പിച്ചുകളയുന്നതിനു കൂട്ടുനില്ക്കുക എളുപ്പമാണ്.
ഇതിനോടനുബന്ധിച്ചു നടന്ന Business Meeting-ല്‍ വിഷയം ചര്‍ച്ച ചെയ്യുകയും ഇപ്പോഴത്തെ ഭാരവാഹികള്‍ തന്നെ തുടരട്ടെ എന്നു തീരുമാനിച്ച സ്ഥിതിക്ക് എല്ലാം മറന്ന് ഐക്യത്തോടെ മുന്‍പോട്ടു പോവുകയായിരുന്നു വേണ്ടിയിരുന്നത്. കുറവുകളില്ലാത്ത വ്യക്തികളില്ലല്ലോ? നമ്മിലില്ലാത്ത വിശുദ്ധി മറ്റുള്ളവരില്‍ നിന്നു പ്രതീക്ഷിക്കാമോ? എമ്പ്രായര്‍ 11-ാം അദ്ധ്യായത്തിലെ വിശ്വാസ വീരന്മാരെപ്പറ്റി എഴുതാന്‍ 'Defender'നോട് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അതു ശൂന്യമായി വിടാനാണ് സാദ്ധ്യത. ജോസഫിന്റെ പേര്‍ ഒരു പക്ഷേ ചൂണ്ടിക്കാണിക്കപ്പെടാം. അവിടെയും പൊങ്ങച്ചം പറഞ്ഞു എന്നുള്ള കാരണം കൊണ്ട് ജോസഫിനെയും മാറ്റി നിര്‍ത്തിയേക്കാം. ദോഷം മാത്രം കാണുന്നവര്‍ക്ക് കാണുന്നതെല്ലാം കുറവുകള്‍ തന്നെ. അവര്‍ സമൂഹത്തിന്റെ കണ്ണും കാതുമായ മാദ്ധ്യമങ്ങള്‍ ആയാല്‍ എന്താവും ആ സമൂഹത്തിന്റെ സ്ഥിതി? നമ്മുടെ തെറ്റുകളെ മനസ്സിലാക്കി അനുതപിക്കുന്നതിനു പകരം നാം മറ്റുള്ളവരുടെ കുറവുകളെ മാത്രം കാണുന്നവരും വെളിപ്പെടുത്തുന്നവരുമാകാന്‍ സാദ്ധ്യതയുണ്ട്.അത് ശാപം വിളിച്ചുവരുത്തുകയല്ലേ ?
ദാവിദ് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായിരുന്നു. തെറ്റു ചെയ്തപ്പോള്‍ അനുതപിച്ചു. അഃിന്റെ പേരില്‍ ദാവിദ് രാജസ്ഥാനം ഒഴിയുവാന്‍ ജനങ്ങള്‍ ആവശ്യപ്പെടുകയല്ലായിരുന്നു. ശിംശോന്‍ ജനിക്കുന്നതിനു മുന്‍പേ കഠിനമായ വ്രതം അനുഷ്ഠിക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടതാണ്. 'Defender' –ന്റെ അനുവാദത്തോടുകൂടിയാണോ എമ്പ്രായ ലേഖനകര്‍ത്താവ് ശിംശോനെ അതില്‍ ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്?
സ്വന്തം കഴിവുകൊണ്ട് ജീവിത വിശുദ്ധി നേടാമെന്ന് ആരെങ്കിലും ചിന്തിക്കുന്നു എങ്കില്‍ അത് മൗഢ്യമാണ്. എങ്കില്‍ യേശുക്രിസ്തു അവതരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. നമ്മുടെ കഴിവുകൊണ്ട് വിശുദ്ധി പ്രാപിച്ച് ദൈവസന്നിധിയോട് അുെക്കാമായിരുന്നു. ക്രിസ്തുവിലുള്ള വിശ്വാസ പ്രകാരമല്ലാത്ത ചിന്തകൂടി പാപമാര്‍ന്ന കാര്യം നാം ഓര്‍ക്കാറുണ്ടോ ?
ശരീരത്തിന്റെ ബലഹീനത നിമിത്തം ന്യായ പ്രമാണത്തിനു സാധിക്കാതിരുന്നതിനെ സാധിപ്പിക്കാനാണല്ലോ മനുഷ്യപുത്രന്‍ വന്നത് (Romans 8:3) . ശരീരത്തിന്റെ ബലഹീനത കൊണ്ടുകൂടിയാണ് പാപം ഉണ്ടാകുന്നതെങ്കില്‍ നിഗളിച്ചു പോകാതിരിക്കാന്‍ ശരീരത്തിന്‍ ഒരു ബലഹീനത കൊടുക്കാന്‍ വേണ്ടി പൗലോസിനെ കുത്താന്‍ സാത്താന്റെ ഭൂതത്തെ ഏല്പിച്ചിരിക്കുന്നതിലെ മര്‍മ്മം എത്ര പേര്‍ക്കു മനസ്സിലാകും? ഭക്തിയുടെ പരിവേഷം ചാര്‍ത്തുന്ന പണ്ഡിതന്മാര്‍ പറഞ്ഞേക്കാം പൗലോസിനു സംഭവിച്ചത് വയറ്റിളക്കം അല്ലെങ്കില്‍ തിമിരമായിരുന്നെന്ന്. വേദ പുസ്തകം ഒന്നും പറയുന്നില്ല. സാത്താന്‍ ഒരു കുത്തു കുത്തിയാല്‍ ഒരു വയറ്റിളക്കമേ ഉണ്ടാവൂ എന്നു ചിന്തിക്കുവാന്‍ പ്രയാസം.
കുറുക്കന്‍ മുന്തിരിങ്ങ പുളിക്കുന്നതുപോലെ ചിലര്‍ക്ക് ശ്രമിച്ചിട്ട് കിട്ടാതെ ആശ വെടിഞ്ഞിരിക്കുന്ന കാര്യങ്ങളും ശലോമോന്‍ രാജാവ് ജീവിതത്തില്‍ എല്ലാം ആസ്വദിച്ചിട്ട് ജീവിതത്തിന്റെ സായാഹ്നവേളയില്‍ സൂര്യന്‍ എരിഞ്ഞടങ്ങി അസ്തമിക്കാറായപ്പോള്‍ കാണുന്നതും അനുഭവിച്ചതും എല്ലാം മായമാണെന്നു മനസ്സിലായതുപോലെ ചിലര്‍ക്ക് ഇപ്പോള്‍ ആസക്തി ഇല്ലാത്തതായ വിഷയങ്ങളാണ് ഭക്തിയുടെ പ്രതീകങ്ങള്‍.
ഒരു സമൂഹത്തിന്റെ മുഴുവന്‍ വികാരത്തെ വൃണപ്പെടുത്തി M.M.Akber “ബൈബിളിന്റെ ദൈവികത-വിമര്‍ശനങ്ങള്‍ വസ്തുതകള്‍ “ എന്ന പേരിന്‍ ഒരു പുസ്തകം എഴുതി പത്തു വര്‍ഷമായി വിശ്വാസത്തിനെതിരായി പ്രചരിപ്പിട്ടുകൊണ്ടിരുന്നിട്ട് എന്തുകൊണ്ട് 'Defender' അഃിനൊരു മറുപടി എഴുതി വിശ്വാസം കാത്തില്ല ? പെരുമ്പാവൂരായിരുന്നല്ലോ മുസ്ലീം-ക്രിസ്ത്യന്‍ സംവാദത്തിന്റെ കേന്ദ്രം ? ദാവിദ്-ഗോലിയാത്ത് വെല്ലുവിളി ഓര്‍മ്മപ്പെടുത്തുന്നതുപോലെ ഈ എളിയവന് “ബൈബിളിന്റെ ദൈവികത-വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി” എന്ന പേരില്‍ M.M.Akber -ന് ഒരു മറുപടി എഴുതുവാന്‍ ദൈവം കൃപ തന്നു.
അതു പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് വിദ്യാസമ്പന്നരായ പലരും വായിച്ച് എഡിറ്റ് ചെയ്തിട്ടുള്ളതാണ്. അനുകൂലമായി രണ്ടു പത്രങ്ങള്‍ നിരൂപണങ്ങള്‍ എഴുതി. രണ്ടു പണ്ഡിതന്മാര്‍ നല്ല അഭിപ്രായം എഴുതിതന്നു. മറുപടി എഴുതുന്നതിനോ എഴുതിയത് പ്രിന്റ് ചെയ്തുന്നതിനോ പലരും മടിച്ചപ്പോള്‍ ഒ.എം. ബുക്‌സ് അത് മനോഹരമായി പ്രിന്റ് ചെയ്തു തരുകയും നല്ല ഒരു പുസ്തക അഭിപ്രായം എഴുതുകയും ഇന്ത്യ മുഴുവനും അതിന്റെ വിതരണം ഏറ്റെടുക്കുകയും ചെയ്തു. ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിലാരി അതു പഠിച്ചിട്ട് അവരുടെ അഞ്ചു ബുക്ക്‌സ്‌റ്‌റോറുകളിലും സി.എല്‍. എസ്. തിരുവല്ലയിലും വില്ക്കുവാന്‍ തീരുമാനിച്ചു. അഃിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം 'Defender' എന്നുള്ളത് വിശ്വാസം കാക്കുന്ന വിഷയമാണ്. 'Defender' എന്ന പേര് അന്വര്‍ത്ഥമാക്കാന്‍ ഒരു മറുപടി എഴുതി വിശ്വാസം സൂക്ഷിക്കേണ്ടതായിരുന്നു. എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന പ്രവണത ഒരു പത്രത്തിനും ഭൂഷണമല്ലത. ചില പത്രങ്ങള്‍ക്ക് ചിലരെയൊക്കെ രസിപ്പിക്കിുകയും ഇക്കിളിപ്പെടുത്തുകയും ആവശ്യമായിരിക്കാം. തഃ്വദീക്ഷയില്ലാതെ എന്തിനെയും ഏതിനെയും വിമര്‍ശിക്കുകയും നശിപ്പിക്കുകയും ചെയ്യുമ്പോള്‍ ചിലരെങ്കിലും കൈയ്യ് കൊട്ടാനും ചിരിക്കാനും രസിക്കാനും ഉണ്ടായി എന്നു വരാം.
ഏതു പത്രവും സാമൂഹിക പ്രതിബന്ധത ഉള്‍ക്കൊള്ളുന്ന പത്രമായിരിക്കുക എന്നത് സമൂഹത്തിന്റെ കൂടി ആവശ്യമാണ്. ആരോഗ്യ രംഗങ്ങളിലും വിദ്യാഭ്യാസ രംഗങ്ങളിലും മറ്റു സമൂഹങ്ങളെപ്പോലെ സ്ഥാപനങ്ങള്‍ ഉണ്ടാകണമെങ്കില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാദ്ധ്യമാവുകയുള്ളു. പുരോഗമനപരമായ ചിന്തകളിലേക്ക് നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അവരെ മാനസികമായി തളര്‍ത്തുന്ന പുതിയ തലമുറയെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്ന ഒരു തരം സാഡിസ്റ്റ് പത്ര പ്രവര്‍ത്തനം സമൂഹത്തെ ശക്തമാക്കുകയില്ല.
നമ്മുടെ തലമുറ നമ്മുടെ കൂടെ നില്ക്കണമെങ്കില്‍ അഭിമാനിക്കാവുന്ന രീതിയിന്‍ നമ്മുടെ പ്രസ്ഥാനങ്ങളെ വളര്‍ത്തണം PCNAK പോലെയുള്ള പ്രസ്ഥാനങ്ങള്‍ ഓരോ സമൂഹത്തിലും വളര്‍ന്നതുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ നമ്മുടെ കൂടെ നില്ക്കുന്നത്. അതല്ല എങ്കില്‍ അവര്‍ ഇംഗ്ലീഷ് സ്ഥാപനങ്ങളെ ആശ്രയിക്കാന്‍ സാദ്ധ്യതയുണ്ട്. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസാനന്തരം അവര്‍ക്കു ജോലി കൊടുക്കാന്‍ വേണ്ടതായ ചുരുക്കം സ്ഥാപനങ്ങളെങ്കിലും സമൂഹത്തില്‍ ഉണ്ടാകുന്നത് ആ സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്ക് കാരണമാകും. ആ ദിശയില്‍ ചിന്തിക്കുകയും പ്രോത്സാഹിപ്പിക്കയും ആവശ്യമാണ്. എന്തിനെയും ഏതിനെയും വെട്ടി നശിപ്പിച്ചിരുന്ന 'Defender' ന്റെ പ്രവണത അനുകരിക്കാത്ത ദിശാബോധമുള്ള പത്രമാദ്ധ്യമങ്ങളാണ് നമുക്ക് വേണ്ടിയത് നീതിന്യായ കോടതികളുടെ ധര്‍മ്മം മാദ്ധ്യമങ്ങള്‍ ഏറ്റെടുത്താന്‍ എന്തായിരിക്കും സ്ഥിതി ? പൗലോസ് നമ്മെ ഓര്‍മ്മപ്പടുത്തുന്നത് ഏതു പരാതിയും രണ്ടു സാക്ഷികളുടെ അടിസ്ഥാനത്തിന്‍ തീരുമാനിക്കണമെന്നാണ്. അതുപോലും സഭയ്ക്കാണ് അധികാരം കൊടുത്തിരിക്കുന്നത്. കൂടാതെ നാം അധികാരത്തിന് കീഴ്‌പ്പെട്ടിരിക്കാന്‍ പഠിക്കണം. അതല്ല എങ്കില്‍ തെറ്റു പറ്റാന്‍ സാദ്ധ്യതയുണ്ട്. പത്രത്തിന്‍ ഒരു എഡിറ്റോറിയല്‍ ബോര്‍ഡും അതിനുമുകളില്‍ മാനേജ്‌മെന്റും ആവശ്യമാശ്. അത് നിഷ്പഷവും നേരായ രീതിയിലുള്ളതുമായ പത്രധര്‍മ്മം പുലര്‍ത്താന്‍ മാദ്ധ്യമങ്ങളെ പ്രാപ്തമാക്കും.
നൈനാന്‍ മാത്തുള്ള

Houston

Youtub  link for more information

http: //www.youtube.com/user/Mathullah1


Join WhatsApp News
Jack Daniel 2013-08-22 18:53:50
യേശുവിന്റെ ജനനം നിങ്ങളെപ്പോലേം എന്നെപ്പോലേം ഒരു സാധാരണ ജന്മം ആയിരുന്നു. സാധാരണ മനുഷ്യർക്ക്‌ കാണിക്കാൻ വയ്യാത്തതോന്നും അദ്ദേഹം കാണിച്ചില്ല.  ഇന്നത്തെപോലെ കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന സ്വഭാവം ഉള്ളവരായിരുന്നു അന്നത്തെ യഹൂദവർഗ്ഗം. അതിന്റെ ഫലമായി അനേകർ ഗലീലയുടെ താഴവാരങ്ങളിൽ കുടിക്കാനും തിന്നാനും കിടക്കാനും ഇടമില്ലാതെ വന്നടിഞ്ഞു. അങ്ങനെയാണ് എന്റെ കാരുണ്യവാനായ സുഹൃത്ത് യേശു അവരുടെ ഇടയിൽ വന്നുപെട്ടത്. ഞാൻ അദ്ദേഹത്തെ സുഹൃത്ത് എന്ന് വിളിക്കുമ്പോൾ നിങ്ങളെ പോലെ ദേഹം അനങ്ങാതെ വേദപണ്ട്യത്ത്യം കൊണ്ട് ഉപജീവനം കഴിക്കുന്നവർ അതിനോട് യോചിച്ചെന്നു ഇരിക്കില്ല. കാരണം നിങ്ങൾ അദേഹത്തെ ആർക്കും അനുകരിക്കാൻ കഴിയാത്ത അതുപോലെ ആകാൻ കഴിയാത്ത ദൈവം ആക്കി വ്ച്ചിരിക്കയല്ലേ.  അദ്ദേഹം ഒരു സാധാരണക്കാരനാണ്  ഒരിക്കൽ എനിക്ക് കുടിക്കാൻ മദ്യം ഇല്ലാതെ വിഷമിച്ചപ്പോൾ വെള്ളം വാറ്റി  വീഞ്ഞാക്കി തന്നു. നല്ല ഒന്നാന്തരം സ്വയമ്പൻ സാധനം. അതുകഴിഞ്ഞ് ഞാൻ തുണിയില്ലാതെ വഴിയിൽ കിടന്നപ്പോൾ എനിക്ക് ഉടുക്കാൻ വസ്ത്രം തന്നു. പിന്നെ എനിക്ക് കരളു ദീനം പിടിച്ചു കിടന്നപ്പോൾ എന്നെ ആശുപത്രിയിൽ വന്നു കണ്ടു. ഒരിക്കൽ പോലീസുകാർ എന്നെ പിടിച്ചു ജയിലിൽ ഇട്ടപ്പോൾ അദ്ദേഹം എന്നെ ജയിലിൽ വന്നു കണ്ടു. ഇതൊന്നും നിങ്ങൾ വിശ്വസിക്കില്ല എന്ന് എനിക്കറിയാം. കാരണം മരിച്ചവരെ ഉഅർപ്പിക്കുന്നതും, രോഗം സൗഖ്യമാക്കുന്ന ദൈവത്തെയാനെല്ലോ നിങ്ങൾക്ക് അറിയാവു. എന്നെ പോലെയുള്ള മദ്യപാനികലോടോപ്പവും, വ്യ്ഭിചാരികലോടോപ്പവും, കള്ളന്മാരോടോപ്പവും, ച്ചുങ്കക്കരോടോപ്പവും തിമ്മന്മാരോടോപ്പവും കഴിഞ്ഞ എന്റെ സുഹൃത്തിനെ നിങ്ങള്ക്ക് അറിയില്ലാല്ലോ? നിങ്ങൾക്ക് അറിയാവുന്ന യേശുവിനെ ശിക്ഷിക്കുന്ന , ഭയപ്പെടുത്തുന്ന  ദൈവം ആക്കി പലടത്തും ബന്ധിച്ചിരിക്കുകയല്ലേ? ദയവ് ചെയ്യുത് എന്നെ പോലെയുള്ളവരെ വെറുതെ വിടുക. ഇടയ്ക്കു അല്പ്പം അടിച്ചു അന്നന്നത്തെ ആഹാരം കഴിച്ചു, ആകാശത്തിലെ പറവകളെ നോക്കി കിടന്നു ഉറങ്ങാൻ അനുവദിക്കുക. ഞങ്ങടെ യേശു സുഹൃത്ത്  ഞങ്ങളുടെ നല്ല അയല്ക്കാരനാണ്, അദ്ദേഹത്തെ ദൈവമാക്കി ഞങ്ങളുടെ ജീവിതത്തിൽ നിന്ന് മാറ്റി നിറുത്താൻ ഒരു പരിപാടിയും ഇല്ല. സത്യത്തിലും ആതമാവിലും പ്രാര്ത്തിക്കാൻ സമയം ആയി.
Anthappan 2013-08-22 19:14:13
Jack Daniel has taken theology to a different level. Excellent
John De 2013-08-23 08:45:26
http://www.godjesus.org/             Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of; and unlimited spiritual inheritance of |*treasures; |*gifts; |*blessings; |*rights; |*privileges |*grace; |*righteousness; |*merits; |*virtues; and |*rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN.
http://www.godjesus.org/
andrews millennium bible 2013-08-23 13:54:23

for copies: gracepub@yahoo.com or andrewsmillenniumbible@gmail.com

വിഗ്രഹ ഭഞ്ജനവും പാരമ്പര്യ നിരാസവും ഗ്രന്ഥകാരന്‍റെ ലക്‌ഷ്യങ്ങള്‍ – ജയിന്‍ മുണ്ടയ്ക്കല്‍

മനുഷ്യകുലത്തിന്‍റെ വികാസ പരിണാമങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന വിഗ്രഹങ്ങളെയും പാരമ്പര്യങ്ങളെയും യുക്തിയുടെയും പഠനത്തിന്‍റെയും വെളിച്ചത്തില്‍ അനാവരണം ചെയ്ത് വായനക്കാരെ സത്യത്തിന്‍റെ പാതയിലേയ്ക്കു നയിക്കുവാന്‍ പര്യാപ്തമായ ചിന്തകളാണ് ശ്രീ, സി. ആന്‍ഡ്രൂസിന്‍റേത്. സാധാരണ മനുഷ്യര്‍ കൈവയ്ക്കുവാന്‍ പോലും തയ്യാറാകാത്ത മത ഗ്രന്ഥങ്ങളെയാണ് ശ്രീ ആന്‍ഡ്രൂസ് തലമുടി നാരു കീറി പരിശോധിക്കുന്നതുപോലെ പഠനവിഷയമാക്കുന്നത്.
മതം എന്നാല്‍ അഭിപ്രായം എന്നാണ് അര്‍ത്ഥം. ബാഹ്യരൂപപ്രകൃതിയില്‍ മനുഷ്യരെല്ലാം വ്യത്യസ്തരായിരിക്കുന്നതുപോലെ അഭിപ്രായത്തിലും വ്യത്യാസം ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. ഒരു അച്ചില്‍ വാര്‍ത്തെടുത്ത മുഖം മൂടി ധരിച്ചാല്‍ മാത്രം അത് ധരിക്കുന്നവര്‍ എല്ലാം ഒരു പോലെ കാണപ്പെടും. എന്നാല്‍ ഇത് കൃത്രിമമാണ്. യാഥാര്‍ത്ഥ്യത്തോട് ഒരു പൊരുത്തവും ഈ രൂപങ്ങള്‍ക്ക് ഉണ്ടാവില്ല. മനുഷ്യന്‍റെ ജന്മാവകാശങ്ങള്‍ പായസത്തിനായി (താത്കാലിക നേട്ടങ്ങള്‍ക്കായി) അടിയറവു വെച്ചിട്ടുള്ളവര്‍ മാത്രമാണ് ഏകാഭിപ്രായമുള്ള സംഘ (മത) ങ്ങളായി കാണപ്പെടുന്നത്. ആത്മീയ മണ്ഡലത്തിലും ഭൌതിക മണ്ഡലത്തിലും ഇത് ശരിയാണ്. ആത്മീയത ചില മത നേതാക്കള്‍ക്കും ഭൌതീകത ചില രാഷ്ട്രീയ നേതാക്കള്‍ക്കും അടിയറവു വെച്ച് മനുഷ്യര്‍ കഴുതകളെപ്പോലെ ജീവിക്കുകയാണ്. മനുഷ്യ വിമോചകനായ യേശു പറയുന്നതുപോലെ മനുഷ്യര്‍ സത്യം അറിയണം. സത്യം അറിഞ്ഞെങ്കില്‍ മാത്രമെ ആ അറിഞ്ഞ സത്യം അവരെ സ്വതന്ത്രമാക്കുകയുള്ളു
മരണാനന്തര സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്ന മതങ്ങള്‍ ഭൂമിയെ നരകമാക്കുന്നത് കണ്ടു മടുത്തിട്ടായിരിക്കാം ശ്രീ. സി. ആന്‍ഡ്രൂസിനെ ഭൂമിയെ സ്വര്‍ഗ്ഗം ആക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാന്‍ പ്രേരിപ്പിച്ചത്. ശ്രീ. ആന്‍ഡ്രൂസിന്‍റെ തത്വശാസ്ത്രവും ആഗ്രഹങ്ങളും അദ്ദേഹത്തിന്‍റെ പുസ്തകമായ ‘പുതിയ നൂറ്റാണ്ടിനു ഒരു പുതിയ വേദപുസ്തകം’(A Bible for the New Millennium) വെളിപ്പെടുത്തുന്നുണ്ട്. പല ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ചിന്തിക്കുന്ന മനുഷ്യര്‍ക്ക്‌ ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതില്‍ സംശയമില്ല. ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട ‘വേദപുസ്തക’ത്തിന്‍റെ ആദ്യ ഭാഗങ്ങളായ ‘മഗ്ദലന മറിയത്തിന്‍റെ സുവിശേഷം ഒരപഗ്രഥനം’, ‘തോമായുടെ സുവിശേഷം ഒരപഗ്രഥനം’ എന്നിവയും ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന ‘സുവിശേഷങ്ങളിലെ അബദ്ധങ്ങളും കൃത്രിമങ്ങളും’ കൂട്ടി വായിച്ച് അവയിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി ശ്രീ ആന്‍ഡ്രൂസിന്‍റെ ആശയങ്ങളില്‍ ഏതാനും ചിലത് നമുക്ക് പരിശോധിക്കാം.candressuvishesham (1)
1. പൌരോഹിത്യം :- പരിശുദ്ധാത്മാവാണ് പുരോഹിതരെയും മഹാപുരോഹിതരെയും തെരഞ്ഞെടുക്കുന്നത് എന്ന ശുദ്ധകള്ളപ്രചരണത്തില്‍ വിശ്വസിക്കരുത്. ഇവര്‍ സ്വയം തെരഞ്ഞെടുക്കപ്പെട്ടവരും സ്ഥാനങ്ങള്‍ക്ക് വേണ്ടി വോട്ടു പിടിക്കുന്നവരും ആകുന്നു. വോട്ടു പിടിക്കുന്ന റൂഹായെ ഏതെന്കിലും വേദശാസ്ത്രത്തില്‍ കണ്ടിട്ടുണ്ടോ? വിവാഹജീവിതം ഉപേക്ഷിച്ചാല്‍ മാത്രമേ സ്വര്‍ഗ്ഗരാജ്യം ലഭിക്കയുള്ളൂ എന്നത് ലൈംഗികത പാപമാണ് എന്ന ചിന്തഗതിയില്‍നിന്നും തെറ്റായി ഉത്ഭവിച്ച ആശയമാണ്. യേശുവിന്‍റെ രക്തശരീരങ്ങള്‍ തിന്നുക, കുടിക്കുക എന്നതിന്‍റെ സാരാംശം യേശുവിനെ ഉള്ളില്‍ പ്രവേശിപ്പിക്കുക എന്നാണ്. ഈ വസ്ത്രാലങ്കാരങ്ങളെല്ലാം വിഡ്ഢിവേഷങ്ങള്‍. യേശുവിന്‍റെ അനുയായികള്‍ക്കെന്തിനാണിത്തരം വേഷങ്ങള്‍?
2. സുവിശേഷം :- “വിശുദ്ധ കൃത്രിമത്വം”. യേശു സ്വന്തം ജീവചരിത്രം എഴുതിയില്ല. യേശു മരിച്ചതിനു ശേഷം ഏതാണ്ട് 50 വര്‍ഷം കഴിഞ്ഞാണ് മാര്‍ക്കോസിന്‍റെ പേരിലുള്ള സുവിശേഷം ഉണ്ടാകുന്നത്. പല കാലഘട്ടങ്ങളില്‍ നടന്ന വെട്ടലുകളും തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും വിവിധതരത്തിലുള്ള തര്‍ജ്ജമകളും എല്ലാം കഴിഞ്ഞു അനേകം പുനര്ജ്ജന്മ്മങ്ങള്‍ കൈവരിച്ച സുവിശേഷമാണ് ഇന്ന് കാണുന്നവ. “ആദിമ നൂറ്റാണ്ടുകളില്‍ സഭ പണിതുയര്‍ത്തുന്നതിനും അതിനൊരു വ്യവസ്ഥാപിത ചട്ടക്കൂടുണ്ടാക്കുന്നതിനും സഹായകരമായ വിധത്തില്‍ യേശുവിന്‍റെ ദര്‍ശനങ്ങളെ വളച്ചൊടിച്ചിരുന്നു…..”
3. നിയമം:- “നിയമത്തെക്കാളും ഉപരിയായ ധാര്‍മ്മികത…. “എല്ലാ നിയമത്തിലും ഉപരിയായ നിയമം നിന്നിലേക്ക് തന്നെ നോക്കൂ…..”
4. സ്വര്‍ഗ്ഗം:- “സ്വര്‍ഗ്ഗം ഇവിടെയും അല്ല, അവിടെയും അല്ല, യെരുശലേമില്‍ അല്ല, കാശിയില്‍ അല്ല, മക്കയിലും മേരുവിലും അല്ല. നിങ്ങള്‍ക്കുള്ളില്‍ തന്നെയാണ്. നീ ആകുന്ന നല്ല നിലത്ത് സല്‍ഗുണ സംപൂര്‍ണ്ണതയുടെ വിത്ത്‌ വളരുമ്പോള്‍ അതാണ്‌ സ്വര്‍ഗ്ഗരാജ്യം.
5. നരകം:- “ദൈവം തന്‍റെ മാതൃകാ സ്നേഹത്തില്‍ സൃഷ്ടിച്ച സൃഷ്ടിയെ തീച്ചൂളയില്‍ വെന്തെരിക്കില്ല. അജ്ഞത അപകടത്തിലെക്കും അന്ധകാരത്തിലെക്കും ആത്മഹത്യയിലേക്കും നയിക്കുന്നു. ഇതാണ് അധോലോകം. വെളിച്ചം കാണാത്ത സ്ഥലം നരകം. അതിന്‍റെ നാഥന്‍ സാത്താന്‍. സാത്താന്‍ സ്വയം നിലനില്‍ക്കുന്ന ഒരു ജീവിയല്ല. കൊമ്പും കൂര്‍ത്തവാലും കുന്തവും ഏന്തി നില്‍ക്കുന്ന ഒരു ജീവിയല്ല. മനുഷ്യന്‍റെ മാനസികാവസ്ഥയാണ്.
6. പാപം :- “പാപം എന്നതില്ല. പാപം നിലനില്‍ക്കുന്നത് നിന്‍റെ ഉള്ളില്‍ മാത്രമാണ്”. “പാപം എന്ന ഒന്നില്ല. അത് പുരോഹിതവര്‍ഗ്ഗം മെനെഞ്ഞെടുത്ത ഒരു അബദ്ധധാരണ മാത്രമാണ്…..
7. സ്ത്രീ സമത്വം :- പുരുഷമേധാവിത്തം നിലനില്‍ക്കുന്ന യെഹൂദാമതത്തിന്‍റെ സന്തതിയായ ക്രിസ്തുമതം….. മറിയവും പത്രോസുമായുള്ള ഇടര്‍ച്ച മറിയത്തിന്‍റെ സുവിശേഷത്തില്‍ മാത്രമല്ല, തോമായുടെ സുവിശേഷം, സോഫിയയുടെ വചനങ്ങള്‍, ഈജിപ്റ്റുകാരുടെ സുവിശേഷം എന്നിവയിലൊക്കെ പരാമര്‍ശിച്ചിട്ടുണ്ട്. പെറ്റമ്മയുടെ സ്നേഹം (the love of the womb), അത് അപാരമാണ്. ചരടുകള്‍ ഇല്ലാത്തതാണ്. ദിവ്യമാണ്. മൃഗങ്ങളില്‍ പോലും ഇത് പ്രകടമാണ്. തന്‍റെ കുട്ടിയെ മറ്റു മൃഗങ്ങള്‍ ആക്രമിച്ചാല്‍ അവസാന നിമിഷം വരെ പോരാടുന്നത് തള്ള മൃഗമാണ്. സ്വന്തം ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിയാലും തള്ള മൃഗം ഓടിപ്പോകുകയില്ല. അത് തന്നെയാണ് കുരിശിന്‍റെ സമീപത്തും നാം കാണുന്നത്.
8. മഗ്ദലനമറിയം പാപിനിയായ സ്ത്രീ അല്ല മറിച്ച് യേശുവിന്റെ അനുയായി :- “നാല് സുവിശേഷങ്ങളില്‍ ഒരിടത്തും മഗ്ദലന മറിയത്തെ വേശ്യ എന്ന് നേരിട്ട് ചിത്രീകരിച്ചിട്ടുമില്ല…….”
9. ക്രിസ്ത്യാനി :- യേശുവിനെ ക്രിസ്തുവാക്കിയപ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഒരുവന്‍ ക്രിസ്തുവിലായാല്‍പ്പിന്നെ അവനില്‍ ജീവിക്കുന്നത് ക്രിസ്തുവാണ്. യഥാര്‍ഥ സുവിശേഷം മനസ്സിലായവര്‍ ദിവ്യമാനുഷ്യരായി മാറുന്നു. അവര്‍ക്ക് ചഞ്ചലത, അസൂയ എന്നിങ്ങനെയുള്ള ദുര്‍ഗുണങ്ങള്‍ ഉണ്ടാവാന്‍ പാടില്ല.
10. ജ്ഞാനസ്നാനം :- മനുഷ്യനെ സൃഷ്ടിച്ചത് കുറെ പഴഞ്ചന്‍ കഥകളുമായി, പഴയ ചിന്തഗതികളിലൂടെ, അടിമകളായി ജീവിക്കാനും മരിക്കാനുമല്ല. പിന്നയോ എഴുന്നേറ്റു മുന്നോട്ടു നടന്ന് പുതിയ ലോകത്തിന്‍റെയും പുതിയ ചിന്താഗതിയുടെയും വക്താക്കളായി മുന്നേറാനാണ്. നാം നമ്മില്‍ തന്നെ അടിച്ചേല്‍പ്പിക്കുന്ന അടിമത്തമുണ്ട്, ചില നിയമങ്ങളുണ്ട്, പാരന്പര്യത്തില്‍നിന്നും ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്നും നാം സ്വീകരിച്ചവയും പഠിച്ചവയുമായ ചിന്താഗതികളും സ്വഭാവരീതികളുമുണ്ട്. ഇവയ്ക്കെല്ലാം അടിമയായി ജീവിച്ചാല്‍ ഒരിക്കലും ദിവ്യമനുഷ്യന്‍ ആവുകയില്ല. നമ്മുടെ ചിന്താഗതിയ്ക്കും സ്വഭാവ രീതിയ്ക്കും പരിവര്‍ത്തനം ഉണ്ടാകണം. പുതിയ ജീവന്‍റെ, പുതിയ സൃഷ്ടിയുടെ ഉത്തേജനവുമായി ജ്ഞാനസ്നാനം നടത്തണം. ചിന്തയിലും പ്രവര്‍ത്തിയിലും വീണ്ടും ജനിക്കണം. അതാണ്‌ ജ്ഞാനസ്നാനം.
ഇത് ശ്രീ. ആന്‍ഡ്രൂസിന്‍റെ പുസ്തകങ്ങളുടെ ഒരു സംക്ഷിപ്ത വിവരണമോ, പഠനമോ അല്ലാ; മറിച്ച് അദ്ദേഹത്തിന്‍റെ പുസ്തകങ്ങളിലൂടെ കടന്നു പോയപ്പോള്‍ എന്‍റെ ഉള്ളില്‍ തട്ടിയ ചില കാര്യങ്ങള്‍ എടുത്ത് എഴുതി എന്നു മാത്രമേ ഉള്ളൂ. ഏവര്‍ക്കും ഒരു നല്ല വായനാനുഭവം ആശംസിച്ചുകൊള്ളുന്നു. ALSO YOU CAN READ AT THE NOVEL SECTION OF eamalayalee.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക