Image

ചിക്കാഗോ സെന്റ് മേരീസില്‍ മതബോധന സ്‌കൂള്‍ വര്‍ഷാരംഭം

സാജു കണ്ണമ്പള്ളി Published on 26 August, 2013
ചിക്കാഗോ സെന്റ് മേരീസില്‍ മതബോധന സ്‌കൂള്‍ വര്‍ഷാരംഭം
ചിക്കാഗോ : ക്‌നാനായ റീജിയണിലെ വലിയ സ്‌കൂളുകളില്‍ ഒന്നായ ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്‌കൂളിലെ പുതിയ അധ്യയനവര്‍ഷം പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീത്തില്‍ തുടക്കം കുറിച്ചു. ആഗസ്റ്റ് 25-ാം തീയതി ഞായറാഴ്ച രാവിലെ വി. കുര്‍ബാനക്കുശേഷമാണ് അധ്യായന വര്‍ഷാരംഭ ചടങ്ങുകള്‍ നടത്തപ്പെട്ടത്. വി. കുര്‍ബാനയ്ക്ക് ഫാ. സിജു മുടക്കോടില്‍, ഫാ. ജഗിന്‍ പുത്തന്‍പുരയില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. അധ്യയന വര്‍ഷാരംഭ ചടങ്ങുകള്‍ വിസിറ്റേഷന്‍ സഭാംഗം സി. അനുഗ്രഹയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. മതബോധന സ്‌കൂള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സ്വാഗതം ആശംസിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ സജി പൂതൃക്കയില്‍ അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ക്കായി പരിചയപ്പെടുത്തി. മതബോധന സ്‌കൂളിലും ദേവാലയത്തിലും കുട്ടികള്‍ പാലിക്കേണ്ട അച്ചടക്ക നിമയങ്ങളെപ്പറ്റി സ്‌കൂള്‍ പ്രോഗാം കോര്‍ഡിനേറ്റര്‍ സാലി കിഴക്കേക്കുറ്റും മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ജോണി തെക്കേപ്പറമ്പിലും വിശദീകരിച്ചു. തുടര്‍ന്ന് അസിസ്റ്റന്റ് വികാരി ഫാ. സിജു മുടക്കോടില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്ന് ആശീര്‍വദിച്ചു.
   
500 ഓളം കുട്ടികളാണ് ഈ വര്‍ഷം സെന്റ് മേരീസ് മതബോധന സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം ആരംഭിച്ചിരിക്കുന്നത്. സ്‌കൂളില്‍ പുതിയ അധ്യാപകര്‍ ഉള്‍പ്പെടെ 85 അധ്യാപകരാണ് വിശ്വാസപരിശീലനത്തിനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. സെന്റ് മേരീസ് സ്‌കൂളിന് ശക്തമായ ആത്മീയ നേതൃത്വം നല്‍കുന്നത് വികാരി ഫാ. എബ്രാഹം മുത്തോലത്താണ്.

റിപ്പോര്‍ട്ട് : സാജു കണ്ണമ്പള്ളി

ചിക്കാഗോ സെന്റ് മേരീസില്‍ മതബോധന സ്‌കൂള്‍ വര്‍ഷാരംഭംചിക്കാഗോ സെന്റ് മേരീസില്‍ മതബോധന സ്‌കൂള്‍ വര്‍ഷാരംഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക