Image

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ബിഷപ്പ്‌ ജോസഫ്‌ കാരിക്കശേരിക്ക്‌ സ്വീകരണംനല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2013
ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ബിഷപ്പ്‌ ജോസഫ്‌ കാരിക്കശേരിക്ക്‌ സ്വീകരണംനല്‍കി
ഷിക്കാഗോ: ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി കോട്ടപ്പുറം രൂപതാ മെത്രാന്‍ അഭിവന്ദ്യ പിതാവ്‌ ജോസഫ്‌ കാരിക്കശേരിക്ക്‌ സെപ്‌റ്റംബര്‍ 21-ന്‌ ശ നിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ മേരി ക്യൂന്‍ ഓഫ്‌ ഹെവന്‍ കാത്തലിക്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ സ്വീകരണം നല്‍കി.

പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടത്തപ്പെട്ടു. സഹകാര്‍മികരായി ഫാ. ജോസിലാല്‍ കോയിപ്പറമ്പില്‍, ഫാ. ആന്റണി കല്ലറയ്‌ക്കല്‍ എന്നിവരും പങ്കെടുത്തു. പിതാവ്‌ ഹൃദ്യമായ വചനസന്ദേശം നല്‍കി.

ദിവ്യബലിക്കുശേഷം ചര്‍ച്ച്‌ പാരീഷ്‌ ഹാളില്‍ കൂടിയ അനുമോദന യോഗത്തില്‍ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോസ്‌ ആന്റണി പുത്തന്‍വീട്ടില്‍, കൊച്ചിന്‍ ക്ലബ്‌ സെക്രട്ടറി ബിജി ഫിലിപ്പ്‌ എടാട്ട്‌, ഫാ. ജോസിലാല്‍ കോയിപ്പറമ്പില്‍, ഫാ. ആന്റണി കല്ലറയ്‌ക്കല്‍, ബേസില്‍ പെരേര എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി നല്‍കിയ സ്വീകരണത്തിന്‌ അഭിവന്ദ്യ പിതാവ്‌ ഹൃദ്യമായ മറുപടി നല്‍കി. സാജു ജോസഫ്‌ ഏവര്‍ക്കും നന്ദി പറഞ്ഞു.
ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ബിഷപ്പ്‌ ജോസഫ്‌ കാരിക്കശേരിക്ക്‌ സ്വീകരണംനല്‍കിഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ബിഷപ്പ്‌ ജോസഫ്‌ കാരിക്കശേരിക്ക്‌ സ്വീകരണംനല്‍കിഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ബിഷപ്പ്‌ ജോസഫ്‌ കാരിക്കശേരിക്ക്‌ സ്വീകരണംനല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക