Image

ജീവനു പ്രാധാന്യം നല്‍കുന്ന വലിയ കുടുംബങ്ങള്‍ മാതൃക: മാര്‍ ആനിക്കുഴിക്കാട്ടില്‍

Published on 17 October, 2013
ജീവനു പ്രാധാന്യം നല്‍കുന്ന വലിയ കുടുംബങ്ങള്‍ മാതൃക: മാര്‍ ആനിക്കുഴിക്കാട്ടില്‍
മാള: കുടുംബങ്ങള്‍ ശിഥിലീകരിക്കപ്പെടുന്ന കാലഘട്ടത്തില്‍ ജീവനു പ്രാധാന്യം നല്കുന്ന വലിയ കുടുംബങ്ങള്‍ ഇന്നു സമൂഹത്തിനു മാതൃകയാണെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രസ്താവിച്ചു. ഹോളിഫാമിലി സന്യാസിനിസമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 1990നുശേഷം വിവാഹിതരായവരും നാലും അതില്‍ കൂടുതലും മക്കളുള്ളവരുമായ ദമ്പതികളെ ആദരിക്കുന്ന 'ജീവോത്സവ് 2013' കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീര്‍ഥകേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ മദര്‍ പ്രസന്ന തട്ടില്‍ സ്വാഗതം ആശംസിച്ചു. ഫാ. വര്‍ഗീസ് അരിക്കാട്ട്, സിസ്റ്റര്‍ എല്‍സി കോക്കാട്ട്, ഫാ.റോബി കണ്ണന്‍ചിറ, ഡോ.ഫിന്റോ ഫ്രാന്‍സീസ്, സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ഗ്രെയ്‌സ് വെളിയത്ത് ആമുഖപ്രഭാഷണം നടത്തി. സിസ്റ്റര്‍ രശ്മി നന്ദി പറഞ്ഞു.

രാവിലെ 10നു സെമിനാര്‍ ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ഡേവീസ് അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ക്ലരീസ അധ്യക്ഷത വഹിച്ചു. കെസിബിസി പ്രോ-ലൈഫ് സമിതി ജനറല്‍ സെക്രട്ടറി ജോര്‍ജ് എഫ്. സേവ്യര്‍ 'ലൈംഗികതയും ഉത്തരവാദിത്വമുള്ള മാതാപിതാക്കളും' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. സിസ്റ്റര്‍ എല്‍സി സേവ്യര്‍ സ്വാഗതവും സിസ്റ്റര്‍ ആന്‍സി പോള്‍ നന്ദിയും പറഞ്ഞു. ഫാ.ജോസ് കോട്ടായി, ഫാ.സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, ഫാ.റാഫേല്‍ പെരിഞ്ചേരി എന്നിവര്‍ ദിവ്യബലിക്കു കാര്‍മികത്വം വഹിച്ചു.

ജീവനു പ്രാധാന്യം നല്‍കുന്ന വലിയ കുടുംബങ്ങള്‍ മാതൃക: മാര്‍ ആനിക്കുഴിക്കാട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക