Image

ഡോ. റാഫി മഞ്ഞളി അലാഹാബാദ് രൂപതാധ്യക്ഷന്‍

Published on 20 October, 2013
ഡോ. റാഫി മഞ്ഞളി അലാഹാബാദ് രൂപതാധ്യക്ഷന്‍
ന്യൂഡല്‍ഹി: അലാഹാബാദ് ബിഷപ്പായി വാരാണസി രൂപതാധ്യക്ഷന്‍ ഡോ. റാഫി മഞ്ഞളിയെ നിയമിച്ചു. തൃശൂര്‍ രൂപതയിലെ വെണേ്ടാര്‍ ഇടവകാംഗമായ ഇദ്ദേഹം 2007 ഫെബ്രുവരിയിലാണു വാരാണസി രൂപതാധ്യക്ഷനായി നിയമിതനായത്. 1958-ല്‍ ജനിച്ച ഡോ. റാഫി മഞ്ഞളി 1983 ല്‍ വൈദികനായി. റോമിലെ ആഞ്ചലിക്കും യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടി.

ബിഷപ് ഡോ. ഇസിദോര്‍ ഫെര്‍ണാണ്ടസ് പ്രായാധിക്യം മൂലം വിരമിച്ച ഒഴിവിലേക്കാണു ഡോ. റാഫി മഞ്ഞളിയെ നിയമിച്ചിരിക്കുന്നത്.

ഡോ. റാഫി മഞ്ഞളി അലാഹാബാദ് രൂപതാധ്യക്ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക