Image

പ്രണയിച്ച സംവിധായകന്‍ വഞ്ചിച്ചു: രഞ്‌ജിനി

Published on 23 November, 2013
പ്രണയിച്ച സംവിധായകന്‍ വഞ്ചിച്ചു: രഞ്‌ജിനി
താന്‍ ആത്മാര്‍ത്ഥമായി പ്രണയിച്ച സംവിധായകന്‍ തന്നെ വഞ്ചിച്ചതായി നടി രഞ്‌ജിനി വെളിപ്പെടുത്തി. വളരെ സീരിയസായഒരു പ്രണയമായിരുന്നു തനിയ്‌ക്കുണ്ടായിരുന്നുവെന്നാണ്‌ രഞ്‌ജിനി പറയുന്നത്‌.

രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ആ ബന്ധത്തില്‍ താന്‍ വളരെ ആത്മാര്‍ത്ഥത കാണിച്ചിരുന്നുവെന്നും ആദ്യമെല്ലാം തിരിച്ചും അങ്ങനെതന്നെ ആയിരുന്നുവെന്നും രഞ്‌ജിനി പറയുന്നു. പക്ഷേ പിന്നീട്‌ അയാള്‍ തന്നെ പബ്ലിസിറ്റിയ്‌ക്കുവേണ്ടി ഉപയോഗിച്ചു.

ഇയാളുടെ പേരുപറയില്ല. മാത്രമല്ല പഴയകാലം പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത്‌ നോക്കാന്‍ തനിയ്‌ക്ക്‌ താല്‍പര്യമില്ല. വഞ്ചിക്കപ്പെട്ട വേദനയില്‍ നിന്നും കരകയറാന്‍ എളുപ്പമല്ലെന്നും പക്ഷേ താനതിനായി ശ്രമിക്കുമെന്നും രഞ്‌ജിനി പറഞ്ഞു.

അടുത്തൊന്നും വിവാഹം കഴിയ്‌ക്കാന്‍ പദ്ധതിയില്ലെങ്കിലും ഇനി ജീവിതത്തില്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കുമ്പോള്‍ ഈ അനുഭവം തന്നെ സഹായിക്കുമെന്നും ഒരു പ്രമുഖ മലയാളം മാഗസിന്‌ നല്‍കിയ അഭിമുഖത്തില്‍ രഞ്‌ജിനി പറഞ്ഞു.
പ്രണയിച്ച സംവിധായകന്‍ വഞ്ചിച്ചു: രഞ്‌ജിനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക