Image

സ്‌ത്രീകള്‍ ലൈംഗിക വസ്‌തു; സുചിത്രയുടെ പുസ്‌തകം വിവാദത്തില്‍

Published on 23 November, 2013
സ്‌ത്രീകള്‍ ലൈംഗിക വസ്‌തു; സുചിത്രയുടെ പുസ്‌തകം വിവാദത്തില്‍
സ്‌ത്രീകള്‍ ലൈംഗിക വസ്‌തുവെന്ന രാം ഗോപാല്‍ വര്‍മ്മയുടെ വിവാദ പ്രസ്‌താവനയുള്ള സുചിത്ര കൃഷ്‌ണമൂര്‍ത്തിയുടെ പുസ്‌തകം വിവാദത്തില്‍. സുചിത്രയുടെ ഡ്രാമ ക്യൂന്‍ എന്ന പുസ്‌തകത്തിലാണ്‌ ഈ വെളിപ്പെടുത്തല്‍.

ഏതാനും ദിവസം മുമ്പാണ്‌ ഈ പുസ്‌തകം പ്രകാശനം ചെയ്‌തത്‌. സുചിത്ര പുസ്‌തകത്തില്‍ പറയുന്നത്‌ ഇങ്ങനെ: സുചിത്രയ്‌ക്ക്‌ രാംഗോപാല്‍ വര്‍മയെ ഇഷ്ടമായിരുന്നു. രാമുവിനെ വിവാഹം കഴിക്കാന്‍ അവര്‍ ആഗ്രഹിച്ചു. ഈ ആവശ്യം ഒരിക്കല്‍ രാമുവിനോട്‌ സുചിത്ര തുറന്നു പറഞ്ഞു. ഈ ആവശ്യം രാമു നിരാകരിച്ചുവത്രേ.

സ്‌ത്രീകള്‍ തനിക്ക്‌ ലൈംഗികാവശ്യം നിറവേറ്റാനുള്ള മാര്‍ഗം മാത്രമാണെന്നും സുചിത്ര ഉദ്ദേശിക്കുന്ന തരത്തിലുള്ള ഭര്‍ത്താവാകാന്‍ തനിക്കാവില്ലെന്നും രാമു തുറന്നുപറഞ്ഞുവത്രേ. വിവാഹത്തില്‍ താന്‍ വിശ്വസിക്കുന്നില്ലായെന്നും സ്‌ത്രീകളുടെ ശരീരം മാത്രമേ തനിക്കാവശ്യമുള്ളൂവെന്നും തലച്ചോര്‍ ആവശ്യമില്ലെന്നും രാമു പറഞ്ഞതായിട്ടാണ്‌ പുസ്‌തകത്തില്‍ സുചിത്ര വെളിപ്പെടുത്തുന്നത്‌.

ബോളിവുഡിലെ മുന്‍കാല നടിയും ഗായികയുമായിരുന്നു സൂചിത്ര കൃഷ്‌ണമൂര്‍ത്തി. രാം ഗോപാല്‍ വര്‍മയുടെ റാന്‍, മൈ വൈഫ്‌സ്‌ മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളില്‍ സുചിത്ര അഭിനയിച്ചിട്ടുണ്‌ട്‌.
സ്‌ത്രീകള്‍ ലൈംഗിക വസ്‌തു; സുചിത്രയുടെ പുസ്‌തകം വിവാദത്തില്‍സ്‌ത്രീകള്‍ ലൈംഗിക വസ്‌തു; സുചിത്രയുടെ പുസ്‌തകം വിവാദത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക