Image

മീരാ ജാസ്‌മിന്‍ വീണ്ടുമൊരു തിരിച്ചുവരവിന്‌

ജയമോഹനന്‍ എം Published on 21 November, 2013
മീരാ ജാസ്‌മിന്‍ വീണ്ടുമൊരു തിരിച്ചുവരവിന്‌
മലയാള സിനിമയില്‍ നായികമാര്‍ നേട്ടം കൊയ്യുന്ന ഈ കാലത്ത്‌ പിന്തിരിഞ്ഞു നടക്കേണ്ടി വന്ന നായികയാണ്‌ മഞ്‌ജു. റീമാ കല്ലുങ്കലും രമ്യാനമ്പീശനുമൊക്കെ ന്യൂജനറേഷന്‍ നായികമാരായി അരങ്ങ്‌ തര്‍ക്കുമ്പോള്‍, ശോഭനയും മഞ്‌ജുവാര്യരുമൊക്കെ തിരിച്ചുവരവിലൂടെ സെന്‍സേഷനാകുമ്പോള്‍ മികച്ച അഭിനേത്രി എന്ന നിലയില്‍ ശ്രദ്ധേയയായിരുന്ന മീരാജാസ്‌മിന്‍ സിനിമകള്‍ നഷ്‌ടപ്പെട്ട്‌ കടവന്ത്രയിലെ വീട്ടില്‍ കഴിയുകയായിരുന്നു.

കാമുകനായിരുന്ന രാജേഷുമായുള്ള പ്രണയ പരാജയവും, തമിഴ്‌ സിനിമകളില്‍ നിന്നും തുടര്‍ച്ചയായി ഒഴിവാക്കപ്പെട്ടതുമാണ്‌ മീരയെ തകര്‍ത്ത്‌ കളഞ്ഞത്‌. മലയാള സിനിമയില്‍ കുപ്രസിദ്ധമായ ജാഡകാരണം മീര മുമ്പേ തന്നെ ഒഴിവാക്കപ്പെട്ടിരുന്നു. സമീപകാലത്ത്‌ മോഹന്‍ലാലിന്റെ ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്‍ എന്ന സിനിമയിലൂടെ തിരിച്ചുവരവിന്‌ മീര ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

സമീപകാലത്തെല്ലാം എറണാകുളത്തെ കടവന്ത്രയിലെ വീട്ടില്‍ ആരോടും അടുപ്പമില്ലാതെ ഒരുതരം അഞ്‌ജാതവാസത്തിലായിരുന്നു മീര. ഇപ്പോള്‍ വീണ്ടുമൊരു തിരിച്ചുവരവിന്‌ ഒരുങ്ങുകയാണ്‌ മീരാജാസ്‌മിന്‍. ജയറാമിനൊപ്പം സുഗീത്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷമാണ്‌ മീരയുടെ പ്രതീക്ഷയുള്ള പ്രോജക്‌ട്‌. ഒപ്പം ഉടന്‍ റിലീസാകാന്‍ പോകുന്ന മിസ്‌ ലേഖാ തരൂര്‍ കാണുന്നത്‌ എന്ന ഹൊറര്‍ ത്രില്ലര്‍ സിനിമയിലും മീരയാണ്‌ നായിക. ഒരു തിരിച്ചു വരവിന്‌ മീരക്ക്‌ കഴിയുമോ എന്ന്‌ അടുത്തവാരം ലേഖ തരൂര്‍ റിലീസിനെത്തുമ്പോള്‍ അറിയാം.
മീരാ ജാസ്‌മിന്‍ വീണ്ടുമൊരു തിരിച്ചുവരവിന്‌ മീരാ ജാസ്‌മിന്‍ വീണ്ടുമൊരു തിരിച്ചുവരവിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക