മലയാളത്തിലെ മികച്ച നായകന്‍മാരെ തമിഴില്‍ മികച്ച വേഷങ്ങള്‍ നല്‍കി
പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുള്ള സംവിധായകനാണ് മണിരത്‌നം. മോഹന്‍ലാലിന്
ഇരുവറില്‍ എം.ജി.ആറിനെ വേഷം നല്‍കിയത് മണിരത്‌നമായിരുന്നു. അതുപോലെ തന്നെ
ദളപതയില്‍ മമ്മൂട്ടിയെക്കൊണ്ട് അതിഗംഭീരമായ കഥാപാത്രം ചെയ്യിച്ചതും മണിരത്‌നം
തന്നെ. മണിരത്‌നം സിനിമയിലേക്ക് പിന്നീടെത്തിയ മലയാള നായകന്‍ പൃഥ്വിരാജായിരുന്നു.
രാവണന്‍ എന്ന ചിത്രത്തില്‍ പൃഥ്വി വിക്രമിനൊപ്പം മണിരത്‌നം സിനിമയില്‍
നായകനായി.
മണിരത്‌നം സിനിമയില്‍ അടുത്ത നായകനാകാന്‍ അവസരം ലഭിച്ചിരിക്കുന്ന
മലയാളി താരം ഫഹദ് ഫാസിലാണ്. ചിത്രത്തിന് ഇതുവരെയും പേര് നിശ്ചയിച്ചിട്ടില്ല.
മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ നായകനാക്കി ഒരുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്ന
ചിത്രമാണിത്. എന്നാല്‍ അഭിനയത്തിലേക്ക് ഇല്ലെന്ന് പ്രണവ് തീരുമാനിച്ചതോടെ
ഫഹദിന് നറുക്ക് വീണിരിക്കുകയാണ്. ഒരേ സമയം തമിഴിലും മലയാളത്തിലും
നിര്‍മ്മിക്കുന്ന ചിത്രമാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല