Image

രാജീവ്‌നാഥിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍, നൈല ഉഷ നായിക

Published on 25 November, 2013
രാജീവ്‌നാഥിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍, നൈല ഉഷ നായിക
രാജീവ്‌നാഥ്‌ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായായി നൈല ഉഷ അഭിനയിക്കുന്നു.

നെടുമുടി വേണു, ഇന്ദ്രജിത്ത്‌ തുടങ്ങിയവരാണ്‌ മറ്റു പ്രധാനകഥാപാത്രങ്ങള്‍. രാജീവ്‌നാഥും സുധീപ്‌ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കുന്നത്‌. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയിലാണ്‌ മോഹന്‍ലാല്‍- രാജീവ്‌നാഥ്‌ കൂട്ടുകെട്ട്‌ ഇതിനു മുമ്പ്‌ ഒന്നിച്ചത്‌.പുണ്യാളന്‍ അഗര്‍ബത്തീസില്‍ അഭിനയിച്ചു വരികയാണ്‌ നൈല.

സലിം അഹമ്മദ്‌ സംവിധാനം ചെയ്‌ത കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ്‌ നൈല മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്‌.
രാജീവ്‌നാഥിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍, നൈല ഉഷ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക