Image

വിവാഹം എന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടെന്ന്‌ നടന്‍ കമല്‍ഹാസന്‍

Published on 26 November, 2013
വിവാഹം എന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടെന്ന്‌ നടന്‍ കമല്‍ഹാസന്‍
വിവാഹം എന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടെന്ന്‌ നടന്‍ കമല്‍ഹാസന്‍ വ്യക്തമാക്കി. ഒരാള്‍ക്കൊപ്പം കെട്ടിയിടുന്ന നിയമപരമായ കരാറാണ്‌ വിവാഹം. ഒരാളെ യഥാര്‍ത്ഥമായി സ്‌നേഹിക്കാന്‍ ഒരു കഷ്‌ണം പേപ്പറിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സരികയുമായുള്ള വിവാഹ ജീവിതം വേര്‍പെടുത്തിയ ശേഷം നിയമത്തിന്റെ യാതൊരു മാനദണ്ഡവുമില്ലതെ നടി ഗൗതമിയോടൊപ്പം ജീവിതം തുടങ്ങിയ വ്യക്തിയാണ്‌ കമല്‍. വിമര്‍ശനവുമായി പലരും അന്നേ രംഗത്ത്‌ വന്നിരുന്നു.

തന്റെ മകള്‍ ശ്രുതിഹസന്‍ കഴിഞ്ഞ ദിവസം മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ആക്രമിക്കപ്പെട്ടതില്‍ ഏതൊരു പിതാവിനെന്നപോലെ അക്കാര്യത്തില്‍ എനിക്കും ഉത്‌കണ്‌ഠയുണ്ട്‌. അതേ സമയം ശ്രുതി ധൈര്യശാലിയായ പെണ്ണാണ്‌. തകര്‍ന്ന ഒരു വിവാഹ ജീവിതം വീട്ടില്‍ വച്ച്‌ കണ്ട്‌ വളര്‍ന്ന ശ്രുതി അതില്‍ നിന്നും ഒരുപാട്‌ പഠിച്ചിട്ടുണ്ട്‌. സംഭവശേഷം കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രുതിയോട്‌ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമത്ത മകള്‍ അക്ഷരാ ഹസ്സന്റെ സിനിമയിലേക്കുള്ള വരവില്‍ സന്തോഷമുണ്ട്‌. ഇതോടെ ഞങ്ങളുടേത്‌ ഒരു സിനിമാ കുടുംബമായി. തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ പരസ്‌പരം ചര്‍ച്ച ചെയ്യാറുണ്ടെന്നും കമല്‍ പറഞ്ഞു.
വിവാഹം എന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടെന്ന്‌ നടന്‍ കമല്‍ഹാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക