Image

ബിയാട്രീസ്‌ വാറിന്‌ സുവര്‍ണമയൂരം പുരസ്‌കാരം

Published on 30 November, 2013
ബിയാട്രീസ്‌ വാറിന്‌ സുവര്‍ണമയൂരം പുരസ്‌കാരം
പനാജി: പോര്‍ച്ചുഗീസ്‌ ചിത്രമായ ബിയാട്രീസ്‌ വാര്‍ മികച്ച സിനിമയ്‌ക്കുള്ള സുവര്‍ണമയൂരം പുരസ്‌കാരം കരസ്ഥമാക്കി. ഗോവയില്‍ നടന്ന 44 ാമത്‌ രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ചാണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌. ബംഗാളി ചിത്രമായ മേഗേ ധാക്ക താര രജതമയൂരത്തിന്‌ അര്‍ഹമായി.

കിഴക്കന്‍ തിമോറില്‍ പൂര്‍ണമായി നിര്‍മിച്ച ആദ്യ ചിത്രമാണ്‌ ബിയാട്രിസ്‌ വാര്‍. കിഴക്കന്‍ തിമോറിലെ ഇന്‍ഡോനേഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട്‌ ടെടുന്‍ ഭാഷയിലാണ്‌ ഈ ചിത്രം നിര്‍മിച്ചിട്ടുള്ളത്‌.ബെറ്റി റെയ്‌സ്‌, ലുയിജി അക്വിസ്‌റ്റോ എന്നിവരാണ്‌ സംവിധായകര്‍.പത്തു ലക്ഷം രൂപയും സുവര്‍ണ മയൂരവുമാണ്‌ പുരസ്‌കാരം.

അപുര്‍ പാഞ്ചാലി ഒരുക്കിയ കൗശിക്‌ ഗാംഗുലിയാണ്‌ മികച്ച സംവിധായകന്‍. ഇസ്രായേലി നടന്‍ അലാന്‍ മോനി അബോത്താല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. എ പ്ലെയിസ്‌ ഇന്‍ ഹെവന്‍ എന്ന ചിത്രത്തിലെ അഭിനയമാണ്‌ അലാന്‍ മോനിയെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌. മികച്ച നടിക്കുള്ള പുരസ്‌കാരം മഗ്‌ദലീനോ ബോസ്‌കാഴ്‌സകയ്‌ക്ക ലഭിച്ചു.
ബിയാട്രീസ്‌ വാറിന്‌ സുവര്‍ണമയൂരം പുരസ്‌കാരംബിയാട്രീസ്‌ വാറിന്‌ സുവര്‍ണമയൂരം പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക