Image

നടി ജൂഹി ഹോളിവുഡിലേക്ക്‌, അരങ്ങേറ്റം സ്റ്റീവന്‍ സ്‌പില്‍ബെര്‍ഗിന്റെ ചിത്രത്തിലൂടെ

Published on 02 December, 2013
നടി ജൂഹി ഹോളിവുഡിലേക്ക്‌, അരങ്ങേറ്റം സ്റ്റീവന്‍ സ്‌പില്‍ബെര്‍ഗിന്റെ ചിത്രത്തിലൂടെ
ബാളിവുഡ്‌ നടി ജൂഹി ചാവ്‌ള ഹോളിവുഡില്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. സ്റ്റീവന്‍ സ്‌പില്‍ബെര്‍ഗിന്റെ ചിത്രത്തിലൂടെയാണ്‌ ഇന്ത്യന്‍ സുന്ദരിയുടെ അരങ്ങേറ്റം.സ്‌പീല്‍ബെര്‍ഗ്‌ നിര്‍മ്മാണവും ലാസി ഹാല്‍സ്‌ട്രോം സംവിധാനവും നിര്‍വഹിക്കുന്ന `ദി ഹണ്ട്രഡ്‌ ഫൂട്ട്‌ ജേര്‍ണി' എന്ന ചിത്രത്തിലൂടെയാണ്‌ ഹോളിവുഡില്‍ തംരഗമാകുന്നത്‌.

ചിത്രത്തില്‍ മുതിര്‍ന്ന ബോളിവുഡ്‌ നടന്‍ ഓം പുരിയാണ്‌ ജൂഹിയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തുന്നത്‌. ഓസ്‌കാര്‍ അവാര്‍ഡ്‌ നേടിയ അഭിനേത്രി ഹെലെന്‍ മിറെനും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫ്രാന്‍സില്‍ സ്ഥിരതാമസമാക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ കുടുംബത്തിന്റെ കഥയാണ്‌ ഈ സിനിമ പറയുന്നത്‌. റിച്ചാര്‍ഡ്‌ സി മോറൈസിന്റെ നോവലാണ്‌ ചിത്രമാകുന്നത്‌. ഓപ്പറ വിന്‍ഫ്രെയും ജൂലിയറ്റ്‌ ബ്ലേക്കും ചിത്രത്തിന്റെ സഹനിര്‍മാതാക്കളാണ്‌.
നടി ജൂഹി ഹോളിവുഡിലേക്ക്‌, അരങ്ങേറ്റം സ്റ്റീവന്‍ സ്‌പില്‍ബെര്‍ഗിന്റെ ചിത്രത്തിലൂടെ
Join WhatsApp News
Varughese Mathew 2013-12-02 16:37:13
This actress did a great job in one Mlalayalam movie with Padmashree Mammotty and Mohanlal.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക