Image

ആര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹം: പൂജ

Published on 03 December, 2013
ആര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹം: പൂജ
തമിഴിലെ സൂപ്പര്‍ നടന്‍ ആര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹമെന്ന്‌ നടി പൂജ പറഞ്ഞു. ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തിനിടെയാണ്‌ ആര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന്‌ പറഞ്ഞത്‌.

ആര്യ തന്നോട്‌ പ്രണയം പറഞ്ഞാല്‍ അത്‌ തന്റെ അവസാനത്തെ പ്രണയമാകുമെന്ന്‌ പൂജ പറഞ്ഞു. ഒന്നിച്ച്‌ നാലോളം ചിത്രങ്ങളില്‍ അഭിനയിച്ചതിനാല്‍ ആര്യയെ അടുത്തറിയാം. അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ കുറിച്ചും ബോധ്യമുണ്ട്‌. അങ്ങനെയുള്ള അദ്ദേഹം വിവാഹം ആലോചിച്ചാല്‍ എന്തിന്‌ വേണ്ടെന്ന്‌ പറയണം. അദ്ദേഹം പ്രണയം പറഞ്ഞാല്‍ അത്‌ എന്റെ ജീവിതത്തിലെ അവസാനത്തെ പ്രണയമായിരിക്കുമെന്നും പ്രണയിക്കുമ്പോള്‍ ഹൃദയമുള്ളവനെതന്നെ വേണമെന്നും പൂജ പറഞ്ഞു.

പന്തയക്കോഴി എന്ന ചിത്രത്തില്‍ നരേന്റെ നായികയായി മലയാളത്തിലും പൂജ അഭിനയിച്ചിരുന്നു.
ആര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹം: പൂജ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക