Image

ഷിക്കാഗോ ലാന 2013 (മീനു എലിസബത്ത്‌)

Published on 06 December, 2013
ഷിക്കാഗോ ലാന 2013 (മീനു എലിസബത്ത്‌)
കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു ഒന്‍പതാമത്തെ ലാനാ (Literary Association Of North America) കണ്‍വന്‍ഷന്‍. എല്ല്‌ തുളഞ്ഞു കയറുന്ന കൊടുംതണുപ്പില്‍, windy സിറ്റിയിലേക്കൊരു യാത്ര. അതും, താങ്ക്‌സ്‌ ഗിവിങ്ങിന്റെ തൊട്ടുപിറ്റേന്ന്‌ അമേരിക്കയുടെ വിളവെടുപ്പ്‌ നന്ദി ദിവസങ്ങളുടെ അവധിയില്‍ ലാനാ മീറ്റിങ്ങ്‌ വെയ്‌ക്കുന്നു എന്ന്‌ കേട്ടപ്പോള്‍ തന്നെ എല്ലാവരും അതിനെ ചോദ്യം ചെയ്‌തിരുന്നു.

ഡിസംബര്‍ ആദ്യവാരം ചിക്കാഗോയില്‍ മഞ്ഞു മൂടാന്‍ സാധ്യത ഏറെ. ആഘോഷസമയങ്ങളായതിനാല്‍ വിമാനക്കൂലിയും വളരെക്കൂടുതല്‍. എന്നാല്‍ മീറ്റിംഗ്‌ സ്ഥലവും, അതിഥികളുടെ താമസസ്ഥലവും ഒരിടത്തായിരിക്കണം എന്നുള്ള ചില ഭാരവാഹികളുടെ നിര്‍ബന്ധത്തിനു വഴങ്ങി, സാധാരണ ഒക്‌ടോബര്‍ അവസാനം നടണ്ടേുന്ന മീറ്റിങ്ങ്‌ ഡിസംബര്‍ ആദ്യവാരം വരെ നീട്ടുകയായിരുന്നു. എന്തായാലും മഴയോ മഞ്ഞോ ഫ്‌ളൈറ്റ്‌ കാന്‍സലാക്കലോ ഒന്നും സംഭവിക്കാതെ എല്ലാവരും ഷിക്കാഗോയിലെ എസ്‌. കെ പൊറ്റക്കാട്ട്‌ നഗറിലേക്ക്‌ എത്തിച്ചേര്‍ന്നു.

ലാന മീറ്റിംഗിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്‌ ഇതിനകം പത്രദ്വാര വായിച്ചിരിക്കുമെന്നു കരുതുന്നതിനാല്‍ എല്ലാ പരിപാടികളെക്കുറിച്ചും കൂടുതല്‍ വിശദീകരണത്തിന്‌ പോകുന്നില്ല.

ഇത്‌ ഞാനും ഷാജിയും സംബന്ധിക്കുന്ന മൂന്നാമത്തെ ലാന കണ്‍വന്‍ഷനാണ്‌. 2010-ല്‍ ഫ്‌ളോറിഡയില്‍ നടന്ന കണ്‍വന്‍ഷനില്‍ സെക്കന്റ്‌ഷോയുടെ ആള്‌ പോലുമില്ലായിരുന്നെങ്കില്‍, ഷിക്കാഗോ കണ്‍വന്‍ഷന്‍ നിറഞ്ഞ സദസിലാണ്‌ അരങ്ങേറിയത്‌.

പഞ്ചവാദ്യത്തിന്റെയും ചെണ്ട മേളത്തിന്റെയും താളക്കൊഴുപ്പില്‍, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ, ഗാംഭീര്യത്തില്‍ (കട്ട്‌ഔട്ട്‌ പോസ്റ്ററുകളാണെങ്കിലും) ഒരു വലിയ banquet േഹാളിന്റെ അരികുകളിലെല്ലാം മുത്തുക്കുടകള്‍ കൊണ്ടലങ്കരിച്ചു മനോഹരമാക്കിയിരുന്നു.

വേദിയില്‍ വലിച്ചു കെട്ടിയിരുന്ന പൊറ്റക്കാട്ടിന്റെ പടമുള്ള വലിയ പോസ്റ്റര്‍ തികച്ചും, പൊറ്റക്കാട്‌ നഗര്‍ എന്ന സമ്മേളന സ്ഥലത്തിനെ അര്‍ഥപൂര്‍ണമാക്കുന്നതായിരുന്നു. മുറിയുടെ ഭിത്തികള്‍ മൂന്നു വശവും, മലയാള സാഹിത്യത്തിലെ മണ്‍മറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ മഹാരഥന്മാരുടെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രങ്ങള്‍ പതിച്ചിരുന്നത്‌ തികച്ചും ഒരു പുതുമയുളവാക്കിയിരുന്നു.

ബഹുമാന്യനായ ശ്രീ. മുട്ടത്തു വര്‍ക്കിയുടെ വലിയ ഒരു കളര്‍ ചിത്രവും ഒത്തനടുക്കായി സ്ഥാപി ച്ചിരുന്നത്‌ വഴി അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന വര്‍ഷത്തെ ബഹുമാനിക്കുക കൂടെയായിരുന്നു.

സ്റ്റേജിന്റെ അലങ്കാരങ്ങളെല്ലാം നിര്‍ഹിച്ചത്‌, പ്രശസ്‌ത സ്റ്റേജു കലാകാരനായ ശ്രീ. നാരായണന്‍ കുട്ടപ്പനും അദ്ദേഹത്തിന്റെ സഹോദരന്‍ ശ്രീ. രവീന്ദ്രന്‍ കുട്ടപ്പനും കൂടിയായിരുന്നു. അതിമനോഹരം എന്നല്ലാതെ പറയാന്‍ വാക്കുകളില്ല,. ശ്രീ. നാരായണന്‍ കുട്ടപ്പന്റെ കരവിരുതിനെക്കുറിച്ച്‌ എത്രയോ വര്‍ഷങ്ങളായി ഞാന്‍ വായിച്ചിരിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ വലിയ സംഘടനാ കണ്‍വന്‍ഷനുകളുടെയെല്ലാം സ്റ്റേജ്‌ സെറ്റ്‌ അപ്പും അലങ്കാരങ്ങളും ചെയ്യുന്നത്‌ ഈ ചേട്ടാനിയന്‍മാരാണ്‌.

ഈ വര്‍ഷത്തെ ലാനാ മീറ്റിങ്ങിന്റെ പ്രധാന പ്രത്യേകത അതിഥി ശ്രീ. പെരുമ്പടവം ശ്രീധരന്റെ സാന്നിധ്യമായിരുന്നു. എന്താ അദ്ദേഹത്തിന്റെ ഒരു വിനയം. ലാളിത്യം.! അനസ്യൂതമായി ഒഴുകിയെത്തുന്ന അദ്ദേഹത്തിന്റെ സൗമ്യത നിറഞ്ഞ പ്രസംഗങ്ങള്‍ അതീവ ശ്രദ്ധയോടെ, ചിലപ്പോഴൊക്കെ ഒരു മുത്തശിക്കഥ കേട്ടിരിക്കുന്ന അത്ഭുതത്തോടെയാണ്‌ നിറഞ്ഞ സദസ്‌ ശ്രവിച്ചത്‌. തീരുമ്പോള്‍ അയ്യൊ തീര്‍ന്നോ എന്ന പോലെയൊരു സങ്കടവും.

പ്രായത്തിന്റെ അസ്‌കിതകളൊന്നും, വകവെയ്‌ക്കാതെ, ഇടയ്‌ക്കൊക്കെ ശല്യപ്പെടുത്തുന്ന ചുമ കണക്കാക്കാതെ, എളിമയുടെ മകുടോദാഹരണമായ ആ വലിയ മനുഷ്യന്‍ എഴുത്തിനെക്കുറിച്ചും, എഴുതേണ്ട രീതികളെക്കുറിച്ചും പറഞ്ഞു തന്ന കാര്യങ്ങള്‍ ഒരു കോളജു ക്ലാസിലെന്ന പോലെ പലരും കുറിച്ചെടുക്കുന്നുണ്ടായിരുന്നു. ശ്രീ പെരുമ്പടവത്തോടൊപ്പം സതീഷ്‌ ബാബു പയ്യന്നൂരും പങ്കെടുത്തിരുന്നു.

ഈ വര്‍്‌ഷത്തെ ലാന കണ്‍വന്‍ഷന്റെ മറ്റൊരു പ്രത്യേകകത സ്‌ത്രീകളുടെ വലിയ പ്രാതിനിധ്യം ആയിരുന്നു. മാസികളിലൂടെ മാത്രം കണ്ടിരുന്ന പല എഴുത്തുകാരികളെയും നേരിള്‍ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കുവാനാകാവുന്നതായിരുന്നില്ല.

അമേരിക്കയിലെ ചെറുകഥാകൃത്തുകളില്‍ ഏറെ ഇഷ്‌ടമുള്ള ഒരാളാണ്‌ കാനഡയിലുള്ള ശ്രീമതി നിര്‍മ്മല. മുല്ലപ്പൂവിന്റെ പുഞ്ചിരിയുള്ള നിര്‍മ്മല

ശാന്തയും, മിതഭാഷിയുമാണ്‌. കണ്ടാല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ പെണ്‍കൊച്ചുങ്ങളാരെങ്കിലും ആണോ എന്ന്‌ നമ്മള്‍ വിചാരിച്ചുപോകും. അത്രയ്‌ക്ക്‌ മെല്ലിച്ചയാളാണ്‌ കക്ഷി. ചിലരോടൊക്കെ, ഈശ്വരന്‌ പക്ഷാഭേദം ഉണ്ടെന്ന്‌ എന്നെപോലെയുള്ള തടിച്ചികള്‍ക്ക്‌ തോന്നിപ്പോകുന്ന രൂപം.

നിര്‍മ്മലയെ കൂടാതെ, എഴുത്തുകാരികളായ റീനി മമ്പലം, നീനാ പനക്കല്‍, ഷീലറ്റീച്ചര്‍, മാലിനി ഇവരും എത്തിയിരുന്നു. ഇവരെയെല്ലാം ഞാന്‍ മുന്‍പ്‌ കണ്ടിട്ടുണ്ട്‌. നീനചേച്ചിയും, ഷീലടീച്ചറും സ്‌നേഹപൂര്‍വം മോളെയെന്നു വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ കണ്ണ്‌ നനയാറുണ്ട്‌ എല്ലാവരും വീണ്ടും കണ്ടതിന്റെ സന്തോഷം പങ്കു വെച്ചു.

ഷിക്കാഗോയില്‍ നിന്നും രതി ദേവി, ഓസ്‌ടിന്‍, ടെക്‌സാസില്‍ നിന്ന്‌ ജയിന്‍ ജോസഫ്‌, നോര്‍ത്ത്‌ കരോളിനയില്‍ നിന്നും ഗീത രാജന്‍, ന്യൂയോര്‍ക്കില്‍ നിന്നും സരോജ വര്‍ഗീസ്‌, നാട്ടി
ല്‍ നിന്നും ഷീലാ മോന്‍സ്‌, ഫ്‌ളോറിഡയിള്‍ നിന്നും ഡോക്‌ടര്‍ സുശീലാ രവിന്ദ്രന്‍ ഇവരും എത്തിയിരുന്നു ഈ സ്‌ത്രീജനങ്ങളെയെല്ലാം ഞാന്‍ ആദ്യമായാണ്‌ കാണുന്നത്‌. ആദ്യമായി കണ്ടു മുട്ടുന്നതു പോലെയായിരുന്നില്ല എല്ലാവരുടെയും പെരുമാറ്റം. പണ്ടെങ്ങോ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ച കുറെപ്പേര്‍ കുറെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കണ്ടതുപോലെ ആയിരുന്നു ഞങ്ങളുടെ ആഹ്ലാദം.

അതുപോലെ ഫോണി
ല്‍ സംസാരിച്ച്‌ പരിചയമുള്ള ശ്രീ ജോണ്‍ മാത്യുവിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കാണാന്‍ കഴിഞ്ഞത്‌ സന്തോഷമുളവാക്കി. ലാനാ കുടുംബത്തിലെ ശ്രീ ഇളമത ജോണ്‍, മനോഹര്‍, അബ്‌ദുള്‍ പുന്നയൂര്‍ക്കുളം, മണ്ണിക്കരോട്ട്‌, ജയന്‍ കെ.സി, ജേക്കബ്‌ തോമസ്‌, സന്തോഷ്‌ പാല, ബാബു പാറയ്‌ക്കല്‍, ജോസ്‌ ചെരിപുറം, വര്‍ഗീസ്‌ ഏബ്രഹാം, സാംസി കൊടുമണ്‍ ഇവരെയും വീണ്ടും കാണാന്‍ കഴിഞ്ഞു.

വൈകിട്ട്‌ നടന്ന അക്ഷരശ്ലോക സന്ധ്യയുടെ ചുക്കാന്‍ പിടിച്ചത്‌ ഡോക്‌ടര്‍. രവിവര്‍മ്മയും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി ഉമാ രാജയുമാണ്‌. ഉമാരാജ അവരുടെ വള്ളുവനാടന്‍ ശൈലിയി
ല്‍ കവിത ചൊല്ലുന്നത്‌ കേള്‍ക്കാന്‍ നല്ല രസമായിരുന്നു.

പഴയ തലമുറയിലെ എല്ലാവരും തന്നെ മണി മണി പോലെ ശ്ലോകങ്ങള്‍ ഓര്‍മ്മയിള്‍ നിന്നും ഉരുവിടുമ്പോള്‍ ചിലരൊക്കെ എഴുതിക്കൊണ്ട്‌വന്നും വായിച്ചിരുന്നു. ശ്രീമതി സുശീലാ രവീന്ദ്രന്‍ വളരെ സജീവമായി അതി
ല്‍ പങ്കെടുത്തു. ഷീല മോന്‍സ്‌ അപ്പപ്പോള്‍ കുത്തിക്കുറിച്ച്‌ ചൊല്ലിയ വരികള്‍ എല്ലാവര്‍ക്കും ആശ്ചര്യമുണ്ടാക്കി.

എന്നെ ഏറ്റവും ആകര്‍ഷിച്ചത്‌ ലാനയിലെ ഞങ്ങളുടെ ചേച്ചി നീന പനക്കലിന്റെ പ്രിയ ഭര്‍ത്താവിന്റെ ശ്ലോകം ചൊല്ലലായിരുന്നു. ധാരാളം ശ്ലോകങ്ങള്‍ ഓര്‍മ്മയിള്‍ നിന്നും ചൊല്ലി ആള്‍ക്കാരെ, അത്ഭുതപ്പെടുത്തി. എനിക്കൊക്കെ, ഒരു ശ്ലോകം പോയിട്ട്‌ പഠിച്ച ഒരു പദ്യം പോലും, ഓര്‍മ്മയിള്‍ വരുന്നുണ്ടായിരുന്നില്ല. അതാണ്‌ കമ്പ്യൂട്ടര്‍ ഇല്ലാതിരുന്ന പഴയ തലമുറയുടെ ഓര്‍മ്മശക്തി.

പിറ്റേ ദിവസം ശനിയാഴ്‌ച പലരും എങ്ങനെയാവുമെന്ന്‌ കാത്തിരുന്ന ഒരു മീറ്റിംഗായിരുന്നു സ്‌ത്രീകളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ `പെണ്ണെഴുത്ത്‌, സത്യമോ, മിഥ്യയോ എന്ന വിഷയം..

ഇതിനെ അനുകൂലിച്ച്‌ അഡ്വക്കേറ്റ്‌ രതി ദേവിയും, പ്രതികൂലിച്ച്‌, നിര്‍മ്മലയും നടത്തിയ ചടുലന്‍ സംവാദങ്ങള്‍ വളരെ ഗൗരവമുള്ളതും, കാലികപ്രസക്തവുമായിരുന്നു. സ്‌തീക്ക്‌ എഴുത്തി
ല്‍ സംവരണം വേണ്ടെന്നും വേണമെന്നും പാനലില്‍ ഉണ്ടായിരുന്ന ഞങ്ങളില്‍ പലരും അഞ്ചു മിനിട്ട്‌ നേരം സംസാരിച്ചു.

ഇന്നും സ്റ്റേജി
ല്‍ കയറിയാള്‍ കണ്ണിലിരുട്ടും. കാലിനു വിറയലും നെഞ്ചിനു പടപടപ്പും ഉണ്ടാവുന്ന ഞാന്‍ പതിവ്‌ പോലെ തൊണ്ട വിറച്ചു എന്തൊക്കെയോ പറഞ്ഞു കൂട്ടി. പരിപാടി കഴിഞ്ഞപ്പോള്‍ ഷാജിയുടെ വീതം പ്രാക്‌റ്റീസു ചെയ്യാഞ്ഞതെന്ന ശകാരവും കിട്ടി.

രതിദേവിയെ ഞാന്‍ ആദ്യമായാണ്‌ കാണുന്നത്‌. പക്ഷെ വായനയിലൂടെ, അവര്‍ സുപരിചിതയാണ്‌ താനും. രതിയും കാഴ്‌ചയി
ല്‍ ആളൊരു കൊച്ചുപെണ്‍കുട്ടി തന്നെ. പക്ഷെ, രതിയുടെ പ്രസംഗങ്ങള്‍ സ്റ്റേജിനെ വിറപ്പിക്കുന്നവയാണ്‌. അത്‌ പോലെ തന്നെയാണ്‌ നിര്‍മ്മലയുടെ കുറിക്കു കൊള്ളുന്ന പ്രസംഗരീതിയും. ഷീലറ്റീച്ചര്‍ തന്റെ സ്വതസിദ്ധമായ റ്റീച്ചറമ്മ ശൈലിയിള്‍ എല്ലാവരെയും നിയന്ത്രിച്ചും വേണ്ടിടത്ത്‌ കുറിക്കു കൊള്ളുന്ന മറുപടി പറഞ്ഞും ചര്‍ച്ചയ്‌ക്ക്‌ ചുക്കാന്‍ പിടിച്ചു.

പിന്നിടങ്ങോട്ട്‌ ചര്‍ച്ചകളുടെയും, സെമിനാറുകളുടെയും പെരുമഴക്കാലമായിരുന്നു. ഡോക്‌ടര്‍ എ കെ ബി പിള്ള മോഡറേറ്റരായ സമകാലിക മലയാളസാഹിത്യം പ്രവര്‍ത്തനങ്ങളും പ്രവണതകളും, ശ്രീ ജെ. മാത്യു സാര്‍ മോഡറേറ്ററായ മാധ്യമ സെമിനാര്‍, ശ്രീ. ജോസ്‌ ചെരിപുറം നയിച്ച നര്‍മ്മവേദി, ശ്രീ ബാബു പാറക്കലിന്റെ നേതൃത്വത്തി
ല്‍ നടന്ന അമേരിക്കയിലെ മലയാള സാഹിത്യം വളര്‍ച്ചയും വികാസവും, രതിദേവിയും ശ്യാം പരമേശ്വരനും ഒപ്പം നടത്തിയ കവിയരങ്ങ്‌, ശ്രീ ജോസഫ്‌ നമ്പിമഠം പ്രബന്ധം അവതരിപ്പിച്ച മലയാള കവിത അമേരിക്കയില്‍, ശ്രീ സാംസി കൊടുമണ്‍ മോഡറേറ്ററായ ചെറുകഥ ശില്‌പ്പശാല, ശ്രീ, അബ്രഹാം തെക്കേമുറി മോഡറേറ്ററായ നോവല്‍ സാഹിത്യം, ഇവയല്ലാം ഒന്നിനൊന്നു മികച്ച നിലവാരം പുലര്‍ത്തി.

ഇംഗ്ലീഷിള്‍ നടന്ന  creative writing എന്ന ചര്‍ച്ചക്ക്‌ ചുക്കാന്‍ പിടിച്ചത്‌ ഡോക്‌ടര്‍ റോയ്‌. പി. തോമസാണ്‌. അതിള്‍ പങ്കെടുത്ത ഡോ. ശകുന്തള രാജഗോപാള്‍ അവരുടെ ഭര്‍ത്താവിനെക്കുറിച്ച്‌ എഴുതിയ പുസ്‌തകത്തിലെ ഏതാനും പേജുകള്‍ വായിച്ചത്‌ പലരുടെയും കണ്ണ്‌ നിറച്ചു.

ഡിട്രോയിറ്റി
ല്‍ ശ്രീ സുരേന്ദ്രന്‍നായരുടെ മകന്‍ ശബരിയുടെ കവിത ചൊല്ലല്‍ ഒരു പുതിയ ഊര്‍ജവും പ്രതീക്ഷകളുമായിരുന്നു എല്ലാവരിലും നിറച്ചത്‌. ഇവിടെ കോളജിള്‍ പഠിക്കുന്ന ശബരി മലയാളസാഹിത്യത്തിന്‌ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാണ്‌. ലാന കുടുംബത്തിലെ പുതിയ കുട്ടി ജയന്‍ ജോസഫിന്റെ അസാധാരണമായ അവതരണപാടവവും എടുത്തു പറയേണ്ടിയിരിക്കുന്നു.

ഞങ്ങടെയെല്ലാം മികച്ച ഫോട്ടോകള്‍ എടുത്ത ശ്രീ ജോയിച്ചന്‍ പുതുക്കുളം ചേട്ടന്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ജോണി കുറുപ്പുംപറമ്പിലിന്റെ ഭക്ഷണം രുചികരമായിരുന്നു. റോയ
ല്‍ മലബാര്‍ കേറ്ററിംഗിന്റെ അതിസ്വാദിഷ്‌ടമായ നാടന്‍ വിഭവങ്ങളായിരുന്നു മിക്കനേരവും.

ഗംഭീരമായ സമാപന സമ്മേളനത്തിന്‌ ശേഷം, ശ്രീ അജിത്‌ ചന്ദ്രന്റെ നേതൃത്വത്തിള്‍ നടന്ന കലാസന്ധ്യയിള്‍ ഷിക്കാഗോയിലെ ധാരാളം കൊച്ചു കലാകാരികള്‍ അതിമനോഹരമായ വര്‍ണനൃത്തങ്ങള്‍ കാഴ്‌ച വെച്ചു.

ഡോക്‌ടര്‍ ശ്രീധരന്‍ കര്‍ത്താ മുന്‍കൈ എടുത്തു നടത്തിയ ഗാനവിരുന്നിള്‍ പങ്കെടുത്തു പാടുവാന്‍ ഈയുള്ളവള്‍ക്കും ഭാഗ്യം ലഭിച്ചു. അനുഗൃഹീത ഗായകരായ, അജിത്‌ ഭാസ്‌ക്കരന്‍, അദ്ദേഹത്തിന്റെ മകള്‍, അജിത്‌ ചന്ദ്രന്‍, നീലിമ ഇവരുടെ കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു.

ശ്രീ. വാസുദേവ്‌ പുളിക്ക
ല്‍ എന്ന ലാന പ്രസിഡന്റിന്റെയും ഷാജന്‍ ആനിത്തോട്ടം, എന്ന ലാന സെക്രട്ടറിയുടെയും അക്ഷീണ പരിശ്രമമാണ്‌ ഈ കണ്‍വന്‍ഷന്റെ വന്‍വിജയത്തിന്‌ പിന്നില്‍. കൂടാതെ പിന്തുണയ്‌ക്കാന്‍ ലാനയുടെ മറ്റു ഓഫിസര്‍മാരായ ശ്രീ. ജോസ്‌ ഓച്ചാലിയും സാംസി കൊടുമണ്ണും, അബ്‌ദുള്‍ പുന്നയുര്‍ക്കുളവും എല്ലാറ്റിനും ഉപരിയായി ഷിക്കഗോയിലെ ശ്രീ. ജോണ്‍ എലക്കട്ടിന്റെ നേതൃത്തിലുള്ള സാഹിത്യവേദി എന്ന വലിയ സംഘടനയുടെയും അകമഴിഞ്ഞ പിന്തുണയും. ഷിക്കാഗോയിലെ ഷാജന്റെ നല്ലവരായ ധാരാളം സുഹൃത്തുക്കളും പരിപാടി സ്‌പൊണ്‍സര്‍ ചെയ്‌തു സഹായിച്ചു.

മിക്ക വലിയ കണ്‍വന്‍ഷനുകളും പോലെ ചില പാളിച്ചകളും, ന്യൂനതകളും എല്ലാം കണക്കെടുത്ത്‌ തുന്നിച്ചു നോക്കിയാ
ല്‍ കാണുമായിരിക്കും. പക്ഷെ, കഠിനാധ്വാനിയായ ഷാജന്‍ എന്ന നല്ല അമരക്കാരന്റെ ആഞ്ഞു തുഴച്ചിലും നേതൃപാടവവും ഈ കണ്‍വന്‍ഷന്റെ പിന്നിലുണ്ടെന്ന്‌ സമ്മതിച്ചേ പറ്റൂ.

ഇതൊരു പത്രറിപ്പോര്‍ട്ടല്ല. ഞാന്‍ കണ്ട ചില കാര്യങ്ങള്‍ പറഞ്ഞുവെന്നു മാത്രം. സ്ഥലപരിമിതമൂലം പലതും പലരെയും വിട്ടു പോയിട്ടുണ്ടാവാം. സാദരം ക്ഷമിക്കുമല്ലോ.
ഷിക്കാഗോ ലാന 2013 (മീനു എലിസബത്ത്‌)ഷിക്കാഗോ ലാന 2013 (മീനു എലിസബത്ത്‌)
Join WhatsApp News
Sreekumar 2013-12-06 14:02:13
മീനു , പരിപാടിയിൽ പങ്കെട്ടുക്കാൻ പറ്റിയില്ലെങ്കിലും പങ്കെടുത്ത പ്രതീതി ..നല്ല എഴുത്ത് .. ആശംസകൾ ...
Mathew Joys 2013-12-06 14:52:37
Reporting style is so fine and covered the most - is your own style. Best wishes
Joys
p t paulose 2013-12-07 02:13:40
Meenu, you really took me to Lana convention at Chicago from Kochi and droped me back. Thank you .. p t paulose
വിദ്യാധരൻ 2013-12-07 16:15:36
പെണ്ണെഴുത്ത് ഒരു സത്യമോ മിഥ്യയോ 
സത്യമാണ് സ്ത്രീകളെ 
ആണെഴുത്തിന്റെ മേല്കോയിമയിൽ 
തീർത്തൊരു ചങ്ങല
കൊലുസെന്ന മിഥ്യയല്ല 
കരുത്തുള്ള നിങ്ങളുടെ തൂലികയാൽ 
തച്ചുടക്കുകാതടങ്കൽ പാളയത്തിൻ 
കരിങ്കൽ ഭിത്തികൾ 
പൊട്ടിച്ചെറിയുക ആണെഴുത്തുകാർ 
നിങ്ങളുടെ കണംങ്കാലിൽ അണിയിച്ച 
വെള്ളി പൂശിയ ചങ്ങലകൾ  
കാത്തു നില്ക്കുന്നു നിങ്ങൾക്കായി 
സ്വാതന്ത്ര്യം,  മർത്ത്യ ജന്മത്തിനു 
അർഥംമേകും ജന്മാവകാശം
സ്വതന്ത്രയാക്കുക നിങ്ങളിൽ 
ഒരുത്തിയാം സരസ്വതിദേവിയേ


 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക