Image

സോളാര്‍ കേസുകള്‍ക്ക്‌ താത്‌കാലിക വിട, ശാലു നൃത്തത്തില്‍ സജീവമാകുന്നു

Published on 13 December, 2013
സോളാര്‍ കേസുകള്‍ക്ക്‌ താത്‌കാലിക വിട, ശാലു നൃത്തത്തില്‍ സജീവമാകുന്നു
ചങ്ങനാശേരി: സോളാര്‍ തട്ടിപ്പു കേസില്‍പ്പെട്ട്‌ ജയിലില്‍ കഴിയേണ്ടി വന്ന നടി ശാലുമേനോന്‍ നൃത്തരംഗത്ത്‌ വീണ്ടും സജീവമാകുന്നു. ശാലുമേനോന്‍ പ്രിന്‍സിപ്പലായ തൃപ്പൂണ്ണിത്തറ അരവിന്ദാക്ഷമേനോന്‍ സ്‌മാരക കലാക്ഷേത്രം ജയകേരള സ്‌കൂള്‍ ഓഫ്‌ പെര്‍ഫോര്‍മിങ്‌ ആര്‍ട്‌സിലെ പ്രതിഭകളുടെ അരങ്ങേറ്റം ശനിയാഴ്‌ച ചങ്ങനാശേരി എസ്‌.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അരങ്ങേറ്റം കഥകളി നിരൂപകന്‍ ഡോ.പി.വേണു ഗോപാല്‍ ഉദ്‌ഘാടനം ചെയ്യും.

നൃത്ത രംഗത്തു കൂടിയാണ്‌ സിനിമാ സീരിയല്‍ രംഗത്ത്‌ ശാലുമേനോന്‍ എത്തുന്നത്‌. വിവിധ സ്ഥലങ്ങളിലെ നൃത്ത വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കാനും ശാലുമേനോനെത്തിയിരുന്നു. അരങ്ങേറ്റത്തില്‍ 16 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അരങ്ങേറ്റത്തിനു ശേഷമുള്ള ആദ്യ പരിപാടി 20 ന്‌ ഏഴിന്‌ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉല്‍സവത്തിനോടനുബന്ധിച്ച്‌ നടക്കും.

സോളാര്‍ വിവാദത്തെത്തുടര്‍ന്ന്‌ ശാലുമേനേന്റെ ഉടമസ്ഥതയിലുള്ള നൃത്ത വിദ്യാലയങ്ങള്‍ക്കെതിരെ പല സ്ഥലങ്ങളിലും പ്രതിഷേധമുയര്‍ന്നിരുന്നു. ചിലയിടങ്ങളിലെ നൃത്തവിദ്യാലയങ്ങള്‍ തകര്‍ക്കുകയും ചെയ്‌തിരുന്നു.
സോളാര്‍ കേസുകള്‍ക്ക്‌ താത്‌കാലിക വിട, ശാലു നൃത്തത്തില്‍ സജീവമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക