Image

പര്‍വീസിന്‌ സുവര്‍ണ ചകോരം

Published on 13 December, 2013
പര്‍വീസിന്‌ സുവര്‍ണ ചകോരം
തിരുവനന്തപുരം: തിരുവനന്തപുരത്തു നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ ഇറാനിയന്‍ ചിത്രമായ പര്‍വീസിന്‌ സുവര്‍ണ ചകോരം ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുളള ഫിപ്രസി പുരസ്‌കാരം കെ.ആര്‍. മനോജ്‌ സംവിധാനം ചെയ്‌ത കന്യകാ ടാക്കീസിന്‌ ലഭിച്ചു. മികച്ച സംവിധായകനുളള രജത ചകോരം ബംഗാളി ചിത്രമയ മേഘ ധാക്ക താരയുടെ സംവിധായകന്‍ കമലേശ്വര്‍ മുഖര്‍ജി സ്വന്തമാക്കി.

ഇറാറ്റയുടെ സംവിധായകനായ ഇവാന്‍ വെസ്‌കോവാണ്‌ മികച്ച നവാഗത സംവിധായകനുളള പുരസ്‌കാരവും ലഭിച്ചത്‌. മികച്ച മലയാള ചിത്രത്തിനുളള നാറ്റ്‌പാക്ക്‌ പുരസ്‌കാരം ക്രൈം നമ്പര്‍ 89 നാണ്‌. മേളയിലെ ജനപ്രിയ ചിത്രത്തിനുളള രജത ചകോരം മലയാള ചിത്രം 101 ചോദ്യങ്ങള്‍ക്ക്‌ ലഭിച്ചു.

അര്‍ജറ്റീനിന്‍ ചിത്രം ഇറ്റാറയാണ്‌ മികച്ച വിദേശ ചിത്രത്തിനുളള ഫിപ്രസി പുരസ്‌കാരം നേടിയത്‌.
പര്‍വീസിന്‌ സുവര്‍ണ ചകോരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക