Image

സ്ത്രീപീഡനം തൊഴിലാക്കിയ രൂപത

Published on 14 December, 2013
സ്ത്രീപീഡനം തൊഴിലാക്കിയ രൂപത

കുറച്ച് ആഴ്ച്ചകള്ക്കു മുമ്പ് ചിക്കാഗോ ക്‌നാനായക്കാരെ നന്നായി വേദനിപ്പിച്ച ഒരു വാര്ത്ത പുറത്തുവന്നു. എല്ലാവരും വളരെ സ്‌നേഹിച്ചിരുന്ന ഒരു സിസ്റ്റര്‍ മഠം ഉപേക്ഷിച്ചു ന്യൂയോര്ക്കിന് പോയിരിക്കുന്നു. എന്തിനേയും ഏതിനേയും വിമര്ശിക്കുന്ന നമ്മുടെ ഇടയിലെ ദോഷൈകദൃക്കുകള് പോലും ആ സിസ്റ്ററെപറ്റി മോശമായി പറഞ്ഞില്ല എന്ന് മാത്രമല്ല ഒത്തിരി നല്ലതായി സംസാരിക്കുകയും ചെയ്തു. ഞെട്ടലില്‌നിന്നും ഉണര്ന്ന ജനം എല്ലാ അച്ചന്മാരും അതാത് പള്ളികളില് ഉണ്ടെന്നും എല്ലാ പ്രാഞ്ചികളും അതാത് വീടുകളില് ഉണ്ടെന്നും ഉറപ്പുവരുത്തി.

വാര്ത്ത അറിഞ്ഞ ഉടനെ മുത്തോലത്തച്ചന്‍ പറഞ്ഞ കാര്യം ശ്രധേയമാണ്. ആ സിസ്റ്റര്‍ ആരുടെ കൂടെയും പോകില്ല എന്ന്. എന്താണതിനര്ഥം? അത്രയും വിശ്വാസം ആ സിസ്റ്ററില്‍ എല്ലാവര്ക്കും ഉണ്ട്. പിന്നെ എന്ത്പറ്റി? ഇപ്പോഴിതാ കേള്ക്കുന്നു ആ സിസ്റ്റര്‍ ഒരു അമേരിക്കന് മഠത്തില് ചേരാന് പോകുന്നു എന്ന്. ഈ വാര്ത്ത കൂടി വന്നപ്പോള് What went wrong എന്ന് ചിന്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. സിസ്റ്റര്‍ മറ്റൊരു ജീവിതാന്തസ്സിലേക്ക് പോയിരുന്നു എങ്കില് സിസ്റ്റര്‌നെ കുറ്റംപറഞ്ഞ് ഒരു തിരിഞ്ഞുനോട്ടം ഒഴിവാക്കാമായിരുന്നു.

ഏതാനും നാള്‍മുന്‍പ് നാട്ടില്‍ ഒരു ക്‌നാനായ യുവാവുമായി സംസാരിക്കാന്‍ ഇടയായി. അദ്ദേഹത്തിന്‌ടെ സഹോദരി ഒരു സെന്റ്‌  ജോസഫ് സിസ്റ്ററാണ്. ബിരുദധാരിയായ അഞ്ചക്കശമ്പളം വാങ്ങുന്ന ആ സിസ്‌റ്റെറിന് മഠം കനിഞ്ഞു നല്കുന്ന മാസഅലവന്‍സ് എത്രയെന്ന് ഒന്ന് ഊഹിക്കാമൊ? 50 ഇന്ത്യന്‍ രൂപാ! ഒരു അതിശയോക്തി അല്ല. അന്‍പതു രൂപക്ക് എന്തൊക്കെ വാങ്ങാമെന്നും ഇവര്‍  ഏതു ലോകത്ത് ആണെന്നും നിങ്ങള്‍ തീരുമാനിക്കുക. ഒന്നെനിക്കറിയാം കടല വാങ്ങാന്‍ ചെന്നാല്‍ മണമടിച്ചിട്ട് പോരാന്‍പറ്റും അന്‍പതു രൂപക്ക്. ഈ സിസ്റ്റര്‍ന് കസിന്‍ ഒരുപഴയ ഫോണ്‍ കൊടുത്തു. എല്ലാ മാസവും കൃഷിക്കാരനായ ആങ്ങള നുറുരൂപക്ക് ഫോണ്‍ ചാര്‍ജ്‌ചെയ്തു കൊടുക്കുന്നതിനാല്‍ സിസ്‌റ്റെര്‍നു ഫോണ്‍ ചെയ്യാം.

ഈ ഒരു പശ്ചാതലത്തിലാണ് R.N. ആയ $ 6000 ശമ്പളം വാങ്ങുന്ന, മഠത്തിലെ പണികള്‍ ചെയുന്ന എല്ലാവര്ക്കും വേണ്ടി വണ്ടി ഓടിക്കുന്ന സിസ്‌റ്റെര്‍ന്റെ നിസഹായാവസ്ഥ കാണേണ്ടത്. മേല്പറഞ്ഞ അതെ മാനദണ്ടത്തിലാകാം ഈ സിസ്റ്ററും ട്രീറ്റ് ചെയ്യപെട്ടത്. രണ്ട് മൂന്നു വര്ഷം ഈ മഞ്ഞില്‍ കഷ്ടപ്പെട്ടിട്ട് നാട്ടിലേക്ക്‌ചെല്ലുമ്പോള്‍ അപ്പനും അമ്മയ്ക്കും ഒരുമുണ്ട് വാങ്ങാനോ ആങ്ങളയുടെ കൊച്ചിന് ഒരു ചോക്ലേറ്റു കൊടുക്കാനോ സിസ്റ്റര്‍ ആഗ്രഹിക്കുന്നത് കോട്ടയം രൂപത നിയമപ്രകാരം മഹാഅപരാധമാണ്. വൃതം എടുത്തു വീടുവിട്ട സിസ്റ്റര്‍മാര്‍ക്ക് എന്തിനു കാശ്?. ഒരു ഡോളര്‍ കൊടുക്കില്ല നാട്ടില്‍ പോകാന്‍ ടിക്കറ്റ് കൊടുക്കുന്നതുതന്നെ മഹാകാര്യം!

എന്നാല്‍ ഈ നിയമം വൃതം എടുത്ത അച്ചന്മാര്ക്കില്ല, കേട്ടോ. അത് വേറെ വൃതമാണ്. ഇവിടുത്തെ ജൂതന്മരെക്കാളും കഷ്ടമായി കള്ളത്തരവും നുണയും ഡീലും നടത്തി കാശുണ്ടാക്കി പത്തുരൂപാ അരമനക്കോ പാവങ്ങള്‌ക്കോ കൊടുക്കാതെ മൊത്തമായി വീട്ടിലേക്ക് അടിച്ചുമാറ്റുന്നു എന്ന് മാത്രമല്ല ധനികരില്‍ കാണുന്ന എല്ലാ അപചയവും അസന്മാര്ഗികതയും ഇവര്‍ നാള്‍ക്കുനാള്‍ വളര്‍ത്തുകയും ചെയ്യുന്നു. അരമനയില്‍ നിന്നും മുങ്ങി കമ്പനി കൂടാന്‍ പോണ തിരുമേനിതൊട്ട് മഞ്ഞള്‍ മാറാത്ത കൊച്ചച്ചന്‍ വരെ ഒരേ തൂവല്‍പക്ഷികള്‍. സഹോദരന് വീട് പണിയുന്നതും മുന്തിയ കാറ് വാങ്ങുന്നതും ബാങ്ക് ബാലന്‍സ് കൂട്ടുന്നതും, സഹോദരിയുടെ മകളെ പഠിപ്പിക്കുന്നതും ഒക്കെ നാം കണ്ടിട്ടുള്ളതാണ്. എന്നാല്‍ ബിനാമിയുടെ പേരില്‍ വന്‍തോതില്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന അമേരിക്കന്‍ ക്‌നാനായ പുരോഹിത ശ്രേഷ്ടനെയും അറിയുവാന്‍ ഇടയായി!! വിശ്വാസി കണ്ണടച്ച് ഹല്ലേലുയ പറയുമ്പോള്‍ കീശയില്‍ നിന്നും കശടിച്ചുമാറ്റുന്നവര്‍.

ഇങ്ങനെ രാവുംപകലുംപോലെ അന്തരം നിലനില്‍ക്കുന്നതിനാലാണ് 'സ്ത്രീ പീഡനം തൊഴിലാക്കിയ കോട്ടയം രൂപത' എന്ന തലക്കെട്ട് കൊടുത്തത്. ഇനിയൊരു ചോദ്യം...... ഇത് ഇനിയും അനുവദിക്കാമോ???? മാറ്റം ആര് കൊണ്ടുവരും? പുരോഹിത നേതൃത്വമാണ് എല്ലാ തീരുമനങ്ങളും എടുക്കുന്നത്. മഠം ഓട്ടോണമസ് ആണ് ഞങ്ങള്‍ നിസഹായരാണ് എന്ന് പറഞ്ഞ് ഇവരൊഴിയും. ചോര കുടിച്ച് കൊഴുത്ത് സുഖിച്ചിരിക്കുന്ന ഈ പരമസ്വാര്‍ഥര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കും.

അപ്പോള്‍ മാറ്റം ആര് കൊണ്ടുവരും????? പ്രതികരിച്ചാല്‍ സിസ്റ്റര്‍ ചട്ടക്കുടിനു വെളിയില്‍!!! ഈ പാവങ്ങള്ക്ക് അപ്പനമ്മയും കുടുംബവുമുണ്ട്. ഇവരെ മഠത്തിലേക്ക് പറഞ്ഞ് വിട്ട് ഇവരുടെ സേവനങ്ങള്‍ അനുഭവിക്കുന്ന നമുക്ക് ഇവരുടെ ന്യായമായ സ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്താന്‍ കടമയുണ്ട്.  അധികാരത്തിനുവേണ്ടി പൊരുതുകയും, കൊതികുത്തി ഉള്ള സ്ഥാനം രാജിവച്ച് കേരളാ എക്‌സ്പ്രസ്സില്‍ പരസ്യം കൊടുക്കുകയും കൂടി ചെയ്യുന്ന നമുക്കെന്തേ ഇങ്ങനെയുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ സ്വാര്‍ത്ഥത? രാഷ്ട്രിയക്കാര്‍  പോലും സ്ത്രീസ്വാതന്ത്ര്യം അനുവദിക്കുകയും അതിനായി ബില്ല് കൊണ്ടുവരികയും ചെയ്യുമ്പോള്‍ ക്രിസ്തുവിന്റെ പടയാളികള്‍ ചെയ്യുന്നതിങ്ങനെ.

LDF ഉപരോധത്തില്‍ സഞ്ചാര സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയ സന്ധ്യ എന്ന വീട്ടമ്മക്ക്കിട്ടിയ ജനപിന്തുണ കണ്ടില്ലേ? നമ്മുടെ ക്‌നാനായസ്ത്രീകളില്‍ ഇതുപോലുള്ളവര്‍ ഇല്ലേ ഈ പാവം സിസ്‌റ്റെര്‍സിനായി സംസാരിക്കാന്‍. പൊസിഷനായി കടിപിടികൂട്ടി ഉള്ള വിലകൂടി കളയാതെ സാമൂഹിക പ്രതിബദ്ധത കാട്ടിയ കെ. കേളപ്പനെ പോലെ പെരുമാറി ഈ പുരുഷ മേധാവത്യത്തിനെതിരെ  ]പൊരുതാന്‍ ജോര്‍ജ്കുട്ടിയും കണിയാലിയുമടങ്ങുന്ന മഹാനേതൃത്വം തയാറായി ചരിത്രത്തില്‍ അവരുടെ പേര് എഴുതി ചേര്‍ക്കട്ടെ.

മാറില്ലെന്ന് അറിയാമെങ്കിലും ഒരു ശ്രമം, ഏറ്റവും ഈഗോയുള്ള ഇടതന്മാര്‍ പോലും ജനവികാരം ഭയന്ന് തിരുത്തലിന് തയാറാകുമ്പോള്‍, ഈവക കാര്യങ്ങള്‍ നാഴികക്ക് നല്പ്പതുവട്ടം പറയുന്ന പുരോഹിതനേതൃത്വം  ജനം ഇടപെട്ടു നാറ്റിക്കുന്നതിന്മുന്‍പേ ഇതൊരു കാലഘട്ടത്തിന്റെ ആവശ്യമായി കരുതി തിരുത്തി കാലത്തിനു മുന്‍പേ പോണവരായി ചരിത്രത്തില്‍ അവരുടെ പേര് എഴുതി ചേര്‍ക്കട്ടെ. അങ്ങനെ ഒരു സാമൂഹികപരിഷ്‌കാരത്തിന് നമ്മുടെ ക്‌നാനായരൂപത മാതൃക ആകട്ടെ!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക