Image

സ്‌ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളായി അഭിനയിക്കാന്‍ വിഷമം: മീരാനന്ദന്‍

Published on 17 December, 2013
സ്‌ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളായി അഭിനയിക്കാന്‍ വിഷമം: മീരാനന്ദന്‍
സ്‌ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളുള്ള സിനിമയിലെ കഥാപാത്രങ്ങളെ അഭിനയിപ്പിച്ച്‌ ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന്‌ നടി മീരാ നന്ദന്‍ പറഞ്ഞു. തെലുങ്ക്‌ സിനിമയായ പേരിടാത്ത ചിത്രത്തിലാണ്‌ മീര സ്‌ത്രീ കേന്ദ്രീകൃത വേഷം അഭിനയിക്കുന്നത്‌.

ചിത്രത്തില്‍ മീരയ്‌ക്ക്‌ ഇരട്ടവേഷമാണ്‌. പതിനാലു വയസുള്ള ഗ്രാമീണ പെണ്‍കുട്ടി ബുദ്ധിമുട്ടി പഠിച്ച്‌ ഡോക്ടറാവുന്നതാണ്‌ സിനിമയുടെ ഇതിവൃത്തം. 14 വയസുള്ള കുട്ടിയെ അവതരിപ്പിക്കുന്നത്‌ പോലെയായിരുന്നില്ല 32 വയസുള്ള യുവതിയായ ഡോക്ടറെ അവതരിപ്പിക്കുക. രണ്ടു കഥാപാത്രങ്ങള്‍ക്കു വേണ്ടിയും ശരീരഭാഷ അതിനനുസരിച്ച്‌ മാറ്റിയെടുക്കേണ്ടി വന്നത്‌ തന്നെ ശ്രമകരമായ ജോലിയായിരുന്നു എന്നും മീര പറഞ്ഞു.

ആന്ധ്രയിലെ ഒരു വിദൂരഗ്രാമത്തിലെ ഷൂട്ടിംഗായിരുന്നു ഏറെ ബുദ്ധിമുട്ടേറിയത്‌. മൊബൈലിന്‌ റേയ്‌ഞ്ച്‌ അടക്കമുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ഒറ്റപ്പെട്ട ഒരിടത്തായിരുന്നു ഷൂട്ടിംഗ്‌. കേന്ദ്ര കഥാപാത്രം ഞാനായിരുന്നതിനാല്‍ തന്നെ ഷൂട്ടിംഗിന്റെ ഭൂരിഭാഗം സമയവും അവിടെ ചെലവഴിക്കേണ്ടി വന്നു. എത്രയും വേഗം ഷൂട്ടിംഗ്‌ തീര്‍ത്ത്‌ അവിടെ നിന്ന്‌ രക്ഷപ്പെട്ടാല്‍ മതിയെന്നാണ്‌ അപ്പോള്‍ തോന്നിയത്‌ മീര പറഞ്ഞു.

തെലുങ്ക്‌ സംവിധായകന്‍ വിപ്‌ളവ്‌ ആണ്‌ ചിത്രം ഒരുക്കുന്നത്‌. ജഗപതി ബാബുവാണ്‌ ചിത്രത്തിലെ നായകന്‍.
സ്‌ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളായി അഭിനയിക്കാന്‍ വിഷമം: മീരാനന്ദന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക