Image

മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്‌ മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കുന്നു

സാബു ചുണ്‌ടക്കാട്ടില്‍ Published on 01 November, 2011
മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്‌ മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കുന്നു
മാഞ്ചസ്റ്റര്‍: ഹൃസ്വ സന്ദര്‍ശനാര്‍ഥം യുകെയില്‍ എത്തിയ പാലാ രൂപത ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്‌ നവംബര്‍ രണ്‌ടിന്‌ (ബുധന്‍) മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കുന്നു. മാഞ്ചസ്റ്റര്‍ ഫാളോ ഹില്‍സിലെ സെന്റ്‌ കെന്റെഗണ്‍സ്‌ ചര്‍ച്ചിലാണ്‌ സ്വീകരണ പരിപാടി. വൈകുന്നേരം ആറിന്‌ ഫാ. ടോം കോണോലിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫാ. ജോര്‍ജ്‌ ചിരാംകുഴി ഉള്‍പ്പെടെ നിരവധി വൈദികര്‍ ചടങ്ങില്‍ പങ്കെടുക്കും.

രണ്‌ടു ദിവസം മാഞ്ചസ്റ്ററില്‍ തങ്ങുന്ന ബിഷപ്പിനെ നേരില്‍ കാണുന്നതിന്‌ അവസരമുണ്‌ടായിരിക്കും. സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത്‌ വന്‍വിജയമാക്കിതീര്‍ക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ജോര്‍ജ്‌ ചീരാംകുഴി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫാ. ജോര്‍ജ്‌ ചീരാംകുഴി 07506960016, ഏബ്രഹാം 07540171249, തോമസ്‌ 07886681436.

പള്ളിയുടെ വിലാസം: St. Kentigern Church, Fallowfield, M14 7DW.
മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്‌ മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക