Image

ഓസ്‌ട്രിയയില്‍ ഡോ. സെബാസ്‌റ്റിയന്‍ മാത്യുവിന്റെ ഷഷ്‌ടിപൂര്‍ത്തി ആഘോഷിച്ചു

ജോജോ പാറയ്‌ക്കല്‍ Published on 01 November, 2011
ഓസ്‌ട്രിയയില്‍ ഡോ. സെബാസ്‌റ്റിയന്‍ മാത്യുവിന്റെ ഷഷ്‌ടിപൂര്‍ത്തി ആഘോഷിച്ചു
വിയന്ന: ഓസ്‌ട്രിയയിലെ പ്രഥമ ആയുര്‍വേദാശുപത്രിയുടെ സ്‌ഥാപകന്‍ ഡോ. സെബാസ്‌റ്റിയന്‍ മാത്യുവിന്റെ ഷഷ്‌ടിപൂര്‍ത്തി ക്ലാഗന്‍ഫുര്‍ട്ടില്‍ മഗരെറ്റ്‌ കൊട്ടാരത്തില്‍ ആഘോഷിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ്‌ ബിരുദം നേടിയ ഡോ.സെബാസ്‌റ്റിയന്‍ മാത്യു ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ നാലു വര്‍ഷത്തോളം സാധുജന സേവനം നടത്തി. വിയന്ന യൂണിവേഴ്‌സിറ്റിയില്‍ നിന്നും സര്‍ജറിയില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീട്‌ ആയുര്‍വേദത്തിലേക്ക്‌ തിരിഞ്ഞ അദ്ദേഹം ആയുര്‍വേദാശുപത്രി സ്‌ഥാപിക്കുകയും ഓസ്‌ട്രിയന്‍ ആരോഗ്യവകുപ്പിനു കീഴില്‍ ഓള്‍ട്ടര്‍നേറ്റീവ്‌ മെഡിസിനില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു.

2009ല്‍ ഓസ്‌ട്രിയയില്‍ നടന്ന അന്താരാഷ്‌ട്ര ആയുര്‍വേദ കോണ്‍ഗ്രസിന്റെ മുഖ്യസംഘാടകനായിരുന്നു. ഭാര്യ: മേരി മാത്യു. മക്കള്‍: ഡോ. ഗിസല മാത്യു എംബിബിഎസ്‌, റോബര്‍ട്ട്‌ മാത്യു എം.എ, ഡോ. എര്‍വിന്‍ മാത്യു എംബിബിഎസ്‌. വിയന്ന ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച വര്‍ഗീസ്‌ പഞ്ഞിക്കാരന്‍ പൊന്നാട അണിയിച്ചു.
ഓസ്‌ട്രിയയില്‍ ഡോ. സെബാസ്‌റ്റിയന്‍ മാത്യുവിന്റെ ഷഷ്‌ടിപൂര്‍ത്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക