Image

നുറുങ്ങ് കവിതകള്‍ (വാസുദേവ് പുളിക്കല്‍, നൂയോര്‍ക്ക്)

വാസുദേവ് പുളിക്കല്‍ Published on 13 January, 2014
നുറുങ്ങ് കവിതകള്‍ (വാസുദേവ് പുളിക്കല്‍, നൂയോര്‍ക്ക്)
നുറുങ്ങ് കവിതകള്‍
വാസുദേവ് പുളിക്കല്‍, നൂയോര്‍ക്ക്



കണക്ക് കൂട്ടലുകള്‍ തെറ്റുന്നത്
കണക്കില്ലാതെ കൂട്ടുന്നത്‌കൊണ്ടാണു്
*****


മോഹങ്ങള്‍ക്ക് ചിറകാണൊ, ചക്രമാണോ
എന്നറിയാതെ ഞാന്‍ വട്ടം കറങ്ങി
******

ജീവിതം ഒരു മൃത്യുപൂജയാണു്
അവസാനം വരിക്കുന്നത് മരണത്തെ
****

ശരീരവും മനസ്സും പോലെയാണു്
സ്‌നേഹവും കാമവും ഒരാളില്‍ നിലകൊള്ളുന്നത്
****

അന്ധകാരത്തിലും വെളിച്ചമുണ്ട്
ആ വെളിച്ചമാണു് ഇരുട്ടുണ്ടാക്കുന്നത്
****

എത്തിപ്പിടിക്കുന്നത് ഉയരം കുറഞ്ഞവരത്രെ
ഉയരം വെറും അളവുകോല്‍ മാത്രം

******

ജീവിതം തന്നെ പാപത്തില്‍ ആകുമ്പോള്‍
ആത്മഹത്യ പാപമാകുന്നതെങ്ങിനെ
*****

അനുരാ.ം അമൃതാണെന്ന് ചിലര്‍
അധികമായാല്‍ അമൃതും വിഷമെന്ന് ചിലര്‍
******

കണ്ണും കാതും കൂര്‍പ്പിച്ചിരുന്നിട്ടും
സു.ന്ധമാണു്  ചുറ്റിലും നിറഞ്ഞ് നിന്നത്




നുറുങ്ങ് കവിതകള്‍ (വാസുദേവ് പുളിക്കല്‍, നൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക