Image

കുത്തുകോമ, കൈവെട്ട്‌, പിരിച്ചുവിടല്‍, ആത്മഹത്യ...എല്ലാം ശരി! (രാജന്‍ മാത്യു, ഡാലസ്‌)

Published on 21 March, 2014
കുത്തുകോമ, കൈവെട്ട്‌, പിരിച്ചുവിടല്‍, ആത്മഹത്യ...എല്ലാം ശരി! (രാജന്‍ മാത്യു, ഡാലസ്‌)
കുത്തും കോമയുമിടാന്‍, എന്തു ചോദിക്കണമെന്ന്‌ തീരുമാനിക്കാന്‍ അദ്ധ്യാപകന്‌ സ്വാതന്ത്ര്യമുണ്ട്‌. ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ പരസ്യമായി കൈവെട്ടി ജയിലില്‍ പോകാനും, വേണ്ടിവന്നാല്‍ തല വെട്ടി കൊലക്കയര്‍ ഏറ്റുവാങ്ങാനും, അല്ലെങ്കില്‍ കെട്ടിപ്പിടിച്ച്‌ പൊട്ടിത്തെറിക്കാനും ഉള്ള സ്വാതന്ത്ര്യം തീവ്രവാദികള്‍ക്കുമുണ്ട്‌. സ്വന്തം കുട്ടികളുടെ നന്മയ്‌ക്ക്‌ എന്തും ത്യജിക്കാന്‍ തയാറായ മലയാളികള്‍! അവര്‍ കുട്ടികളെ കോളജില്‍ അയയ്‌ക്കുന്നത്‌ നല്ലവണ്ണം പഠിച്ച്‌, മാന്യമായ നിലയില്‍ എത്തുന്നതിനാണ്‌. അതിനുതക്ക നിലവാരവും അച്ചടക്കവും അവര്‍ കോളജില്‍ നിന്നും പ്രതീക്ഷിക്കുന്നു. അതുണ്ടാക്കി കൊടുക്കേണ്ട ബാദ്ധ്യത മാനേജ്‌മെന്റിനുണ്ട്‌. എല്ലാ ജാതിമതസ്ഥരും പഠിക്കുന്ന കോളജില്‍ ആരുടേയും മതവികാരം വൃണപ്പെടാതെ നോക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം മാനേജ്‌മെന്റ്‌ എടുത്തേ പറ്റൂ. ! അതിനുണ്ടാകുന്ന എല്ലാ തടസ്സവും മുളയിലേ നുള്ളിക്കളയേണ്ടതാണ്‌. അതുകൊണ്ടുതന്നെ അദ്ധ്യാപകനെ പുറത്താക്കിയത്‌ നൂറുശതമാനം ശരിയുമാണ്‌.

സ്വന്തം സ്ഥാനം ഉറപ്പിക്കുന്നതിന്‌ എന്തു മ്ലേച്ഛമായ പ്രവര്‍ത്തി ചെയ്യുന്നതിനും, അതിനുള്ള ശിക്ഷ സമൂഹത്തില്‍ നിന്നോ, ദൈവത്തില്‍ നിന്നോ ഏറ്റുവാങ്ങുന്നതിനുമുള്ള സ്വാതന്ത്ര്യം അദ്ധ്യാപകന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റുള്ളവര്‍ക്കുമുണ്ട്‌.

പ്രായോഗികമായി മാത്രം ചിന്തിക്കാന്‍ അറിയുന്ന പാവം സലോമി. മറ്റെല്ലാ വഴികളും അടഞ്ഞപ്പോള്‍, സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ കണ്ട ഏക പോംവഴി! ആത്മഹത്യ!

മാര്‍ച്ച്‌ 31-ന്‌ പത്തുദിവസം മുമ്പ്‌, അങ്ങനെ മനുഷ്യമനസാക്ഷി ഉണര്‍ത്തുക! മാനേജ്‌മെന്റിന്റേയും! മാര്‍ച്ച്‌ 30-നെങ്കിലും അദ്ധ്യാപകനെ തിരിച്ചെടുപ്പിക്കാന്‍ ഈ ഒരു പോംവഴിയെ അവര്‍
കണ്ടുള്ളൂ. അതു വിജയിക്കുകയും ചെയ്യും!
കുത്തുകോമ, കൈവെട്ട്‌, പിരിച്ചുവിടല്‍, ആത്മഹത്യ...എല്ലാം ശരി! (രാജന്‍ മാത്യു, ഡാലസ്‌)
Join WhatsApp News
വിദ്യാധരൻ 2014-03-21 11:00:13
"പ്രായോഗികമായി മാത്രം ചിന്തിക്കാന്‍ അറിയുന്ന പാവം സലോമി. മറ്റെല്ലാ വഴികളും അടഞ്ഞപ്പോള്‍, സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ കണ്ട ഏക പോംവഴി! ആത്മഹത്യ!" വെടിയുണ്ട ഉതിരുമ്പോൾ അതിൽ നിന്ന് സ്വന്ത കുഞ്ഞിനെ രക്ഷിക്കാൻ തന്റെ ശരീരംകൊണ്ട് മറച്ച വെടിയുണ്ട ഏറ്റു ഇറാക്ക് യുദ്ധത്തിൽ മരിച്ച മതാവിനെക്കുരിച്ചു കേട്ടിട്ടുണ്ട്. ശലോമി സ്ത്രീത്വത്തിന്റെ ആത്യന്തികമായ സംജ്ഞാരൂപമാണ് ആ ആത്മാവിനു എന്റെ പ്രണാമം.. മതത്തിന്റെ ഇരുണ്ടതും കുദിലവുമായ മനസിലേക്ക് വെളിച്ചം വീശുന്ന ഈ ചെറിയ ലേഖനം എഴുതിയ രാജൻ മാതുവിന് വന്ദനവും! വിദ്യാധരൻ
josecheripuram 2014-03-23 10:53:07
Chirist had the courage to talk against the exisiting corrupted authorities and he paid with his life but he still lives.The followers of Chirist don't have that kind back bone so don't espect any thing better from them.
Anthappan 2014-03-24 03:55:48
The people who cut Prof. Joseph's hand off and the one who declined to take him back to the job are all controlled by the same fear and evil.
Fight for justice 2014-03-24 07:04:31
When you stand up for injstice you can loose your head and tail and also get excommunicated from the crooked churches.
Aniyankunju 2014-03-24 15:26:40
Prof. T J ജോസഫ് March 31 ന് ജോലിയില്‍ തിരികെപ്രവേശിക്കും. അന്നു വൈകിട്ടുതന്നെ വിരമിക്കും. പ്രൊഫ. ജോസഫിന് 28ന് പുനര്‍നിയമന ഉത്തരവ് നല്‍കുമെന്ന് കോതമംഗലം ബിഷപ്ഹൗസ് അധികൃതര്‍ അറിയിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളവിഭാഗത്തിലെ അധ്യാപകനായ ജോസഫ് നാലുവര്‍ഷമായി സസ്പെന്‍ഷനിലായിരുന്നു. തിങ്കളാഴ്ച ബിഷപ്സ്ഹൗസിലെത്തി അദ്ദേഹം മാര്‍ ജോര്‍ജ് മറ്റക്കണ്ടത്തിലിനെ സന്ദര്‍ശിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളുമായും സംസാരിച്ചു. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും കോളേജ് മാനേജ്മെന്റ് ജോലിയില്‍ തിരിച്ചെടുക്കാത്തത് പ്രൊഫ. ജോസഫിനെയും കുടുംബത്തെയും വിഷമിപ്പിച്ചിരുന്നു. പ്രതീക്ഷയറ്റ ഇദ്ദേഹത്തിന്റെ ഭാര്യ സലോമി കഴിഞ്ഞയാഴ്ച ആത്മഹത്യചെയ്തു. ഇതിനുശേഷമാണ് അധ്യാപകനെ മാനേജ്മെന്റ് തിരിച്ചെടുക്കുന്നത്. എല്ലാ പ്രതിസന്ധികളിലും ഒപ്പമുണ്ടായിരുന്ന ഭാര്യ താന്‍ ജോലിയില്‍ തിരികെപ്രവേശിക്കുന്നത് കാണാന്‍ കൂടെയില്ലാത്തതില്‍ ഏറെ ദുഃഖമുണ്ടെന്നും എല്ലാം ഉള്ളിലൊതുക്കി ജോലിയില്‍ പ്രവേശിക്കുകയാണെന്നും പ്രൊഫ. ജോസഫ് പറഞ്ഞു. തുന്നിച്ചേര്‍ത്ത കൈകൊണ്ട് സ്വയം കാറോടിച്ചാണ് പ്രൊഫ. ജോസഫ് മൂവാറ്റുപുഴയിലെ വീട്ടില്‍നിന്ന് ബിഷപ്ഹൗസിലെത്തിയത്. അകമ്പടിയായി പൊലീസുമുണ്ടായിരുന്നു.
andrews-Millennium bible 2014-03-25 13:35:16
Prof. Joseph is willing to accept donations. Please help him.  Information is given below.

Joseph T.J a/c no.10246050333 IFC code. SBIN 0010592 swift code SBINBB395 Muvattupuzha town branch. velloorkunnam, Muvattupuzha. Ernakulam Dist
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക